ഇപ്പോൾ ഓൾക്ക് ഒരു പെൺകുട്ടി ആയി, ദിലീപിന്റെ വിഷയങ്ങൾക്ക് ശേഷം വിളിച്ചിട്ടില്ല ! പാലഭിഷേകം കഴിക്കാറുണ്ട് ! ടീച്ചർ പറയുന്നു !

കാവ്യാ മാധവൻ ഒരു സമയത്ത് മലയാള സിനിമയുടെ മുഖ ശ്രീ തന്നെ ആയിരുന്നു. സൂപ്പർ സ്റ്റാറുകളോടൊപ്പം സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന കാവ്യാ വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികളെ തരണം ചെയ്തിരുന്നു. ഇപ്പോൾ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇന്നും അവരെ ആരാധിക്കുന്ന സ്നേഹിക്കുന്ന ഒരുപാട് പേര് ഇന്നുമുണ്ട്. ഇപ്പോഴിതാ കാവ്യാ മാധവന്റെ ട്യൂഷൻ ടീച്ചർ ആയ നാരായണി ടീച്ചറിന്റെ വിശേഷങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. രാവിലെ നാലരക്ക് വീട്ടിൽ നിന്നും ഇറങ്ങുന്ന ടീച്ചർ ഒരു മുരുക ഭക്ത കൂടിയാണ്. തന്റെ പതിനഞ്ചാം വയസ്സിൽ തുടങ്ങിയ ട്യൂഷൻ എടുപ്പാണ്. പത്താം ക്‌ളാസും ഹിന്ദി വിദ്വാനും കഴിഞ്ഞതാണ് നാരായണി ടീച്ചർ. കുഞ്ഞുമക്കൾക്ക് എല്ലാ വിഷയങ്ങളും ടീച്ചർ എടുക്കാറുണ്ട്. ടീച്ചർ പഠിപ്പിച്ച എല്ലാ കുട്ടികളും ഉയർന്ന മാർക്കോടെയാണ് പത്താം ക്ലാസ് പാസ്സായിട്ടുള്ളത്.

കാവ്യാ തന്റെ ഇഷ്ട വിദ്യാർത്ഥി ആയിരുന്നു എന്നാണ് ടീച്ചർ പറയുന്നത്. ചെറുവത്തൂർ മുതൽ നീലേശ്വരം വരെ നടന്നുപോയിട്ടാണ് കാവ്യയെ താൻ ട്യൂഷൻ പഠിപ്പിച്ചത്. കാവ്യാ എന്നെ വിളിക്കാറുണ്ടായിരുന്നു. എന്നാൽ ദിലീപിന്റെ വിഷയങ്ങൾ വന്ന ശേഷം അവൾ ഇപ്പൊ എന്നെ വിളിക്കാറില്ല എന്നും ടീച്ചർ പറഞ്ഞു. തനിക്ക് കാവ്യയെ ഒരുപാട് ഇഷ്ടം ആണെന്നും ഇപ്പോഴും പഴനിയിൽ അവൾക്കായി പാലഭിഷേകം കഴിക്കാറുണ്ടെന്നും നാരായണി ടീച്ചർ പറയുന്നു.

പഠിക്കുന്ന സമയത്ത് അവർ മിടുക്കി ആയിരുന്നു. പാട്ടിലും ഡാൻസിലും അവർ കേമി ആയിരുന്നു. തന്നെയും കൂട്ടി അമ്പലങ്ങളിൽ കാവ്യ പോയിട്ടുണ്ടെന്നും നാരായണി ടീച്ചർ പറയുന്നു. പഴനിയിൽ വഴിപാടിന് കൊടുക്കുമ്പോൾ അവർ ചോദിച്ചിട്ടുണ്ട് എങ്ങനെ ഈ നടിയെ കിട്ടിയെന്ന്, അപ്പോൾ അതിനു മറുപടിയായി ടീച്ചറിന്റെ കുട്ടിയാണ് താനെന്നു പറയാൻ കാവ്യ പറഞ്ഞിട്ടുണ്ടെന്നും നാരായണി ടീച്ചർ പറയുന്നു. കാവ്യക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു ഇപ്പോ എന്നെ കുറെ ആയി വിളിച്ചിട്ട്, ദിലീപിന്റെ ഈ പ്രശ്നങ്ങൾ ആയിട്ട്. ഞാൻ അങ്ങോട്ട് വിളിച്ചാലും ഓളുടെ അച്ഛനാകും എടുക്കുക. എല്ലാവരും വിഷമത്തിലാണ്. ഇപ്പോൾ ഓൾക്ക് ഒരു പെൺകുട്ടി ആയി. കാവ്യക്ക് വേണ്ടി വഴിപാട് കഴിക്കാൻ വേണ്ടി വിളിച്ചപ്പോഴാണ് കുഞ്ഞായ വിവരം അറിയുന്നത് എന്നും ടീച്ചർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *