57 വർഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അദ്ഭുതപ്പെടുത്തിയ അപൂര്‍വം ചിത്രങ്ങളിൽ ഒന്ന് ! ശ്രീകുമാരന്‍ തമ്പി പറയുന്നു !

മലയാള സിനിമക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ് ശ്രീകുമാരൻ തമ്പി. അദ്ദേഹം അങ്ങനെ സാധാരണ ഒരു സിനിമയെ കുറിച്ചും പുകഴ്ത്തി പറയാറില്ല, എന്നാൽ ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘നന്‍പകല്‍ നേരത്ത് മയക്കം’  എന്ന സിനിമ കണ്ടതിന് ശേഷം അദ്ദേഹം പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’  സൂപ്പർ ഹിറ്റ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം ഇപ്പോൾ മികച്ച അഭിപ്രായം നേടി തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്നു.

ചിത്രം കണ്ട ശേഷം അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ, നന്‍പകല്‍ നേരത്ത് മയക്കം കണ്ടു. നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്നു. ലിജോ ജോസ് പല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരന്‍ ഉയരങ്ങള്‍ കീഴടക്കാനിരിക്കുന്നതേയുള്ളൂ. അമ്പത്തേഴ് വര്‍ഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അദ്ഭുതപ്പെടുത്തിയ അപൂര്‍വം ചിത്രങ്ങളിലൊന്നാണ്, ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നും  ശ്രീകുമാരന്‍ തമ്പി കുറിച്ചു.

ചിത്രത്തിൽ അതി ഗംഭീര പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്. മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. തന്റെ മുന്‍ സിനിമകളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ നന്‍പകല്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തെ പുകഴ്ത്തി മറ്റു പല പ്രമുഖരും രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *