ആ സന്തോഷ വാർത്ത പങ്കുവെച്ച് തങ്കച്ചൻ ! പ്രണയത്തിലായിരുന്നു ! വിവാഹം ഉടൻ ! ആശംസകൾ !

മിമിക്രി രംഗത്ത് വേറിട്ട ഒരു വ്യക്തിയാണ് തങ്കച്ചൻ വിതുര. ഇപ്പോൾ ഏറെ മികച്ച കോമഡി പരിപാടിയായ സ്റ്റാർ മാജിക് വേദിയിലൂടെയാണ് തങ്കച്ചൻ ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടിയത്. പ്രേക്ഷകർ വളരെ സ്നേഹത്തോടെ തങ്കു എന്നാണ് വിളിക്കുന്നത്. സത്യത്തിൽ സ്റ്റാർ മാജിക് എന്ന പരിപാടി ഇത്രയും ജനശ്രദ്ധ നേടാൻ കാരണം തന്നെ തങ്കച്ചന്റെ പ്രകടനംകൊണ്ടും പ്രേക്ഷകർക്ക് തങ്കുവിനോടുള്ള ഇഷ്ടം ഒന്നുകൊണ്ടും മാത്രമാണ്. ഇപ്പോഴിത പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന ഒരു വർത്തയുമായിട്ടാണ് തങ്കു എത്തിയിരിക്കുന്നത്.

സ്റ്റ മാജിക്കിന്റെ അവതാരക കൂടിയായ ലക്ഷ്മി നക്ഷത്ര കഴിഞ്ഞ ദിവസം തങ്കുവിന്റെ വീട്ടിൽ പോയ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോയിലാണ് ആ സന്തോഷ വാർത്ത ലക്ഷ്മി പങ്കുവെച്ചത്, തങ്കച്ചന്‍ ഉടനെ വിവാഹിതനാവാന്‍ പോവുകയാണെന്ന കാര്യമായിരുന്നു ലക്ഷ്മി പറഞ്ഞത്. പെണ്‍കുട്ടി ആരാണെന്നോ എന്ത് ചെയ്യുന്നുവെന്നോ തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടില്ലെങ്കിലും തനിക്ക് അറിയാവുന്ന ആളാണെന്നും തങ്കു തന്നെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ലക്ഷ്മി സൂചിപ്പിച്ചു. ഏതായാലും ഈ വാർത്ത തങ്കുവിന്റെ ആരധകരെ വളരെ സന്തോഷിപ്പിച്ചിരിക്കുകയാണ്.  കാത്തിരുന്നത് പോലെ തങ്കുവിനൊരു പെണ്ണ് കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചുള്ള കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

ജീവിത പ്രാരാബ്ധങ്ങളിൽ പെട്ട് ജീവിതം മുന്നോട്ട് പോയപ്പോൾ അവിടെ സ്വന്തം ജീവിതത്തെ കുറിച്ചോ, വിവാഹത്തെ കുറിച്ചോ തങ്കു ചിന്തിച്ചിരുന്നില്ല.  എന്നാൽ ഇപ്പോൾ ആ സന്തോഷം വന്നെത്തിയിരിക്കയാണ്. തങ്കുവിന്റെ കല്യാണം ഉടനെ കാണുമെന്നാണ് ലക്ഷ്മി പറയുന്നത്.  എപ്പോഴാണ് കല്യാണമെന്ന ചോദ്യത്തിന് അതൊക്കെ ഉണ്ടെന്നാണ് താരം പറഞ്ഞത്. ചില സര്‍പ്രൈസുകളൊക്കെ തങ്കു പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും അതൊക്കെ ഞാന്‍ മണത്ത് അറിഞ്ഞു. ആളാരാണെന്ന് എനിക്ക് അറിയാം.

പക്ഷേ ഞാനത് പറയുന്നില്ല. തങ്കു തന്നെ ആളെ എനിക്ക് കാണിച്ച് തന്നിരുന്നു എന്ന് ലക്ഷ്മി പറയുമ്പോള്‍ അതാരാണെന്നാണ് തങ്കു തിരിച്ച് ചോദിക്കുന്നുമുണ്ട്. എനിക്ക് വീഡിയോ കോളിലൂടെ കാണിച്ച് തന്ന ആളുടെ പേര് താന്‍ പറയട്ടേ എന്ന് ലക്ഷ്മി ചോദിച്ചപ്പോള്‍ നമ്മള്‍ സഹോദരങ്ങളെ പോലെയല്ലേ, അതൊന്നും ഇപ്പോൾ വിളിച്ച് പറയരുതെന്ന് തങ്കച്ചന്‍പറയുന്നു. അത്തരം കാര്യങ്ങൾ പറയാൻ എനിക്കിപ്പോൾ അനുവാദം ഇല്ലെന്നും ഏതായാലും ഉടൻ വിവാഹം ഉണ്ടാകുമെന്നും ലക്ഷ്മി പറയുന്നു. ഒരു ലവ് കം അറേഞ്ച്ഡ് മ്യാരേജ് ആയിരിക്കും തങ്കുവിന്റേത്. കൂടാതെ ഇതിനു മുമ്പ് തങ്കു പറഞ്ഞിരുന്നു

എനിക്ക് എല്ലാം എന്റെ അമ്മ ആയിരുന്നു , എന്റെ വിവാഹം നടന്നുകാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ആളും ‘അമ്മ തന്നെയാണ്, പക്ഷെ അമ്മ എന്നെ വിട്ടുപോയി,  അവസാന നിമിഷത്തിലും അമ്മയ്ക്ക് ഒരു വിഷമം മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ വിവാഹം. കുടുംബത്തില്‍ ഞാന്‍ മാത്രമാണ് അവിവാഹിതനായി തുടരുന്നത്. അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ഒറ്റത്തടി, സഹോദരങ്ങളെല്ലാം വിവാഹിതരായി. അവർക്ക് കുടുംബവുമായി വിവാഹം മനപൂര്‍വ്വം വേണ്ടെന്ന് വച്ചതല്ല കുടുംബത്തിന്റെ കഷ്ടതകൾ കണ്ട എനിക്ക് അതിനുള്ള സമയം അന്ന് ലഭിച്ചിരുന്നില്ല എന്നതാണ് സത്യമെന്നും തങ്കു പറഞ്ഞിരുന്നു.  സ്റ്റാർ മാജിക്കിലെ നടി അനു മോളും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി വാർത്തകൾ വന്നിരുന്നു.

അതൊരു പാവം കൊച്ചാണ്. എന്റെ നാട്ടുകാരിയാണ്. അനിയത്തിയെ പോലെയാണ് അവളെനിക്ക്. ബാക്കിയൊക്കെ ഫ്‌ളോറില്‍ തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണ്. അതിനപ്പുറം യാതൊരു ഗൗരവവുമില്ല എന്നാണ് തങ്കച്ചൻ ഇതിനോട് പ്രതികരിച്ചിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *