‘ഒടുവിൽ ജയം തിലകന് തന്നെ ആയിരുന്നു’ ! സ്വന്തം സംഘടനയിലെ താരാധിപത്യത്തെ വീറോടെ വെല്ലുവിളിച്ച് ഒറ്റയാൾ പട്ടാളമായി പോരാടിയ മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ തന്നെ വേറെ ഇല്ല ! കലൂർ ഡെന്നിസ് പറയുന്നു !

മലയാള സിനിമയുടെ പെരുന്തച്ചൻ, അഭിനയ ചക്രവർത്തി, ശബ്ദ ഗാംഭീര്യം കൊണ്ടും ഭാവാഭിനയം കൊണ്ടും മലയാളി മനസിനെ കീഴടക്കിയഅതുല്യ പ്രതിഭ, നായകന്മാരെ മാത്രം മികച്ച അഭിനേതാക്കളായി കണ്ടിരുന്ന കാലത്ത് സ്വന്തം അഭിനയ മുകവുകൊണ്ട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ നായകന്മാരെക്കാളും ശ്രദ്ധിക്കും വിധം അദ്ദേഹം അത് കാട്ടി തന്നു. ഒരു നടൻ എന്നതിലുപരി അദ്ദേഹം ശക്തമായ തുറന്ന് പറച്ചിലുകളും സംഘടനമപരമായ പല എതിർപ്പുകളും അങ്ങനെ ഒരുപാട് പ്രശ്ങ്ങൾ നേരിട്ടൊരു വ്യക്തി കൂടിയാണ് തിലകൻ, ഇപ്പോൾ ഇതാ തിലകനെ കുറിച്ച് തിരക്കഥാകൃത്ത് കലൂർ ടെന്നീസ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,ആരോടും ഒളിമറയുമില്ലാതെ വളരെ കടുപ്പത്തിൽ  എല്ലാം തുറന്നുപറയും അതുകൊണ്ട് പലർക്കും അദ്ദേഹത്തിനോട് പൊരുത്തപ്പെട്ടു പോകാനാവില്ലെന്ന് എന്നോടു തന്നെ പലരും പറഞ്ഞിട്ടുണ്ട്. അതു തിലകനെ കൂടുതൽ അടുത്തിടപഴകാത്തത്തിന്റെ കുഴപ്പം കൊണ്ടാണെന്ന് ഞാൻ പറയുമ്പോൾ എന്റെ നേരെ പടവാളോങ്ങിയവരുമുണ്ട്. ശരിക്ക് പറഞ്ഞാൽ തിലകൻ കൗമാരക്കാരനായ ഒരു കൊച്ചു കുട്ടിയെ പോലെയാണ്. പെട്ടെന്ന് പിണങ്ങും. കലഹിക്കും, ധാർഷ്ട്യം കാട്ടും, പരിഭവിക്കും വീറോടെ പൊരുതും.

അദ്ദേഹം  ഏറ്റവും കൂടുതൽ കലഹിച്ചിട്ടുള്ളത് ‘സ്വന്തം സംഘടനയായ അമ്മയോട് തന്നെയാണ് . തനിക്ക് ശരിയല്ലെന്നു തോന്നുന്ന എല്ലാ കാര്യങ്ങളിലും ശക്തമായി നിലപാട് എടുക്കുന്ന ആളാണ് തിലകൻ. അതിലെ ശരിയും തെറ്റുകളുമൊക്കെ തിലകന് വലിയ ശരിയായിട്ടേ തോന്നിയിട്ടുള്ളു. ആ ശരിയുടെ പേരിലാണ് സ്വന്തം സംഘടനയിൽ നിന്ന് വിലക്കും ഉപരോധവുമൊക്കെ ഉണ്ടായതും. അമ്മയോടൊപ്പം തന്നെ ഫെഫ്കയും അന്ന് തിലകനെ വിലക്കിയിരുന്നു. ക്ഷമയെന്ന ഒരു കുഞ്ഞുവാക്ക് പറഞ്ഞാൽ പ്രശ്‍നം അവസാനിപ്പിക്കാമെന്ന് സംഘടന പറഞ്ഞിട്ടും തിലകൻ അതിനൊന്നും തയ്യാറായില്ല.

അന്ന് തിലകനോട് പല താരങ്ങൾക്കും അനുകൂല നിലപാട് ഉണ്ടായിരുന്നിട്ടും അവർക്കാർക്കും അത്  തുറന്നു പറയാനുള്ള ധൈര്യവുമില്ലായിരുന്നു . സ്വന്തം സംഘടനയിൽ നിന്ന് താരാധിപത്യത്തെ വെല്ലുവിളിച്ച് വീറോടെ പൊരുതി ഒരു ഒറ്റയാൾ പട്ടാളമായി നിൽക്കാൻ കഴിഞ്ഞിട്ടുള്ള മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ തന്നെ  ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നു. അവസാന ദിവസങ്ങളിൽ പോലും വരുമാന മാർഗത്തിനും ഒപ്പം കലയോടുള്ള സനേഹവും കൊണ്ട്  നാടകങ്ങൾ സംവിധാനം ചെയ്യാനും അഭിനയിക്കാനും വേണ്ടി ആരോഗ്യപരമായ പരിമിതികൾ മറന്നുകൊണ്ട് വളരെ അവശനായ  അദ്ദേഹം കാറിൽ കയറി പോകുന്ന കാഴ്ച ഞാൻ ഒരുദിവസം ഞാൻ  കണ്ടു. അതെന്നെ വേദനിച്ചു. എന്നാലും ആരുടെ മുൻപിലും തോറ്റു കൊടുക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു.

എല്ലാത്തിനും ഒടുവിൽ അദ്ദേഹം തന്നെ ജയിച്ചു. എല്ലാ സംഘടനകളുടെയും വിലക്കിനെ ധിക്കരിച്ചു കൊണ്ട് സംവിധായകനായ രഞ്ജിത്ത് ചെയ്ത ‘ഇന്ത്യൻ റുപ്പി’യിൽ അഭിനയിക്കാൻ തിലകനെ വിളിച്ചതോടെയാണ് സംഘടനക്കൊരു പുനർചിന്തനം നടത്തേണ്ടി വന്നത്. അവസാനം അഭിനയിച്ച ശക്തമായ ഒരു കഥാപാത്രമാണ് ‘ഇന്ത്യൻ റുപ്പി’യിലേത്. കമ്യൂണിസ്റ്റ് പാർട്ടിയിലെ അച്യുതാനന്ദനെപ്പോലെയായിരുന്നു തിലകൻ. സിനിമയിലെ പുതിയ തലമുറയിലെ നടന്മാരുമായും അദ്ദേഹം പലപ്പോഴും കലഹിച്ചിട്ടുണ്ട്.

ലോകത്ത് ഒരു കലാകാരനെയും ഉപരോധിക്കുവാൻ ആര്‍ക്കും ഒരു സംഘടനക്കും കഴിയില്ല. അവന്റെ കഴിവുകളെ തടഞ്ഞുനിർത്താനുമാവില്ല. കല കടലുപോലെയാണ്. അത് അനന്തമായി നീണ്ടുകിടക്കുകയാണ്. ചരിത്രം അതാണ് പറഞ്ഞിട്ടുള്ളത്. അത് വാക്കുകളിലൂടെ, എഴുത്തിലൂടെ, പുസ്തകത്തിലൂടെ പുനഃസൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കും എന്നും കലൂർ ടെന്നീസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *