ആ സീൻ കണ്ടതിന് ശേഷം അപ്പൻ എന്നോട് പറഞ്ഞത് മോനെ നീ നല്ലൊരു നടൻ ആണെന്നാണ് ! ലി,പ് ലോ,ക്ക് സീനിനെ കുറിച്ച് ഭാര്യ പറഞ്ഞത് ! ടോവിനോ പറയുന്നു !

മലയാള സിനിമയിലെ മുൻ നിര യുവ താരമാണ് നടൻ ടോവിനോ തോമസ്. നിരവധി ഹിറ്റ് ചിത്രങ്ങൾ നടന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തിയിരിക്കുകായണ്, മിന്നൽ മുരളി ആഗോള തലത്തിൽ മികച്ച വിജയം നേടിയിരുന്നു. ആദ്യ കാലങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ടോവിനോ വളരെപെട്ടെന്നാണ് മുൻനിര നായക പദവിയിലേക്ക് എത്തിയത് അതിനു വഴിത്തിരിവായത് എന്ന് നിൻറ്റെ മൊയ്‌ദീൻ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രമാണ്.. ടോവിണോയെപോലെതന്നെ അദ്ദേഹത്തിന്റെ കുടുംബവും നമ്മൾ മലയാളികൾക്ക് വളരെ പ്രിയപെട്ടവരാണ്, ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബ വിശേഷങ്ങൾ ഇടക്ക് ആരാധകർക്കായി പങ്കുവെക്കാറുണ്ട്.. ഇപ്പോൾ അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് ടോവിനോ.

യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ തവണ ലിപ്പ് ലോക്ക് രംഗങ്ങൾ ചെയ്തിട്ടുള്ള ആളാണ് നടൻ ടോവിനോ, ആ സമയം തൊട്ട് ടോവിനോ നേരുന്ന ഒരു പ്രധാന ചോദ്യമാണ് വീട്ടുകാരുടെയും ഭാര്യയുടെയും പ്രതികരണം. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇതൊക്കെ, ഇപ്പോൾ അതിന്റെ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.. ‘സിനിമയായിരുന്നു എന്റെ ലോകം. ഞാന്‍ കല്യാണം കഴിക്കുന്നതിനു മുമ്പേ എന്റെ അപ്പനോട് ഞാന്‍ പറഞ്ഞിരുന്നു. ഒരു നടൻ ആകുമ്പോൾ എനിക്ക് നടനാവുമ്ബോള്‍ ഞാന്‍ കണ്ട സിനിമയിലെ നായകന്മാര്‍ ചെയ്യുന്നത് പോലെ ഒരു നിയന്ത്രണത്തിന്റെ ചട്ടക്കൂടില്‍ നില്‍ക്കാതെ അഭിനയിക്കുന്ന ഒരു ആക്ടര്‍ ആകണമെന്ന്,

അതുകൊണ്ടു തന്നെ  ചിലപ്പോള്‍ ചുംബന സീനിലും  അഭിനയിച്ചേക്കാം, സാഹസികത ചെയ്തേക്കാം, വയലന്‍സ് ചെയ്തേക്കാം’. എന്നൊക്കെ പറഞ്ഞപ്പോള്‍ എന്റെ അപ്പന്‍ പറഞ്ഞത്. ‘നീ എന്നോട് ഇതൊന്നും ചോദിക്കേണ്ട കാര്യമില്ല, പക്ഷേ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയില്‍ നിന്ന് സമ്മതം വാങ്ങണമെന്ന്. അന്ന് അപ്പൻ പറഞ്ഞതുപോലെ തന്നെ ഞാൻ അവളെ പ്രണയിച്ചിരുന്ന സമയത്ത് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഞങ്ങള്‍ തമ്മില്‍ നിരവധി കാര്യങ്ങള്‍ക്ക് അടികൂടിയിട്ടുണ്ട്, അതും ചെറിയ കാര്യങ്ങൾക്ക് പോലും വലിയ രീതിയിലുള്ള അടി. പക്ഷേ ഈ കാര്യത്തില്‍ മാത്രം ഞങ്ങള്‍ തമ്മില്‍ തെറ്റിയിട്ടില്ല. അവൾ പറഞ്ഞത് അഭിനയമാണെങ്കിൽ കുഴപ്പില്ല എന്നായിരുന്നു.

അതുപോലെ അപ്പന്റെയും അമ്മയുടെയും ഒപ്പമിരുന്നാണ് ഗപ്പി സിനിമ കണ്ടത്, അതിനകത്ത് കുറേ സ്‌,മോ,ക്കിങ് സീനുകള്‍ ഉണ്ട്. അപ്പോള്‍ അമ്മ എന്നോട് പതുക്കെ ചോദിച്ചു, മോനെ എന്തോരം സി,ഗ,രറ്റാണെടാ നീ വലിക്കുന്നത് എന്ന്. സിനിമയ്ക്ക് വേണ്ടിയിട്ടല്ലേ എന്ന് ഞാനും. അപ്പോള്‍ അപ്പന്‍ സൈഡില്‍ നിന്ന് അപ്പന്റെ കമന്റ്. ഒന്നുകില്‍ നീ നന്നായിട്ട് സിഗരറ്റ് വലിക്കുന്ന ആളാണ്, അല്ലെങ്കില്‍ നീ നല്ല നടനാണ് എന്നായിരുന്നു. ഇത് കേട്ടതോടെ അപ്പാ ഞാന്‍ നല്ല നടനാണ് എന്ന് ചാടിക്കേറി പറയുകയായിരുന്നു, ഏറെ ചിരിയോടെ ടോവിനോ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *