എന്നെ പ്രളയം സ്റ്റാർ എന്ന് വിളിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത് ! ആ കളിയാക്കലുകൾ എന്നെ ഏറെ വിഷമിപ്പിക്കുന്നുണ്ട് ! ടോവിനോ തുറന്ന് പറയുമ്പോൾ !

ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ടോവിനോ തോമസ്. മിന്നൽ മുരളി എന്ന ഒരൊറ്റ ചിത്രംകൊണ്ട് ലോകമെങ്ങും ആരാധകരുള്ള ടോവിനോ തന്റെ വിജയം ആവർത്തിക്കാൻ ഉള്ള പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന “2018 എവരി വണ്‍ ഈസ് ഹീറോ” എന്ന ചിത്രം ഏപ്രിൽ 21 ന് റിലീസ് ചെയ്യും. ഏറെ നാളുകൾ നീണ്ട ചിത്രീകരണം, വൻതാരനിര എന്നിവയെല്ലാം ചേര്‍ന്നാണ് 2018 പ്രളയ ദിവസങ്ങളെ വീണ്ടും സ്ക്രീനില്‍ എത്തിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയുള്ള വാർത്താ സമ്മേളനത്തിൽ ടോവിനോ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ടോവിനോയുടെ വാക്കുകൾ ഇങ്ങനെ, പ്രളയസമയത്ത് താൻ നടത്തിയത് പിആർ വർക്കുകൾ ആണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നു. ‘പ്രളയം സ്റ്റാർ’ എന്ന് പോലും പലരും വിളിച്ചിരുന്നു. അത്തരം ട്രോളുകളും വിമർശനങ്ങളും ഏറെ വേദനിപ്പിച്ചു എന്ന് ടൊവിനോ പറയുന്നു. പ്രളയം സിനിമയിലേക്ക് ജൂഡ് ആന്റണി ജോസഫ് വിളിച്ചപ്പോഴും വരാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഈ സിനിമയുടെ ടെക്നിക്കൽ സാധ്യത മനസിലാക്കിയ ശേഷമാണ് സിനിമയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്നും ടൊവിനോ പറഞ്ഞു.

അപ്പോഴത്തെ നമ്മൾ ഓരോരുത്തരുടെയും മാനസികാവസ്ഥ എങ്ങനെ ആയിരുന്നു എന്ന് ഇനി ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ, ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി മഴ പെയ്താൽ നമ്മളൊക്കെ മുങ്ങിപോകുമെന്നല്ലേ നമ്മളൊക്കെ കരുതിയിരുന്നത്. ചാവാൻ നിൽക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? അതിനുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ എനിക്കുണ്ടായിരുന്നില്ല, എല്ലാവർക്കുമുള്ള പേടിയും ആശങ്കയുമാണ് എനിക്കുമുണ്ടായിരുന്നത്.

ഞാൻ ഒരു നടൻ ആയിരുന്നില്ല എങ്കിലും ഞാൻ ഇതൊക്കെ തന്നെ ചെയ്യുമായിരുന്നു. പ്രളയസമയത്ത് തന്നെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ വന്നത്. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ വിമർശനങ്ങൾ ഉയർന്നു. പ്രളയം കഴിഞ്ഞപ്പോൾ എന്നെ പ്രളയം സ്റ്റാർ എന്ന് വിളിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ‘മായാനദി’ ഇറങ്ങിയതുകൊണ്ടാണ് പ്രളയം വന്നതെന്ന തരത്തിൽ വരെ പ്രചാരണമുണ്ടായി ടൊവിനോ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇത് കൂടാതെ ഒരുപിടി മികച്ച ചിത്രങ്ങളാണ് ഇപ്പോൾ ടോവിനോയുടെതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങികൊണ്ട് ഇരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *