
ജയ് ശ്രീറാം ! ‘രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്, ! നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക ! ഉണ്ണി മുകുന്ദൻ !
മലയാള സിനിമ രംഗത്ത് യുവ താരനിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നടൻ ഉണ്ണി മുകുന്ദൻ, ഒരു നടൻ എന്നതിനപ്പുറം തന്റെ മതത്തെയും വിശ്വാസത്തെയും മുറുകെ പിടിക്കുന്ന ഉണ്ണി മുകുന്ദൻ അത് ഉറക്കെ വിളിച്ചുപറയാറുമുണ്ട്, അതേ കാരണം കൊണ്ട് തന്നെ അദ്ദേഹം ഏറെ വിമർശിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന അയോദ്ധ്യ രാമക്ഷേത്ര ഉത്ഘടനത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹം കുറിച്ചത് ഇങ്ങനെ, ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം- ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ഗായിക ചിത്രയും രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ദീപം തെളിയിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
അതിന്റെ പേരിൽ ചിത്ര ഇപ്പോഴും വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുകയാണ്, പ്രാണപ്രതിഷ്ഠാ ദിനത്തിൽ ദീപം തെളിയിക്കണമെന്നും അയോദ്ധ്യയിലെ പ്രതിഷ്ഠാ ദിനത്തിൽ ശ്രീരാമ മന്ത്രം ജപിച്ച് വീടുകളിൽ വിളക്ക് തെളിക്കണമെന്നുമായിരുന്നു ചിത്ര വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചത്. ചിത്രയുടെ വീഡയോ വലിയ വിവാദമായിരുന്നു. ചിത്രയെന്ന വിഗ്രഹവും ഉടഞ്ഞെന്നും ചരിത്രം മനസിലാക്കാതെയാണ് ഗായിക സംസാരിക്കുന്നതെന്നായിരുന്നു വിമർശനങ്ങൾ. ഇടത് പ്രൊഫൈലുകളിൽ നിന്നടക്കം രൂക്ഷ വിമർശനമുയർന്നു. ചിത്രയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.

രാജ്യം വലിയ പ്രാധാന്യമാണ് രാമക്ഷേത്ര ഉത്ഘടനത്തിന് നൽകുന്നത്, അതുകൊണ്ട് തന്നെ വലിയ വിമർശനങ്ങൾക്കും കാരണമാകുന്നു, ഇതിനെ കുറിച്ച് മോദി പറയുന്നത് ഇങ്ങനെ, മഹനീയമായ ഈ പ്രതിഷ്ഠാ ചടങ്ങിലേക്ക് എല്ലാ ജനങ്ങളിൽ നിന്നുമുള്ള അനുഗ്രഹം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിന് ഇനി 11 ദിവസങ്ങൾ മാത്രം. പ്രതിഷ്ഠാ വേളയിൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചത്. ഇത് മനസ്സിൽ വെച്ചുകൊണ്ട് ഞാൻ ഇന്ന് മുതൽ 11 ദിവസത്തെ പ്രത്യേക ചടങ്ങ് ആരംഭിക്കുന്നു.
ഒരു നിയോഗമാണ് എല്ലാം. ഞാൻ വളരെ വികാരാധീനനാണ്. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്തരം വികാരങ്ങൾ അനുഭവിക്കുന്നത്, ജീവിതത്തിലെ ചില നിമിഷങ്ങൾ യാഥാർത്ഥ്യമായി മാറുന്നത് ദൈവിക അനുഗ്രഹം കൊണ്ടാണ്. ഇന്ന് നമുക്കെല്ലാവർക്കും ലോകമെമ്പാടുമുള്ള രാമഭക്തർക്കും ഇത് വളരെ പുണ്യമുള്ള അവസരമാണ്. എല്ലായിടത്തും ശ്രീരാമനോടുള്ള ഭക്തിയുടെ അത്ഭുതകരമായ അന്തരീക്ഷമുണ്ട്. എന്നും മോദിജി പറയുന്നു.
Leave a Reply