‘വലിയ പൊട്ടല്ല സ്ത്രീശാക്തീകരണം’ ! മസില്‍ മാത്രേയുള്ളല്ലേ ! ലോകവിവരം ഇല്ലല്ലോ ! ഉണ്ണി മുകുന്ദനെതിരെ പ്രമുഖർ രംഗത്ത് ! വൈറൽ !

മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാളാണ് നടൻ ഉണ്ണി മുകുന്ദൻ. കൂടാതെ നടൻ ഇന്ന് സൗത്തിന്ത്യലിലെ അറിയപ്പെടുന്ന ഒരു നടനും കൂടിയാണ്. ഒരു അഭിനേതാവ് എന്നതിലുപരി അദ്ദേഹം തന്റേതായ നിലപാടുകൾ ഉറക്കെ വിളിച്ചുപറയുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളുകൂടിയാണ്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ നടൻ  പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് വൈറലായി മാറുന്നത്.

അത്തരത്തിൽ ഇപ്പോൾ ഉണ്ണിമുകുന്ദൻ പങ്കുവെച്ച ഒരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ചൂടുപിടിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു ആനി ശിവയുടെ ജീവിതകഥ. കാഞ്ഞിരംകുളം സ്വദേശിയാണ് ആനി എസ്.പി. വഴിയരികില്‍ നാരങ്ങാ വെള്ളം വിറ്റും എല്‍ഐസി ഏജന്റായുമെല്ലാം ജോലി ചെയ്ത് ജീവിതത്തെ നേരിട്ട ആനി ഇന്ന് വര്‍ക്കല എസ്‌ഐയാണ്.

ആനിയെ അഭിനന്ദിച്ചുകൊണ്ടുള്ള  പോസ്റ്റുകൾ ഒരുപാട് ഇപ്പോൾ വൈറലാണ്. അത്തരത്തിൽ ആനിയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്‍ എത്തിയത്. “വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്‌നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം എന്നായിരുന്നു ഉണ്ണിമുകുന്ദന്‍ കുറിച്ചത്”. പിന്നാലെ പോസ്റ്റ് വൈറലായി മാറുകയായിരുന്നു. ആത്മവിശ്വാസത്തിന്റെ പ്രതീകമായാണ് ആനിയെ സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. നിരവധി പേരാണ് ആനിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

മറ്റുള്ളവർ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് ആനിയുടേത് എന്നാണ് നാം മനസിലാക്കേണ്ടത്. 10 വര്‍ഷങ്ങള്‍ക്ക് മുമ്ബ് വര്‍ക്കല ശിവഗിരി തീര്‍ത്ഥടനത്തിന് ഐസ് ക്രീമും, നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത് സബ് ഇന്‍സ്‌പെക്ടര്‍ പോലീസ് വേഷത്തിൽ അഭിനാമത്തോടെ നിൽക്കുന്ന ആനിയുടെ ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് കേരള ജനത സ്വീകരിച്ചത്. ഇതിലും വലുതായി എങ്ങനെയാണ് ഇന്നലെകളോട് റിവഞ്ച് ചെയ്യാനാവുക എന്ന അടിക്കുറിപ്പോടെയാണ് ആനിയുടെ ജീവിതം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഭര്‍ത്താവും സ്വന്തം വീട്ടുകാരും ഉപേക്ഷിച്ചതോടെ തന്റെ 18-ാം വയസില്‍ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു ആനി. അന്ന് ആനിയുടെ മകന് എട്ട് മാസമായിരുന്നു പ്രായം. പിന്നീട് ജീവിത പോരാട്ടമായിരുന്നു.

ആനി ആദ്യം കോണ്‍സ്റ്റബിള്‍ ആയിരുന്നു. ശേഷം  അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കല എസ്‌ഐയും. ആനിയുടെ ഈ പോരാട്ട ജീവിതത്തിന് കൈയ്യടിച്ചാണ് ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നത്. എന്നാല്‍ താരത്തിന്‌റെ പിന്തുണയ്ക്കും ആനിയുടെ ജീവതത്തിനും കൈയ്യടി ലഭിക്കുമ്ബോള്‍ മറുവശത്ത് ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ വലിയ രീതിയിൽ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വലിയ പൊട്ടിലൂടെയല്ല സ്ത്രീ സ്കാക്തീകരണം എന്ന വാക്കാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഫെമിമിസ്റ്റുകളെ മോശക്കാരാക്കുന്ന വാക്കുകളാണ് ഉണ്ണി പറഞ്ഞിരിക്കുന്നത് എന്നും, കൂടാതെ വലിയ പൊട്ട് ഇടുന്നതും ശാക്തീകരണവും തമ്മില്‍ എന്ത് ബന്ധം. നല്ല തേഞ്ഞ ക്യാപ്ഷന്‍. മസില്‍ മാത്രേ ഉള്ളല്ലേ., എന്നൊക്കെയുള്ള കമന്റുകളാണ് നടന് ലഭിക്കുന്നത്. കൂടാതെ സംവിധായകൻ ജിയോ ബേബിയും ഉണ്ണിയുടെ പോസ്റ്റിനു കമ്മറ്റിട്ടത് വലിയ വാർത്തയായിരുന്നു. ‘പ്രിയപ്പെട്ട ഉണ്ണി. മോശം പോസ്റ്റ് ആണ്’ എന്ന് സംവിധായകന്‍ ജിയോ ബേബി പറയുന്നത്. കൂടാതെ ഉണ്ണി മുകുന്ദന്റെ പോസ്റ്റിനു താഴെയുള്ള കമന്റ് ബോക്സ് നിറയെ പാര്‍വതിയുടെ ചിത്രങ്ങളും സജീവമാണ്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *