
എന്റെ ഭഗവാൻ സ്വന്തം മന്ദിരത്തിലേക്ക് മടങ്ങി എത്തി ! പ്രാണപ്രതിഷ്ഠാ വേളയിൽ സിനിമാ ലൊക്കേഷനിൽ രാമജ്യോതി തെളിയിച്ച് ഉണ്ണിമുകുന്ദൻ…!
ഇന്ന് മലയാള സിനിമ രംഗത്ത് യുവ താര നിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദൻ, അദ്ദേഹം ഒരു നടൻ എന്നതിനപ്പുറം തന്റെ മതത്തെയും വിശ്വാസത്തെയും ഏറെ ബഹുമാനിക്കുകയും അതിന് വലിയ പ്രധാന്യവും നൽകുന്ന ആളാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ഏറെ വിമര്ശിക്കപെടാറുമുണ്ട്. ഇന്നിതാ ഹിന്ദു മത വിശ്വാസികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന അയോദ്ധ്യ രാമാക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായിരിക്കുകയാണ്.
ഇതിനോട് അനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ഉണ്ണി മുകുന്ദൻ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം- ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ഗായിക ചിത്രയും രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ദീപം തെളിയിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

ഇപ്പോഴിതാ അദ്ദേഹം ഷൂട്ടിംഗ് ലൊക്കേഷനിൽ രാമാ ജ്യോതി തെളിയിച്ച വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’ യുടെ ലൊക്കേഷനിൽ നിന്നും ഉണ്ണിമുകുന്ദൻ, സംവിധായകൻ വിനയ് ഗോവിന്ദ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു. ശ്രീരാമന്റെ വിഗ്രഹത്തിൽ ദീപം തെളിയിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.. എന്റെ ഭഗവാൻ സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചെത്തി എന്നും അദ്ദേഹം പറയുന്നു. ഷൂട്ടിങ് തിരക്കുകളിൽ ആയി പോയി, അല്ലായിരുന്നെങ്കിൽ തീർച്ചയായും അയോധ്യയിൽ പോകുമായിരുന്നു. ഏതായാലും ഇത് കഴിഞ്ഞ ഉടനെ ഞങ്ങൾ എല്ലാവരും അയോദ്ധ്യയിൽ പോകും എന്നും, തന്നെ സംബന്ധിച്ച് ഇന്ന് വളരെ പുണ്യ ദിനമാണ് എന്നും ഉണ്ണി പറയുന്നു.
അതേസമയം അയോദ്ധ്യയിൽ ഇന്ന് വമ്പൻ താരനിരയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. അമിതാഭ് ബച്ചൻ, രജനികാന്ത്, അഭിഷേക് ബച്ചൻ, അനുപം ഖേർ, വിവേക് ഒബ്റോയ്, രൺബീർ കപൂർ, വൈകി കൗശൽ, ജാക്കി ഷ്റോഫ്, ആയുഷ്മാൻ ഖുറാന, പവൻ കല്യാൺ, ഷെഫാലി ഷാ, ജാക്കി ഷ്റോഫ്, മാധുരി ദീക്ഷിത്, ഭർത്താവ് ശ്രീറാം മാധവ് നൈനെ, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങിയ വമ്പൻ താരനിരയാണ് എത്തിച്ചേർന്നിരുന്നത്.
Leave a Reply