
‘എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും’ ! പുതിയ പോസ്റ്റുമായി ഉണ്ണി മുകുന്ദൻ ! വാക്കുകൾ ശ്രദ്ധനേടുന്നു !
53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ശേഷം എന്നത്തേയും പോലെ വിവാദങ്ങളും ഒപ്പം തന്നെയുണ്ട്, അതിൽ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു മികച്ച ബാല താരത്തിനുള്ള അവാർഡ്. ഈ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയത് തൻമയ സാേള്‍ ആണ്. സനല്‍കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. എന്നാല്‍ ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഭിന്ന അഭിപ്രായങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തി. അതിൽ കൂടുതൽ പേരും പറയുന്നത് ‘മാളികപ്പുറം’ സിനിമയിലെ ദേവനന്ദയ്ക്ക് അവാര്‍ഡ് കൊടുത്തില്ല എന്നതാണ്. ദേവനന്ദയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം പോലും നല്‍കാതിരുന്നത് ശരിയായില്ലെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
എന്നാൽ തനിക്ക് അതിൽ ഒരു വിഷമവും ഇല്ലന്നും ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രമല്ലേ അവാര്‍ഡ് നല്‍കാന്‍ കഴിയൂ. അവാര്‍ഡ് കിട്ടിയ ആള്‍ക്ക് എല്ലാ അഭിനന്ദനങ്ങളും എന്നാണ് ദേവനന്ദ പറയുന്നത്. അതുപോലെ മമ്മൂട്ടി അങ്കിളിന് അവാര്‍ഡ് കിട്ടിയതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും ദേവനന്ദ പറയുന്നുണ്ട്. ‘2018’ സിനിമയില്‍ തന്റെ അച്ഛനായി അഭിനയിച്ച കുഞ്ചാക്കോ ബോബന്‍ അങ്കിളിനും അവാര്‍ഡ് കിട്ടിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നും ദേവനന്ദ പറഞ്ഞു.

അതുപോലെ മാളികപ്പുറത്തിന്റെപിന്നാലെ ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള പ്രതികരണവുമായി എത്തിയിരുന്നു. “അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ദയവ് ചെയ്ത് അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ. ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ്. ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്”, എന്നായിരുന്നു അഭിലാഷ് പിള്ളയുടെ കുറിപ്പ്. ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ കാര്യമായി നടക്കുന്ന സമയത്ത് ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഒരു ചിത്രത്തിനൊപ്പമാണ് അദ്ദേഹം കുറിച്ചത്, സ്വന്തം കൈകളിലെ തഴമ്പുകള്‍ വ്യക്തമാക്കുന്ന ചിത്രമാണ് ഫേസ്ബുക്കിലൂടെ ഉണ്ണി പോസ്റ്റ് ചെയ്തിരിക്കുന്നത്. “എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും”, എന്നാണ് ഒപ്പമുള്ള കുറിപ്പ്. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തെക്കുറിച്ച് തന്നെയാണ് ഉണ്ണി മുകുന്ദന്‍ പറയാതെ പറഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയയിലെ പൊതു വിലയിരുത്തല്‍. എതിര്‍ത്തും അനുകൂലിച്ചും കമന്‍റ് ബോക്സില്‍ അഭിപ്രായപ്രകടനങ്ങളും എത്തുന്നുണ്ട്.
Leave a Reply