ഉണ്ണി മുകുന്ദൻ ഹിന്ദുത്വം പ്രചരിപ്പിച്ച് കരിയര്‍ വളര്‍ത്തുന്നു ! എന്നെ പറഞ്ഞതുപോലെ തിയറ്ററിൽ എത്തി സിനിമ കാണുന്നവരെ എല്ലാം വർഗീയവാദികളാക്കും ! മറുപടിയുമായി ഉണ്ണി മുകുന്ദൻ !

മലയാള സിനിമയിലെ യുവ താരനിരയിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദൻ, എന്നാൽ അദ്ദേഹം ബിജെപി ആണ്, ഭക്തി വിറ്റു കാശ് ആക്കുന്നു എന്ന് തുടങ്ങിയ നിരവധി വിമർശനങ്ങൾ നേരിടുന്ന ആളുകൂടിയാണ്, എന്നാൽ ഇപ്പോഴിതാ തന്നെ കുറിച്ച് മൂവി സ്ട്രീറ്റ് എന്ന സിനിമ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പിന് മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദനെ രൂക്ഷമായി വിമർശിച്ചാണ് ആ കുറിപ്പിൽ ഉണ്ടായിരുന്നത്. ഉണ്ണി മുകുന്ദൻ ഹിന്ദുത്വം പ്രചരിപ്പിച്ച് കരിയര്‍ വളര്‍ത്തുന്ന നടനാണ് എന്നാണ് അതിൽ പറയുന്നത്. മാളികപ്പുറം അജണ്ട സിനിമയാണെന്ന് കരുതുന്നവർ ജയ് ഗണേഷ് കാണേണ്ടയെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു. ഒരു വിഭാഗത്തിന് സിനിമ ഇഷ്ടപ്പെട്ടില്ല എന്നു കരുതി പൊതുസ്ഥലത്ത് വെറുപ്പ് പ്രചരിപ്പിക്കുകയാണെന്നും താരം പറഞ്ഞു.

ഇതിനു മറുപടിയുമായി ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെ, ‘നന്ദി മൂവി സ്ട്രീറ്റ്. മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് ഒഴിവാക്കാം. എന്നെ പറഞ്ഞതുപോലെ തിയറ്ററിൽ എത്തി സിനിമ കാണുന്നവരെ എല്ലാം വർഗീയവാദികളാക്കും. ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഇഷ്ടപ്പെടാത്ത ഒരു സിനിമ ഞാൻ ചെയ്തു എന്നതുകൊണ്ടാണ്, ഇത്തരത്തിൽ പൊതു ഇടങ്ങളിലൂടെ വിദ്വേഷം വളർത്താൻ ഉപയോഗിക്കുന്നത്. എന്തായാലും, ഒരു സിനിമാഗ്രൂപ്പ് അത്തരം എഴുത്തുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ അവർ ഒരു സിനിമാ ഗ്രൂപ്പല്ല. ഏപ്രിൽ 11 ആണ് ജയഗണേഷിന്റെ റിലീസ് തീയതി. ഇതൊരു ഫാമിലി എന്റർടെയ്‌നറാണ്. നിങ്ങളുടെ കുടുംബത്തോടൊപ്പം ആസ്വദിക്കൂ.’- എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.

മാളികപ്പുറം എന്ന സിനിമയിൽ അയ്യപ്പനായി എത്തിയ ഉണ്ണി മുകുന്ദൻ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു, ശേഷം ജയ് ഗണേഷ് എന്ന സിനിമയാണ് ഇപ്പോൾ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ഗണപതി മിത്താണ് എന്ന വിവാദ പ്രസ്താവന വന്ന സമയത്താണ് അദ്ദേഹം തന്റെ പുതിയ ചിത്രമായ ജയ് ഗണേഷ് അനൗൺസ് ചെയ്തത്. ജയ് ​ഗണേഷിന്റെ പുതിയ ഒരു പോസ്റ്റർ പുറത്തുവന്നതിനു പിന്നാലെയാണ് താരത്തെ വിമർശിച്ചുകൊണ്ട് പോസ്റ്റ് എത്തിയത്. സിനിമ ഹിറ്റാക്കാൻ ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും ഉണ്ണി മുകുന്ദൻ സുഖിപ്പിക്കുകയാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്.

ഉണ്ണി മുകുന്ദനെതിരെ ഉള്ള കുറിപ്പ് ഇങ്ങനെ.. മല്ലു സിംഗ് അല്ലാതെ മലയാളത്തിൽ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാൻ ആണെങ്കിൽ ഒരു ആംഗ്രി യങ് മാൻ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദൻ തന്റെ കരിയർ ഗ്രോത് ഉണ്ടാക്കാൻ കണ്ടുപിടിച്ച എളുപ്പ മാർഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്നത്. പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദൻ മാറിക്കൊണ്ട് ഇരിക്കുകയാണ്.

‘മാളികപ്പുറം’ എന്നത്  ഒരു ബിലോ ആവറേജ് സീരിയൽ ലെവൽ പടംസിനിമ  ആയിരുന്നിട്ടു കൂടി, അത്  ഹിറ്റ് ആവാൻ കാരണം ഭക്തി എന്ന ലൈനിൽ മാർക്കറ്റ് ചെയ്തത് കൊണ്ട് ആയിരുന്നു. അടുത്തത് ജയ് ഗണേഷ് ആണ്, ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയർ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാൻ പോകുന്നതാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *