ഏതെങ്കിലും പ്രത്യേക പാർട്ടിയുടെ ആളല്ല, ഞാനൊരു വലിയ ഈശ്വര വിശ്വാസിയാണ്, ആരോഗ്യത്തിനായി ഞങ്ങള്‍ ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്ന ആളാണ് ! ഉണ്ണി മുകുന്ദൻ പറയുന്നു !

ഇന്ന് മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ, ഒരു നടൻ എന്നതിനപ്പുറം അദ്ദേഹം തന്റെ മതത്തെയും വിഷ്വസങ്ങളെയും എപ്പോഴും മുറുകെ പിടിക്കുന്ന ആളുകൂടിയാണ്, അതിന്റെ പേരിൽ അദ്ദേഹം ഏറെ വിമര്ശിക്കപെടാറുമുണ്ട്, അതുപോലെ തന്നെ പ്രധാനമന്ത്രി മോദിയോടുള്ള തന്റെ ആരാധനയെ കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ‘ജയ് ഗണേഷ്’ എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അദ്ദേഹം ഇപ്പോൾ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, നിങ്ങള്‍ ചില ധീരമായ നിലപാടുകള്‍ സ്വീകരിക്കുകയും പ്രധാനമന്ത്രിയോടുള്ള ആരാധന പ്രകടിപ്പിക്കുകയും ചെയ്തു’ എന്ന ചോദ്യത്തിനാണ് താൻ ഒരു ദേശീയ വാദിയാണെന്നും രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന ഏതൊരാളെയും ബഹുമാനിക്കുമെന്നും ഉണ്ണി മുകുന്ദൻ മറുപടി നല്‍കിയത്. ‘അതൊരു ധീരമായ പ്രസ്താവനയാണോ.. അദ്ദേഹം ഏതെങ്കിലും പ്രത്യേക പാർട്ടിയുടെ ആളല്ല.

മോദിജി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഇതുപോലെ തന്നെ ബഹുമാനപെട്ട മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും എനിക്ക് അദ്ദേഹത്തോട് ഇതേ ബഹുമാനമുണ്ടായിരുന്നു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയെയും ഞാൻ പൂർണമായി ബഹുമാനിക്കുന്നു. 13 വർഷമായി ഒരു പിൻബലവുമില്ലാതെ ഞാൻ മലയാളം ഇൻഡസ്‌ട്രിയില്‍ അതിജീവിച്ചു. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങളെ നേരിടാൻ കരുത്തുണ്ടെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. എന്റെ വിശ്വാസങ്ങള്‍ക്ക് നേരെ വരുന്ന എന്തിനെയും പ്രതിരോധിക്കാൻ എനിക്ക് അവകാശമുണ്ട്.

ഞാനൊരു രാജ്യ സ്നേഹിയാണ്, ഏതെങ്കിലും പ്രത്യേക സാഹചര്യം വരുമ്പോൾ മാത്രം ദേശസേനം ഉണ്ടാവുന്ന ആളല്ല ഞാൻ, എനിക്ക് എല്ലായ്‌പ്പോഴും അങ്ങനെത്തന്നെയാണ്, എന്നെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രമാണ് ആദ്യം. പിന്നെ മതവും കുടുംബവും. മതം എന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള ഒരു വീക്ഷണം നല്‍കുന്ന ഒന്നാണ്. ഒരു സമൂഹമെന്ന നിലയില്‍ നിലനില്‍ക്കാനും അച്ചടക്കം സൃഷ്ടിക്കാനും മതം സഹായിക്കുന്നു.

വളരെ ചെറുപ്പം മുതൽ തന്നെ എന്റെ സമീപനം മതത്തേക്കാള്‍ ആത്മീയതയിലായിരുന്നു. എന്റെ കുട്ടിക്കാലത്ത്, മുസ്ലീങ്ങള്‍ ഉള്‍പ്പെടെ വിവിധ സമുദായങ്ങളില്‍ നിന്നുള്ള 25 ആണ്‍കുട്ടികളുടെ സംഘത്തിലെ ഒരാളായിരുന്നു ഞാൻ. ഞങ്ങള്‍ ഒരുമിച്ച്‌ ജിമ്മില്‍ പോകുന്നു, ആരോഗ്യത്തിനായി ഞങ്ങള്‍ ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്നു. ഇത് ബാലിശമായി തോന്നാം. പക്ഷേ ഞാൻ അങ്ങനെയാണ്. എനിക്ക് ദൈവവുമായി ശക്തമായ ബന്ധമുണ്ട്, ഞാനൊരു തികഞ്ഞ ഈശ്വര വിശ്വാസിയാണ് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *