
‘ഈ പരുപാടി നിർത്താൻ എത്ര പണം വേണം’ ! നടി അനുശ്രീയുടെ പേരുചേർത്ത് ഫെയ്‌സ്ബുക്കിൽ വന്ന വാർത്തയിൽ രോഷാകുലനായി ഉണ്ണി മുകുന്ദൻ !
ഇന്ന് മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ യുവ താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹം ഒരു നടൻ എന്നതിനപ്പുറം തന്റെ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ഒരു വ്യക്തി കൂടിയാണ്, അതുകൊണ്ട് തന്നെ അതിന്റെ പേരിൽ അദ്ദേഹം വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ട്, ഇപ്പോഴിതാ ഒരു ഗ്രൂപ്പില്‍ ഉണ്ണിയെയും നടി അനുശ്രീയെയും ചേര്‍ത്തുള്ള ഒരു പോസ്റ്റിന് മറുപടിയുമായി സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരിക്കുകയാണ് ഉണ്ണി.
‘പോപ്പുലര്‍ ഒപ്പീനിയന്‍സ് മലയാളം’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റില്‍ ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം ‘മലയാളികള്‍ കാത്തിരിക്കുന്ന ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്നാണ് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത് “ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം?” എന്നാണ് ഉണ്ണി ചോദിക്കുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി ഇവർ ഇരുവരുട്യെതും പേര് ചേർത്ത് ഇത്തരത്തിൽ നിരവധി വാർത്തകൾ സ്മൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇവർ ഇരുവരും ഒരുമിച്ച് പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തിന് ശേഷമാണ് ഇത്തരം വാർത്തകളുടെ തുടക്കം.. ഈ വേദിയിൽ ഉണ്ണി മുകുന്ദനോടൊപ്പം ഉള്ള ഒരു വീഡിയോ അനുശ്രീ തന്റെ ഇൻസ്റ്റാ അക്കൗണ്ടിൽ പങ്കുവെക്കുകയായിരുന്നു, മനോഹരമായ ഒരു പ്രണയ ഗാനത്തോടൊപ്പമുള്ള വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി, വീഡിയോക്ക് അനുശ്രീ നൽകിയ ക്യാപ്‌ഷൻ ആ പാട്ടിലെ വരികളായ.. എന്തെ ഹൃദയതാളം മുറുകിയോ… ഏനോ ഹൃദയം ധീം ധീം സൊല്ലുതെ. എന്ന ഉണ്ണിയുടെ ഗാനരംഗത്തിന്റെ വരികളാണ് അനുശ്രീ കുറിച്ചിരുന്നത്.
ആ വീഡിയോക്ക് തന്നെ കൂടുതലും ലഭിച്ചിരുന്ന കമന്റുകളും ഇത്തരത്തിൽ ഉള്ളതായിരുന്നു. രണ്ട് പേരും കൂടി കല്ല്യാണം കഴിച്ചൂടെ…, ‘മസിൽ അളിയാ ഇതിനെ കൂടെ കൂട്ടിക്കോ മുട്ട പുഴുങ്ങി തരാൻ വേറെ ആളെ നോക്കണ്ട’, ഉണ്ണിച്ചേട്ടന്റെ വീട്ടിൽ ഉണ്ണിച്ചേട്ടനെ ഒരു പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടി പോയപ്പോൾ ഉണ്ണിച്ചേട്ടന്റെ അമ്മ എന്റെ ഉണ്ണിക്കു പറ്റിയ വല്ല കുട്ടികളും ഉണ്ടോ ചോദിച്ചിരുന്നു. ഇതാ ഇരിക്കല്ലേ നല്ല സൂപ്പർ ജോഡി, നിങ്ങൾ ഒന്നിക്കാൻ ആഗ്രഹിക്കുന്നു.. രണ്ടു പേരും അങ്ങട് കല്യാണം കഴിക്കണം.. എന്നിങ്ങനെ ആയിരുന്നു അന്ന് അനുശ്രീയുടെ പോസ്റ്റിന് ലഭിച്ച കമന്റുകൾ..
Leave a Reply