എന്റെ നിർബന്ധമായിരുന്നു മകനുവേണ്ടി ആ കാര്യങ്ങൾ കുഞ്ഞാറ്റ തന്നെ ചെയ്യണമെന്ന് ! അവർ ഒരുമിച്ച് വളരേണ്ട കുഞ്ഞുങ്ങളാണ് ! ശിവ പ്രസാദിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ !

ഒരു കാലത്ത് സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡികളായിരുന്നു ഉർവശിയും മനോജ് കെ ജയനും, പക്ഷെ മകൾ ജനിച്ചതിന് ശേഷം ഇരുവരും തമ്മിൽ അകലുകയിരുന്നു. അഭിനയ രംഗത്ത് ഇപ്പോൾ ഉർവശി ഒരു മിന്നും താരമാണ്, ശക്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ഉർവശി. വിവാഹ ശേഷം ഉർവശിയുടെ അഭിനയ ജീവിതത്തിന് കൂടുതൽ പിന്തുണ നൽകുന്നത് ഭർത്താവ് ശിവപ്രസാദാണ്. ഒരു അഭിമുഖത്തതിൽ ഇപ്പോൾ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

മനോജുമായി 2000 ത്തിൽ വിവാഹിതയായ ഉർവശി 2008 ൽ വിവാഹ മോചിതയായി, ശേഷം 2013 ലാണ് ശിവ പ്രസാദുമായി ഉർവശി വിവാഹിതയാകുന്നത്. ശേഷം ഇവർക്ക് ഒരു മകൻ ജനിച്ചിരുന്നു. നീലാണ്ടന്‍ എന്ന് വീട്ടില്‍ വിളിക്കുന്ന മകന്റെ യഥാര്‍ത്ഥ പേര് ഇഷാന്‍ പ്രജാപതി എന്നാണ്. ഉര്‍വ്വശിയുടേയും മനോജ് കെ ജയന്റേയും മകള്‍ കുഞ്ഞാറ്റയാണ് ഈ പേര് ഇട്ടത്. കുഞ്ഞാറ്റ ആയിരിക്കണം മകന് പേരിടുന്നതും, ചോറ് കൊടുക്കേണ്ടതും എന്നത് എന്റെ നിർബന്ധമായിരുന്നു എന്നാണ് ശിവപ്രസാദ് പറയുന്നത്.

കാരണം എന്നും അവനോടൊപ്പം കൂട്ടായി കുഞ്ഞാറ്റയും ഒപ്പം മറ്റു സഹോദരങ്ങളും ഉണ്ടാകണം അവർ തമ്മിലുള്ള സ്നേഹം വളർത്തിയെടുക്കേണ്ടത് നമ്മളാണ് എന്നും ശിവ പ്രസാദ് പറയുന്നു. ജീവിതത്തിലേക്ക് മോൻ വന്ന ശേഷം തനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നു എന്നും അദ്ദേഹം പറയുന്നു. ഒരു കുഞ്ഞ് ജനിക്കുമ്പോൾ അച്ഛനും അമ്മയും കൂടിയാണ് ജനിക്കുന്നത് എന്ന് പറയുന്നത് വളരെ ശരിയാണ്. ആദ്യമൊക്കെ എനിക്ക് കുഞ്ഞുങ്ങളെ എടുക്കാൻ പേടി ആയിരുന്നു . അതുപോലെ വളരെ പെട്ടന്ന് ദേഷ്യ പെടുന്ന കൂട്ടത്തിലുള്ള ആളാണ് ഞാൻ, എന്നാൽ ഇപ്പോൾ അതെല്ലാം മാറി. താൻ താനായത് ഇഷാൻ വന്ന ശേഷമാണ് അദ്ദേഹം പറയുന്നു.

അതുപോലെ തന്നെ ഉർവശിയും ഒരുമിച്ചുള്ള യാത്രയിൽ വ്യത്യാസങ്ങൾ ഉള്ളതായി തോന്നിയിട്ടില്ല. തനിക്ക് ഉർവ്വശിയെയും അവരുടെ പ്രൊഫഷനും നന്നായി മനസിലാകും. സിനിമയെ കുറിച്ചു ഒന്നും അറിയാതെ, അവരുടെ തൊഴിലിനെ കുറിച്ച് മനസിലാക്കാതെ കൃത്യം അഞ്ചുമണിക്ക് വീട്ടിൽ എത്തണം എന്ന് നിർബന്ധം വച്ചിട്ട് കാര്യമുണ്ടോ, ഒരു കുടുംബത്തിലെ ഏതു അഭിപ്രായ വ്യത്യാസവും ഏതു അകൽച്ചയും പരസ്പരം മനസിലാക്കിയാൽ തീരാവുന്നത് മാത്രമാണ് എന്നും ശിവ പ്രസാദ് എടുത്ത് പറയുന്നു. അദ്ദേഹത്തിന്റെ ഈ തുറന്ന് പറച്ചിലൂടെ ശിവപ്രസാദിന് ഇപ്പോൾ ആരാധകർ ഏറെയാണ്, നിങ്ങൾ അവരുടെ ഭാഗ്യമാണ്, നല്ല ചിന്താഗതിയെന്നും കൊടുത്താൽ പേരും കമന്റ്റ് ചെയ്‌തിരുന്നു. മനോജൂം ഇപ്പോൾ തന്റെ ഭാര്യ ആശയും, മകൾ കുഞ്ഞാറ്റയും, ഒപ്പം മകനും ഒക്കെയായി വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് നയിക്കുന്നത്. മകൾ കുഞ്ഞാറ്റ അച്ഛന്റെയും അമ്മയുടെയും അടുത്ത് മാറി മാറി നിൽക്കുമെന്നും ഇരുവരും പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *