എന്റെ അച്ഛൻ പോയല്ലോ, എനിക്കിനി അച്ഛനില്ലല്ലോ..! മനംനൊന്ത് കരഞ്ഞ മനോജ് കെ ജയന്റെ ഭാര്യയെ വിമർശിച്ച് കമന്റുകൾ ! മറുപടി ശ്രദ്ധ നേടുന്നു !

പ്രശസ്ത സംഗീത സംവിധായകനും നടൻ മനോജ് കെ ജയന്റെ പിതാവുമായ കെ.ജി ജയൻ കഴിഞ്ഞ ദിവസം ആന്തരിച്ചിരുന്നു, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയത്. തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. മനോജ് കെ ജയന്റെ ഭാര്യ ആശ തന്റെ അച്ഛനുമായി വളരെ അടുത്ത ബന്ധമാണെന്നും, അച്ഛന് സ്വന്തം മക്കളെക്കാൾ സ്നേഹം അവളോടാണ് എന്നും പലപ്പോഴും തങ്ങൾ കളിയാക്കിയിട്ടുണ്ട്  എന്നും  മനോജ് കെ ജയൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ  മരണവാർത്തയറിഞ്ഞ് ഓടിയെത്തിയ ആശ നിയന്ത്രണം വിട്ട് കരഞ്ഞു. വാഹനത്തിൽ നിന്നും ഇറങ്ങിയ ഉടൻ തളർന്ന് വീണ് കരയുന്ന ആശയുടെ വീഡിയോ വൈറലാണ്. എനിക്കിനി അച്ഛനില്ലല്ലോ ചേട്ടാ… എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടാണ് ആശ കരഞ്ഞത്.  അവിടെ ഉണ്ടായിരുന്ന ബന്ധുക്കളും മനോജ് കെ ജയനും, മകളും എല്ലാവരും ആശയെ സമാധാനിപ്പിക്കാൻ നോക്കിയിട്ടും സങ്കടം സഹിക്കാൻ കഴിയാതെ അവൻ പൊട്ടിക്കരയുകയായിരുന്നു, കെ.ജി ജയന്റെ മൃതദേഹത്തിൽ ഏറെനേരം വീണ് കരഞ്ഞു. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ആശയെ പരിഹസിച്ച് നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു.

എന്തൊരു അഭിനയമാണ്, ഇതൊക്കെയാണ് ഓസ്കാർ അഭിനയം, എന്തൊരു ഓവർ… അച്ഛനെ നോക്കി വീട്ടിൽ നിൽക്കാമായിരുന്നില്ലേ.. മരിച്ച് കഴിഞ്ഞ് ആരെ കാണിക്കാനാണ് ഇങ്ങനെ കരയുന്നത്?, മനോജിനേക്കാൾ വലിയ നടിയാണ് ഭാര്യയെന്ന് ഇത് കാണുമ്പോൾ മനസിലാവും എന്നിങ്ങനെ നീളുന്നു പരി​ഹസിച്ചുള്ള കമന്റുകൾ. അതേസമയം ചിലർ ആശയെ അനുകൂലിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കലും അങ്ങനെയല്ല എന്നും വ്യക്തമാക്കി നിരവധി കമന്റുകളും എത്തുന്നുണ്ട്.

ആശയും അദ്ദേഹം യഥാർത്ഥ അച്ഛൻ മകൻ ബന്ധമായിരുന്നു, ആ മകൾ അങ്ങനെ പൊട്ടിക്കാരായണമെങ്കിൽ അദ്ദേഹം അവൾക്ക് അമ്മായിഅച്ചൻ അല്ലായിരുന്നു സ്വന്തം അച്ഛൻ തന്നെയായിരുന്നു, മനോജ് ആദ്യം കാലം മുതൽ തന്നെ ആശയും അച്ഛനും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന ആളാണ് എന്നും കമന്റുകൾ വന്നിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *