എന്റെ കുടുംബത്തിൽ ഉള്ളവർ പോലും ഒന്ന് മടിക്കും അങ്ങനെ ചെയ്യാൻ ! പക്ഷെ ലാലേട്ടൻ എന്നെ ഞെട്ടിച്ചു മനോജ് കെ ജയൻ !

മനോജ് കെ ജയൻ എന്ന നടൻ മലയാളികളുടെ പ്രിയങ്കരനാണ്. അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ള പകരംവെക്കാനില്ലാത്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഉള്ളിൻ നിറഞ്ഞു നിൽക്കുന്നു. ഇന്നും അഭിനയ രംഗത്തും ഗാനാലാപനത്തിലും അദ്ദേഹം സജീവസാനിദ്യമാണ്. അദ്ദേഹം ഇപ്പോൾ മോഹൻലാലിന് ഭക്ഷ്യത്തോടുള്ള ബഹുമാനത്തെ കുറിച്ച് തുറന്ന് പറയുകയാണ്. സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയുടെ സെറ്റില്‍ വച്ച് താന്‍ വേസ്റ്റ് ആക്കിയ ഭക്ഷണം മോഹന്‍ലാല്‍ കഴിച്ചു എന്നാണ് മനോജ് പറയുന്നത്.

ഇരുവരും ഒന്നിച്ച ഹിറ്റ് ചിത്രം സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയുടെ സെറ്റിൽ നടന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. മനോജിന്റെ വാക്കുകൾ ഇങ്ങനെ, സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. രാവിലെ ഏഴരയ്ക്ക് തുടങ്ങിയ ഷൂട്ടാണ്. അതുകൊണ്ടുതന്നെ  ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ഒരുപാട് താമസിച്ചു. ഒറ്റ സ്ട്രെച്ചില്‍ എടുക്കേണ്ട ഷോട്ട് ആയതുകൊണ്ടാണ് ഇടക്ക് ബ്രേക്ക് ലഭിക്കാഞ്ഞത്. അത് കഴിഞ്ഞ ശേഷം സംവിധായകൻ  അമല്‍ നീരദ് പറഞ്ഞു ഇനി നിങ്ങൾ പോയി കഴിച്ചോളാൻ.

അങ്ങനെ ഒൻപത് മണി ആയപ്പോൾ ലാലേട്ടൻ പറഞ്ഞു മോനേ നമുക്ക് കഴിച്ചാലോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു  ഇവിടെ ഇരുന്നു കഴിക്കാനുള്ള സൗകര്യമില്ലല്ലോ എന്ന്.. അതിനെന്താ ”എന്റെ പജീറോ ഇവിടെയുണ്ട്” എന്ന് പറഞ്ഞ് അദ്ദേഹം വണ്ടിയുടെ അടുത്തേക്ക് എന്നെയും കൂട്ടി കൊണ്ടുപോയി. ഞങ്ങൾ കഴിക്കാനായി തയ്യാറായി, ഞാൻ രണ്ട് ഇഡ്ഡലി എടുത്ത് ചമന്തി ഒഴിച്ച് കുഴച്ചു, പക്ഷെ ഇത്രയും സമയം ആയതുകൊണ്ടാണോ എന്നറിയില്ല ചമ്മന്തി വളിച്ചിരുന്നു, ചീത്തയായതുപോലെ തോന്നി. ഈ ഭക്ഷണത്തിന്റെ രുചി മാറിയാല്‍ എനിക്ക് അത് കഴിക്കാൻ വലിയ ബുദ്ധിമുട്ടാണ്.

ഇടിലിയുടെ കൂടെ ചമ്മന്തി കൂടാതെ അവിടെ സാമ്പാറും ഉണ്ടായിരുന്നു. പക്ഷെ സാമ്പാര്‍ കഴിച്ചാല്‍ എനിക്ക് ഗ്യാസിന്റെ പ്രശ്നം വരും. കഴിക്കാനാവാതെ താന്‍ കുഴച്ചോണ്ടിരിക്കുവാണ്. പക്ഷെ ഇതേ ഭക്ഷണം ലാലേട്ടന്‍ ആസ്വദിച്ച് കഴിക്കുന്നുണ്ട്. ഞാൻ കഴിക്കാതെ വെറുതെ കുഴച്ചുകൊണ്ട് ഇരിക്കുന്നത് കണ്ട ലാലേട്ടന്‍ ചോദിച്ചു ‘എന്താ മോനേ നീ കഴിക്കുന്നില്ലേ’ എന്ന്. ഞാൻ പറഞ്ഞു ചമ്മന്തി കുറച്ച് വളിച്ചുവെന്ന് തോനുന്നു. ‘പിന്നെ എന്തിനാ മോനേ അത്രയും ഇഡലി എടുത്തത്, ആഹാരം വേസ്റ്റ് ചെയ്യാന്‍ പാടുണ്ടോ’ എന്ന് അദ്ദേഹം ചോദിച്ചു.

അത് വേണ്ടെങ്കിൽ നീ സാമ്പാര്‍ ഒഴിച്ച് കഴിക്കെന്ന് പറഞ്ഞപ്പോള്‍ താന്‍ ഗ്യാസിന്റെ പ്രശ്നം പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു മോനേ ഭക്ഷണത്തോട് ഒരിക്കലും ഇങ്ങനെ ചെയ്യരുത്. ഒരു നേരത്തെ ഭക്ഷണം ദൈവം തരുന്നതാണ്’ എന്നൊക്കെ പറഞ്ഞ് അദ്ദേഹം എന്നെ ഉപദേശിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ പത്രം കാലിയായി കഴിഞ്ഞു. പ്ലേറ്റ് നല്ല ക്ലീനാക്കി വെച്ചിരിക്കുകയാണ്. ഞാൻ എന്റെ ഈ ഫുഡ് കളയാം എന്ന് താന്‍ വിചാരിച്ചു കൈയിൽ വെച്ചോണ്ട് തന്നെ ഇരുന്നു.

എന്നെ ഞെട്ടിച്ചുകൊണ്ട് മോൻ അത് കഴിക്കുന്നില്ലെങ്കിൽ അത് ഇങ്ങുതാ എന്ന് എന്ന് പറഞ്ഞ് താന്‍ കൈ കൊണ്ട് കുഴച്ച് മറിച്ചിട്ട ആ ആഹാരം മുഴുവന്‍ ലാലേട്ടന്‍ കഴിച്ചു. നമ്മുടെ കുടുംബത്തിലുള്ളവര്‍ പേലും മടിക്കും. ആരായാലും മടിക്കും. താന്‍ കുഴച്ച് മറിച്ചിട്ട ആ ഫുഡ് അദ്ദേഹം കഴിച്ചു. അത് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഭവം ആണെന്നും മനോജ് പറയുന്നു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *