പടച്ചോനാണ് അദ്ദേഹത്തെ കാണിച്ചു തന്നത് ! കിടപ്പാടം തിരികെ കിട്ടിയ സന്തോഷത്തിൽ ആമിന ! യൂസഫലിക്ക് കയ്യടിച്ച് ആരാധകർ ! വീഡിയോ വൈറൽ !

ചില വാർത്തകൾ നമ്മുട മനസിനെ വല്ലാതെ സ്പർശിക്കും. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. യൂസഫലി എന്ന മനുഷ്യൻറെ നന്മനിറഞ്ഞ പ്രവർത്തികൾ ഇതിനുമുമ്പും നമ്മൾ ഒരുപാട് കേട്ടിട്ടുള്ളതാണ്. അത്തരത്തിൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു വാക്കിനു പുറത്ത് ഓർ ജീവിതം തന്നെ തിരിച്ചുകിട്ടിയ കുടുംബം കൈകൾ കൂപ്പിക്കൊണ്ട് ആ നന്മ നിറഞ്ഞ മനുഷ്യന് നന്ദി പറയുകയാണ് ഒപ്പം അദ്ധെയഹത്തിന്റെ ഈ പ്രവർത്തിക്കു കയ്യടിക്കുകയാണ് ഈ ലോകവും. പടച്ചോൻ ആണ് എനിക്കു യൂസഫലി സാറിനെ കാണിച്ചു തന്നത്’ ഇടറിയ ശബ്ദത്തോടെ ഇരുകയ്യും കൂപ്പി  ആമിന പറയുമ്പോൾ  ഭർത്താവ് സെയ്ത് മുഹമ്മദ് അവരെ ചേർത്തു പിടിച്ചു. ബാങ്ക് ജപ്തി നോട്ടിസ് നൽകിയ കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ദമ്പതികൾ.

അർഹമായ കൈകളിൽ തന്നെയാണ് ഈ സഹായം എത്തിയ ഇതൊരു വലിയ പുണ്യ പ്രവർത്തിയാണ് എന്നും ആ നാട്ടുകാർ ഒരേ സ്വരത്തിൽ പറയുന്നു.  6 വർഷങ്ങൾക്ക്  മുമ്പ് ഇളയ മകളുടെ വിവാഹം നടത്താനാണ് ഇവർ വീടിരുന്ന ആകെ ഉണ്ടായിരുന്ന 9 സെന്റ് വസ്തുവും വീടും  ഈടു വച്ചു കീച്ചേരി സഹകരണ ബാങ്കിൽ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്തത്. തുച്ഛമായ വരുമാനത്തിൽ നിന്നു മിച്ചം പിടിച്ചു വായ്പ തിരിച്ചടയ്ക്കാൻ ശ്രമിച്ചെങ്കിലും സെയ്ത് മുഹമ്മദ് അസുഖബാധിതനായതോടെ എല്ലാം മുടങ്ങി. ഇതോടെ പലിശയും കൂട്ടുപലിശയുമായി തിരിച്ചടയ്ക്കാനാകാത്ത വിധം വായ്പത്തുക വർധിച്ചു.

ഒരു നിവർത്തിയും ഇല്ലാത്ത ആ പാവങ്ങളുടെ തിരിച്ചടവു അതോടെ മുടങ്ങി. ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് ലഭിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. ഇനി എങ്ങനെ എന്തിന്  ജീവിതം എന്ന ചോദ്യചിഹ്നമായി നിന്നപ്പോഴാണ് ആമിനയ്ക്കു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ കാണാൻ അവസരം ലഭിച്ചത്. സെയ്ത് മുഹമ്മദിന്റെ ചികിത്സയ്ക്കായി ലേക‍്ഷോർ ആശുപത്രിയിൽ പോകാനായി നെട്ടൂരിലെ മൂത്ത മകളുടെ വീട്ടിലെത്തിയതാണ് ഇരുവരും. ഒരു ഈശ്വര നിമിത്തം പോലെ ആ സമയത്ത് ഹെലികോപ്റ്റർ അപകടം ഉണ്ടായപ്പോൾ തന്നെ സഹായിച്ചവരെ കാണാൻ എം.എ. യൂസഫലി എത്തിയതറിഞ്ഞാണ് മകളുടെ വീട്ടിൽ നിന്ന് ആമിന അവിടേക്ക് ചെന്നത്. മടങ്ങിപ്പോകാനായി കാറിലേക്കു കയറുമ്പോഴാണ് ആമിന ഓടിച്ചെന്ന് തന്റെ സങ്കടം യൂസഫലിയെ അറിയിച്ചത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം ജപ്തി ചെയ്യില്ലെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പു നൽകി.

അദ്ദേഹത്തിന്റെ ആ വാക്കുകൾ അവർക്ക് ഒരു പുതു ജീവിതവും ജീവനുമാണ് നൽകിയത്. ഇപ്പോൾ അദ്ദേഹം സഹായികളെ നിങളുടെ വീട് ആരും ജപ്തിചെയ്യില്ല വിഷമിക്കണ്ട കേട്ടോ എന്ന് അവരുടെ പറയുന്ന ആ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. എല്ലാവർക്കും പണം ഉണ്ട് എന്ന് പറഞ്ഞതുകൊണ്ട് ആയില്ല, ഇതുപോലെ ചെറിയ സഹായങ്ങൾ ചെയ്യാൻ മനസ്സുള്ളവർ കൂടി നമ്മുടെ നാട്ടിൽ വേണം  എന്നും ആരാധകർ പറയുന്നു. ഇപ്പോൾ യൂസഫലി പറഞ്ഞപോലെ ആ ബാങ്കിലെ അവരുടെ കടം വീട്ടി ബാങ്കിൽ നിന്നും പ്രമാണം അവർക്ക് കൈമാറുന്ന   വീഡിയോ സമൂഹം ഏറ്റെടുത്തിരിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *