ജന്മനാൽ ഇരുകൈകളും ഇല്ലാത്ത പ്രണവിന് ഒരു ജോലി വേണം, അച്ഛനെ നോക്കാൻ ! ആ കണ്ണുനീർ തുടച്ച് യൂസഫലി ! പ്രണവിന് ജോലിയായി !

മനസ് നിറയുന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം നേടുന്നത്. എം എ യൂസഫലി എന്ന മനുഷ്യ സ്നേഹിയുടെ കാരുണ്യ പ്രവർത്തനങ്ങൾ ഇതിനുമുമ്പും നമ്മൾ നിരവധി കേട്ടിട്ടുള്ളതാണ്, ഇപ്പോഴിതാ കേരളത്തിലെ അഞ്ചാമത്തെ ലുലു ഷോപ്പിങ് കേന്ദ്രമാണ് ഇന്നലെ പാലക്കാട് ആരംഭിച്ചത്. പാലക്കാട് ലുലുമാള്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രണ്ടു കൈകളുമില്ലാത്ത പാലക്കാട് സ്വദേശി പ്രണവ്. പ്രണവ് യൂസഫലിയെ കണ്ടതും കാലുകള്‍കൊണ്ട് സെല്‍ഫിയെടുത്തു.ശേഷം സാറില്‍ നിന്ന് ഒരു സഹായം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

തന്റെ ആഗ്രഹം പറഞ്ഞുകൊണ്ട് പ്രണവ് വലിയ രീതിയിൽ കരയുകയായിരുന്നു, എനിക്കൊരു ജോലിയില്ലാ എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം, ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍, തൊണ്ടയിടറിക്കൊണ്ടുള്ള പ്രണവിന്റെ ആ വാക്കുകള്‍ കേട്ട ആ നിമിഷം ഉറപ്പായും നിനക്ക് ജോലി ലഭിച്ചിരിക്കുമെന്ന് അദ്ദേഹം പറയുകയും, പ്രണവിന്റെ ജോലി കാര്യത്തിനുള്ള നിർദേശം അദ്ദേഹം അപ്പോൾ തന്നെ നൽകുകയായിരുന്നു. പ്രണവിനെ ചേര്‍ത്തിരുത്തികൊണ്ട് മോന് എന്ത് ജോലിയാണ് വേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവന്റെ ആ വാക്കുകൾ എന്തും ചെയ്യാന്‍ കോണ്‍ഫിഡന്‍സുണ്ട് എന്നായിരുന്നു, ജീവനക്കാരനോട് പ്രണവിന് ചെയ്യാനാകുന്ന ജോലി നല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു എം എ യൂസഫലി. അടുത്ത തവണ മാളില്‍ വരുമ്പോള്‍ പ്രണവ് മാളില്‍ ജോലി ചെയ്യുന്നത് കാണണമെന്നും അദ്ദേഹം പറഞ്ഞു. കാലുകൊണ്ട് വരച്ച യൂസഫലിയുടെ ചിത്രവും അദ്ദേഹത്തിന് നല്‍കി. എംഎല്‍എ ഷാഫി പറമ്പിലും പരിപാടിയില്‍ പങ്കെടുത്തു. പാലക്കാടിന്റെ കര്‍ഷകര്‍ക്ക് പദ്ധതി കൈതാങ്ങാകുമെന്നും 1400 പേര്‍ക്കാണ് പുതിയ തൊഴിലവസരം ലഭിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. യൂസഫലി സാറിന്റെ നന്മ നിറഞ്ഞ മറ്റൊരു പ്രവർത്തിക്കുകൂടി ഇപ്പോൾ കൈയ്യടി നേടുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *