ഞാൻ അഭിനയിക്കുന്നത് അച്ഛൻ എതിർത്തിരുന്നു, പക്ഷെ ഞാൻ ചിന്തിച്ചത് ആ ഒരു കാര്യം മാത്രാമാണ് ! പലരും വിമർശിച്ചിരുന്നു ! വൈഷ്ണവി സായികുമാർ പറയുന്നു !

മലയാളികളക്ക് എന്നും പ്രിയങ്കരനായ നടനാണ് സായികുമാർ, കൊട്ടാരക്കര ശ്രീധരൻ നായർ എന്ന അതുല്യ പ്രതിഭയുടെ കുടുംബത്തിൽ നിന്നുള്ള ഒരു അഭിനേതാവ് ആകുമ്പോൾ അവരെ കുറിച്ച് പ്രേക്ഷകർക്ക് ഉണ്ടാകുന്ന ഒരു പ്രതീക്ഷ അത് വളരെ വലുതാണ്. സായികുമാർ ഇന്ന് നെഗറ്റീവ് വേഷങ്ങളിലും അതുപോലെ നായകന്മാരുടെ അച്ഛൻ വേഷത്തിലുമാണ് കൂടുതൽ തിളങ്ങുന്നത്. അദ്ദേഹത്തിന്റെ ഏക മകൾ വൈഷ്‌ണവിയെയും ഇപ്പോൾ നമുക്ക് വളരെ പരിചിതയാണ്, താര പുത്രിയുടെ തുടക്കം മിനിസ്ക്രീൻ രംഗത്ത് കൂടിയാണ്, കൈയെത്തും ദൂരത്ത് എന്ന പരമ്പരയിൽ നെഗറ്റീവ് റോൾ ആയ കനക ദുർഗ്ഗ എന്ന കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്.

താൻ അച്ഛന്റെ അനുവാദം വാങ്ങിയിട്ടല്ല അഭിനയ രംഗത്ത് എത്തിയത് എന്ന് നേരത്തെ വൈഷ്‌ണവി പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, അപ്പൂപ്പനും അച്ഛനും പിന്നാലെയായാണ് താൻ അഭിനയരംഗത്തേക്കെത്തിയത്. അഭിനയത്തെക്കുറിച്ച് ചെറുപ്പം മുതൽ കുറച്ചൊക്കെ പറഞ്ഞും കേട്ടും അറിഞ്ഞിട്ടുണ്ടെങ്കിലും അനുഭവിച്ചറിയുന്നത് ആദ്യമാണ്. അഭിനയിക്കാനുള്ള അവസരങ്ങള്‍ നേരത്തെയും വന്നിരുന്നു. പക്ഷെ അന്നൊന്നും അച്ഛന് താല്‍പര്യമുണ്ടായിരുന്നില്ല.  കാരണം പഠനം വേണം, അതാണ് അത്യാവശ്യം എന്ന് അച്ഛൻ പറയുമായിരുന്നു, അതിന് ശേഷം വേണമെങ്കില്‍  പോവാമെന്നായിരുന്നു അച്ഛൻ പറഞ്ഞത്.

അച്ഛൻ വളരെ ചെറുപ്പം മുതലേ അഭിനയിച്ചിട്ടുണ്ട്, എന്നാൽ നായകനായി അഭിനയിച്ചത് റാംജി റാവു സ്പീക്കിംഗിലാണ്, അച്ഛനും നാടകത്തില്‍ നിന്നാണ് ആ സിനിമയിലേക്കെത്തിയത്. സീരിയലിന്റെ അണിയറ പ്രവർത്തകരിൽ നിന്നും  അഭിനയത്തിന്റെ കാര്യത്തില്‍ വൈഷ്ണവി മികച്ചതാണെന്ന അഭിപ്രായമാണ് അഭിപ്രായം. ഒന്നും അങ്ങോട്ട് തരണ്ട, പ്രോംപ്റ്റിങ് മാത്രം മതിയെന്നാണ് കേട്ടത് എന്ന് അവതാരകൻ പറയുമ്പോൾ, വൈഷ്ണവിയുടെ വാക്കുകൾ ഇങ്ങനെ    അങ്ങനെയുണ്ടെങ്കില്‍ അത് ദൈവാനുഗ്രഹമാണ്. അച്ഛന്റേയും അപ്പൂപ്പന്റേയും അനുഗ്രഹമാണ്. സീമ ജി നായർ  ചേച്ചിയിലൂടെയായാണ് ഞാന്‍ ഈ പരമ്പരയിലേക്ക് എത്തിയതെന്നും  വൈഷ്ണവി പറയുന്നു.

അഭിനയത്തെ കുറിച്ച് എനിക്ക് ഒന്നും അറിയാത്തത്കൊണ്ട് വലിയ ടെൻഷൻ ഇല്ലായിരുന്നു അവർ തരുന്ന സിറ്റുവേഷനുകൾ ചെയ്യുന്നു അതായിരുന്നു, എന്നാൽ പിന്നെ പിന്നെ എനിക്ക് വലിയെ ടെൻഷൻ ആയിരുന്നു എന്നും വൈഷ്‌ണവി പറയുന്നു, സായ്കുമാറേട്ടന്റെ മകളാണെന്ന് എന്നോട് അവിടെ നിന്നും പറഞ്ഞിരുന്നു. പോടാ, ഈ കെളവിയോ, ആദ്യം കണ്ടപ്പോള്‍ ഞാനങ്ങനെയായിരുന്നു ചോദിച്ചതെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ അതൊരു വിജയം തന്നെയാണെന്നായിരുന്നു വൈഷ്ണവി പറഞ്ഞത്. ഈ ഗെറ്റപ്പില്‍ നിന്നാലേ ആളുകള്‍ക്ക് മനസിലാവൂ.

എന്നെ അങ്ങനെ ആരും അതികം കണ്ടിട്ടില്ലാലോ, അച്ഛന്‍ വീട്ടിലുള്ള സമയത്ത് സോഷ്യല്‍മീഡിയയൊന്നും അത്ര സജീവമല്ലാത്ത സമയം ആയിരുന്നു. സീരിയലുകളില്‍ നിന്നൊക്കെ അവസരം വരുന്നുണ്ട്. സിനിമയില്‍ നിന്നും മികച്ച അവസരം ലഭിച്ചാല്‍ സ്വീകരിക്കും. ഈ കഥാപാത്രം വന്നപ്പോള്‍ ആദ്യമൊരു കോംപ്ലക് വന്നിരുന്നു. അപ്പോള്‍ അച്ഛനും അപ്പൂപ്പനും ചെയ്ത് വെച്ചിരിക്കുന്ന ക്യാരക്ടറുകള്‍ മനസിലേക്ക് വന്നു. ആ ക്യാരക്ടറിനാണ് പ്രധാനം, അഭിനയസാധ്യതയുണ്ടോയെന്നതാണ് നോക്കേണ്ടതെന്ന് മനസിലായി.  പിന്നെ സീരിയലിനു നിലാവാരം ഇല്ലന്ന രീതിയിലുള്ള കമന്റുകൾ കേട്ടിരുന്നു, ഇതൊരു ഫിക്ഷനാണെന്ന് ചിന്തിച്ചാല്‍ തീരാവുമെന്ന പ്രശ്‌നമേയുള്ളൂ എന്നും വൈഷ്ണവി പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *