
ഇനി എന്നെ ആരും ആ രീതിയിൽ കാണരുത് എന്നാഗ്രഹിച്ചിരുന്നു ! ഞാൻ മനപൂർവ്വമാണ് അന്ന് അങ്ങനെയൊരു തീരുമാനം എടുത്തത് ! വാണി വിശ്വനാഥ് പറയുന്നു !
മലയാള സിനിമയുടെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ വിശേഷണം ചേരുന്നത് നടി വാണി വിശ്വനാഥിന് തന്നെയാണ്. ആക്ഷൻ രംഗങ്ങൾ ചെയ്ത് ഒരു ചുണകുട്ടിയായി നമ്മുടെ ഉള്ളിൽ എന്നും ഓര്മയുള്ള വാണി ഇപ്പോൾ കുടുംബിനിയായി ഒതുങ്ങിയിരിക്കുകയാണ്, നമ്മുടെ ഏവരെയും ഇഷ്ട താര ജോഡികളിൽ ഒരാളാണ് വാണിയും ബാബു രാജൂം. ഇന്നത്തെ നായികമാരെ വെറുതെ വന്നു പോകുന്ന കഥാപാത്രങ്ങൾ ആയിരുന്നില്ല വാണി ചെയ്തിരുന്നത്, ചെയ്ത് എല്ലാ സിനിമകളിലും തന്റെ പേര് കൊത്തിവെക്കപെട്ട അഭിനേത്രിമാരിൽ ഒരാളാണ് വാണി.
സൗത്തിന്ത്യയിലെ പ്രശസ്ത നടിമാരിൽ ഒരാളായിരുന്നു വാണി, സൂപ്പർ താരങ്ങളോടൊപ്പം താനെ താരമൂല്യം ഉണ്ടായിരുന്ന വാണി മറ്റു ഭാഷകളിൽ സൂപ്പർ സ്റ്റാറുകളുടെ നായിക ആയിരുന്നു. ആക്ഷൻ രംഗങ്ങൾ കൂടുതൽ ചെയ്തിരുന്ന വാണി മറ്റ് നായികമാരിൽനിന്നും അന്ന് വേറിട്ടുനിന്നിരുന്നു, നിരവധി പോലീസ് വേഷങ്ങൾ വളരെ ഭംഗിയായി കൈകാര്യം ചെയ്ത താരം നിരവധി പുരസ്കാരങ്ങളും നേടിയെടുത്തിട്ടുണ്ട്. നായകന്മാര്ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം തനിക്കും കഴിയുമെന്ന് വാണി പ്രേക്ഷകര്‍ക്ക് കാണിച്ചുതന്നു. താരത്തിന്റെ ആദ്യ ചിത്രം മംഗല്യച്ചാര്‍ത്ത് ആയിരുന്നു.
ബാബുരാജുമായുള്ള വിവാഹ ശേഷമാണ് വാണി സിനിമ രംഗം പൂർണമായും ഉപേക്ഷിച്ചത്. ശേഷം വാണി അഭയനായതിലേക്ക് തിരികെ വന്നത് സീരിയലിൽ കൂടി ആയിരുന്നു. അത് താൻ മനപ്പൂർവം അങ്ങനെ ഒരു തീരുമാനം എടുത്തതാണ് എന്നാണ് വാണി പറയുന്നത്. കാരണം, തന്നെ പ്രേക്ഷകർ എപ്പോഴും ഒരു ആക്ഷൻ നായികയായിട്ടാണ് കണക്കാക്കുന്നത്, അതുകൊണ്ടുതന്നെയാണ് താൻ സീരിയൽ തിരഞ്ഞെടുത്തത്, അങ്ങനെയാകുമ്പോൾ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഒരു പാവം ഇമേജ് നേടിയെടുക്കലോ എന്ന് കരുതി. പക്ഷെ തനിക്ക് അവിടെയും എനിക്ക് തെറ്റി. വാണി ചേച്ചി കരയാന്‍ പാടില്ല, സിനിമയിലേത് പോലെ പ്രതികരിക്കുന്ന വാണി ചേച്ചിയെയാണ് ഞങ്ങള്‍ക്കിഷ്ടം എന്ന് പറഞ്ഞവരാണ് ഏറെയും. താൻ ഒരുപാട് ശ്രമിച്ചിട്ടും ആ ഒരു ഇമേജ് മാറ്റിയെടുക്കാൻ കഴിയുന്നില്ല എന്നും വാണി പറയുന്നു.

എല്ലാവരും എന്നെ ഒരു ആക്ഷൻ ഗെറ്റപ്പിൽ കണ്ട് അവർക്ക് ഇപ്പോൾ മറ്റൊരു രീതിയിലും എന്നെ ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥയാണ് എന്നും വാണി പറയുന്നു. അതുകൊണ്ടു തന്നെ എനിക്ക് പാവം, ഒതുങ്ങി നിൽക്കുന്ന വേഷങ്ങൾ ലഭിച്ചിരുന്നുല്ല. പലരും അന്നൊക്കെ അത്തരം വേഷങ്ങൾ ചെയ്യുന്ന കാണുമ്പോൾ തനിക്കും അത്തരം വേഷങ്ങൾ ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നിയിരുന്നു, പക്ഷെ തന്നെ തേടി അത്തരം റോളുകൾ വരാറില്ലായിരുന്നു എന്നതാണ് വാസ്തവം. പക്ഷേ ആ സമയത്ത് അത്തരം വേഷങ്ങളാണ് ഞാന്‍ കൂടുതല്‍ ആസ്വദിച്ചത്.
ഞാൻ ചെയ്ത സിനിമകളില്‍ മിക്കതും പ്രേക്ഷകര്‍ സ്വീകരിച്ചു എന്നുളളതാണ് എറ്റവും വലിയ സന്തോഷം. ബാബുരാജ് നല്ലൊരു ഭർത്താവും അച്ഛനുമാണ്. അദ്ദേഹം വീട്ടിൽ എത്തിയാൽ എല്ലാ കാര്യങ്ങളും നോക്കിക്കണ്ടു ചെയ്യന്ന ആളാണ് എന്നും വാണി പറയുന്നു. ഇവർക്ക് നാല് മക്കളാണ് ആദ്യത്തെ രണ്ടു ആൺമക്കൾ ബാബുരാജിന്റെ ആദ്യ വിവാഹത്തിൽ ഉള്ളതാണ്, പിന്നെ ഒരു മകളും മകനും ഇവർക്കുമുണ്ട്. മൂത്ത മകൻ റിസോർട്ട് നോക്കി നടത്തുന്നു രണ്ടാമത്തെ മകൻ ലണ്ടനിൽ പഠിക്കുന്നു, ഇളയ രണ്ടു മക്കളും പഠിക്കുകയാണ് എന്നും വാണി പറയുന്നു.
Leave a Reply