
“വാണി ചേച്ചി കരയാൻ പാടില്ലെന്ന് അവർ പറഞ്ഞു” !! തൻ്റെ അനുഭവങ്ങൾ വാണി വിശ്വനാഥ് തുറന്ന് പറയുന്നു !
ഒരു കാലത്ത് മലയാള സിനിമയിലെ മിന്നുന്ന താരമായിരുന്നു നടി വാണി വിശ്വനാഥ്, ഇന്നത്തെ നായികമാരെ വെറുതെ വന്നു പോകുന്ന കഥാപാത്രങ്ങൾ ആയിരുന്നില്ല വാണി ചെയ്തിരുന്നത്, ചെയ്ത് എല്ലാ സിനിമകളിലും തന്റെ പേര് കൊത്തിവെക്കപെട്ട അഭിനേത്രിമാരിൽ ഒരാളാണ് വാണി വിശ്വനാഥ്. ആക്ഷൻ രംഗങ്ങൾ കൂടുതൽ ചെയ്തിരുന്ന വാണി മറ്റ് നായികമാരിൽനിന്നും അന്ന് വേറിട്ടുനിന്നിരുന്നു, നിരവധി പോലീസ് വേഷങ്ങൾ വളരെ ഭംഗിയായി കൈകാര്യം ചെയ്ത താരം നിരവധി പുരസ്കാരങ്ങളും നേടിയെടുത്തിട്ടുണ്ട്, ആക്ഷന്‍ ലേഡീ സൂപ്പര്‍സ്റ്റാർ എന്ന നിലയില്‍ മലയാളത്തില്‍ ആദ്യം അംഗീകരിച്ച നടി കൂടിയാണ് വാണി. നായകന്മാര്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം തനിക്കും കഴിയുമെന്ന് വാണി പ്രേക്ഷകര്‍ക്ക് കാണിച്ചുതന്നു. താരത്തിന്റെ ആദ്യ ചിത്രം മംഗല്യച്ചാര്‍ത്ത് ആയിരുന്നു.
മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും താരം നിറ സാന്നിധ്യമായിരുന്നു, തമിഴ്,കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം മികച്ച വിജയ ചിത്രങ്ങളുടെ നായികയായിരുന്നു ഒരുകാലത്ത് വാണി വിശ്വനാഥ്.. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത വാണി പിന്നീട് ഒരു തിരിച്ചുവരവ് നടത്തിയിരുന്നു.അത് ടെലിവിഷൻ പാരമ്പരകളിൽകൂടി ആയിരുന്നു…

അത് താൻ മനപ്പൂർവം അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നു എന്നും, കാരണം, തന്നെ പ്രേക്ഷകർ എപ്പോഴും ഒരു ആക്ഷൻ നായികയായിട്ടാണ് ഇപ്പോഴും കണക്കാക്കുന്നത്, അതുകൊണ്ടുതന്നെയാണ് താൻ സീരിയൽ തിരഞ്ഞെടുത്തത്, അങ്ങനെയാകുമ്പോൾ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഒരു പാവം ഇമേജ് നേടിയെടുക്കലോ എന്ന് കരുതി.. പക്ഷെ തനിക്ക് അവിടെയും തെറ്റി…. വാണി ചേച്ചി കരയാന്‍ പാടില്ല, സിനിമയിലേത് പോലെ പ്രതികരിക്കുന്ന വാണി ചേച്ചിയെയാണ് ഞങ്ങള്‍ക്കിഷ്ടം എന്ന് പറഞ്ഞവരാണ് ഏറെയും.
പ്രേക്ഷകർക്കിടയിൽ തന്റെ ഈ ഒരു ഇമേജ് കാരണം വളരെ ഒതുങ്ങി നില്‍ക്കുന്ന നായികാ വേഷങ്ങള്‍ എനിക്ക് നഷ്ടമായിട്ടുണ്ടെന്ന് വാണി വിശ്വനാഥ് തുറന്ന് പറയുന്നു.. പലരും അന്നൊക്കെ അത്തരം വേഷങ്ങൾ ചെയ്യുന്ന കാണുമ്പോൾ തനിക്കും അത്തരം വേഷങ്ങൾ ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നിയിരുന്നു, പക്ഷെ തന്നെ തേടി അത്തരം റോളുകൾ വരാറില്ലായിരുന്നു എന്നതാണ് വാസ്തവം… പക്ഷേ ആ സമയത്ത് അത്തരം വേഷങ്ങളാണ് ഞാന്‍ കൂടുതല്‍ ആസ്വദിച്ചത്. ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും പ്രേക്ഷകര്‍ സ്വീകരിച്ചു എന്നുളളതാണ് എറ്റവും വലിയ സന്തോഷം. അഭിമുഖത്തില്‍ നടി പറഞ്ഞു.

മലയാളികളുടെ ഇഷ്ട നടൻ ബാബുരാജാണ് വാണിയുടെ ഭർത്താവ്, ഇവരുടേത് പ്രണയ വിവാഹമായിരുന്നു, വില്ലൻ നായികയെ സ്വന്തമാക്കി എന്നായിരുന്നു ഇവരുടെ വിവാഹ സമയത്ത് ഏവരുടെയും സംസാരം… വളരെ വിജകരമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്, ബാബുരാജ് ഇന്ന് ഒരു സംവിധായകൻ കൂടിയാണ്.. വില്ലൻ കഥാപാത്രങ്ങൾ ചെയ്തിരുന്ന അദ്ദേഹം ഇപ്പോൾ കോമഡി വേഷങ്ങളാണ് അധികവും ചെയ്യുന്നത്, അദ്ദേഹത്തിനെ കോമഡി കഥാപാത്രങ്ങൾയെല്ലാം വളരെ വിജയമായിരുന്നു…
Leave a Reply