
അതെ ഞങ്ങൾ വേർപിരിഞ്ഞു ! പക്ഷെ മകന്റെ കാര്യങ്ങൾക്ക് വേണ്ടി ഒന്നിക്കും ! ഒരച്ഛൻ എന്ന നിലയിൽ അതെന്റെ കടമയാണ് ! വാക്കുകൾ ശ്രദ്ധ നേടുന്നു !
മലയാളികൾക്ക് എന്നും വളരെ പരിചിതയായ അഭിനേത്രി ആയിരുന്നു വീണ നായർ, സിനിമ സീരിയൽ രംഗത്ത് വീണ സജീവമായിരുന്നു, വെള്ളിമൂങ്ങ എന്ന സിനിമയോടെയാണ് വീണ കൂടുതൽ ശ്രദ്ധ നേടിയത്. വീണ ബിഗ് ബോസ് സീസൺ 2 വില മത്സരാർത്ഥി ആയിരുന്ന വീണ നായരുടെ വ്യക്തി ജീവിതം ബിഗ് ബോസ് ഷോ കാരണം വീണയുടെ കുടുംബ ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും വീണ വിവാഹ മോചിത ആയെന്നും തരത്തിലുള്ള വാർത്തകൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ വാർത്തകളുടെ സത്യാവസ്ഥ തുറന്ന് പറയുകയാണ് വീണയുടെ ഭർത്താവ്.
ദുബായിൽ ആര് ജെ ആയി ജോലിക് ചെയ്യുന്ന അമന് ആണ് വീണയുടെ ഭർത്താവ്. അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് വേർപിരിയലിന്റെ കുറിച്ച് പറഞ്ഞത്. അമലിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ വിവാഹ മോചനത്തെ കുറിച്ചുള്ള കിംവദന്തികൾ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്ന ഈ സമയത്ത്, അതിനൊരു വ്യക്തത വരുത്തേണ്ട സമയമായി. മറ്റ് പല കഥകളും മെനയുന്നതിന് ഇടയിൽ ഈ വിശദീകരണം ആവശ്യമാണ് അതെ ഞങ്ങൾ വേർപിരിഞ്ഞു, പക്ഷെ വിവാഹ മോചിതരായിട്ടില്ല. മകന് വേണ്ടി ഞങ്ങൾ അത് ചെയ്യുന്നില്ല. ഒരു അച്ഛൻ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് അവന് വേണ്ടി എപ്പോഴും ഞാൻ ഉണ്ടാവും. എന്നാൽ ഞങ്ങൾ വേർപിരിഞ്ഞു.

എല്ലാവരെയും പോലെ വളരെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിൽ കൂടിയാണ് താൻ ഇപ്പോൾ കടന്ന് പോയ്കൊണ്ടിരിക്കുന്നത് എന്നും, ജീവിതം ചിലപ്പോൾ ബുദ്ധിമുട്ടുള്ളതാണ്. പക്ഷെ നമ്മൾ ശക്തമായി നിലകൊണ്ടേ പറ്റൂ. അതിനാൽ ഈ സാഹചര്യം മനസ്സിലാക്കി പിന്തുണയ്ക്കണം എന്ന് എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അഭ്യർത്ഥിയ്ക്കുന്നു എന്നും അമൻ കുറിച്ചു. ഇവരുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായത് വീണ ബിഗ് ബോസിൽ പോയതിന് ശേഷമാണ് എന്ന രീതിയിലും വാർത്തകൾ വന്നിരുന്നു.
വീണക്ക് നല്ല രീതിയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതിനെ കുറിച്ചെല്ലാം വീണ ഷോയിൽ തുറന്ന് പറഞ്ഞിരുന്നു, അച്ഛനും അമ്മയ്ക്കും അസുഖം വന്നതോടെ കുടുംബത്തിന്റെ മുഴുവന്‍ ചുമതലയും ഏറ്റെടുക്കേണ്ടി വന്നു. അമ്മയ്ക്ക് അസുഖം അധികമായി ആശുപത്രിയില്‍ ആയി. കിഡ്നി കൊടുത്തും അമ്മയെ ചികിത്സിക്കണം, പണത്തിന് വേണ്ടി എന്തും ചെയ്യാം എന്ന നിലയിലായിരുന്നു എന്റെ അവസ്ഥ. ആ സമയത്ത് എല്ലാം സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ മണി പോലുള്ളവര്‍ തന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. എന്നും താൻ ബിഗ് ബോസിൽ വന്നത് തന്നെ പണത്തിന് വേണ്ടിയാണ്, അവിടെ നിന്ന് കിട്ടിയ പണം കൊണ്ട് തന്റെ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ മാറിയെന്നും വീണ പറഞ്ഞിരുന്നു.
Leave a Reply