
പണത്തിനോട് ഭ്രമം ഇല്ലാത്ത താരങ്ങളും മലയാള സിനിമയിൽ ഉണ്ടായിരുന്നു ! വെറും 5000 രൂപക്ക് വരെ ആ മനുഷ്യൻ അഭിനയിച്ചിട്ടുണ്ട് ! നിർമാതാവ് പറയുന്നു !
ഇന്ന് പണവും പ്രശസ്തിയും ഒരുപോലെ കിട്ടുന്ന മേഖലയാണ് സിനിമ. ഇന്നത്തെ താരങ്ങൾ എല്ലാം തന്നെ വെൽ സെറ്റിൽഡ് ആണ്. കോടികൾ പ്രതിഫലം വാങ്ങുന്ന താരങ്ങളാണ് കൂടുതലും. എന്നാൽ പഴയ താരങ്ങൾ ആരും ഇന്നും സാമ്പത്തികമായി അടിത്തറ ഇല്ലാത്തവരാണ്. ഇപ്പോഴിതാ ഷിനോദ് ഭ്രമം ഇല്ലാത്ത താരങ്ങളെ കുറിച്ച് നിർമാതാവ് മനോജ് രാംസിംഗ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ.. സിനിമയില്‍ അഭിനയിക്കുന്നത് മുതല്‍ അതിന്റെ തിരക്കഥയെ കുറിച്ചടക്കം എല്ലാത്തിലും ധാരണയുള്ള വ്യക്തിയായിരുന്നു നെടുമുടി വേണു. എല്ലാ കാര്യത്തിലും പുള്ളിയുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്.
അദ്ദേഹവും ഒത്ത് ഞാൻ ഒരു സിനിമയിൽ പ്രവർത്തിച്ചിരുന്നു. നെടുമുടിയുടെ ഒരു ദിവസത്തെ പ്രതിഫലമെന്താണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് നമുക്കന്ന് പറഞ്ഞ് തന്നത്. പത്ത് ലക്ഷം രൂപയോ മറ്റോ അദ്ദേഹത്തിന് കൊടുക്കാം എന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു. പുള്ളിയോട് അതിനെ പറ്റി സംസാരിച്ചില്ല. ഞാനും വേണു ചേട്ടനും പരിചയപ്പെട്ട് സൗഹൃദത്തിലായതോടെ പ്രതിഫലത്തെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് പറഞ്ഞതുമില്ല. ഇടയ്ക്കിടെ ഞാന്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പൈസ അയച്ച് കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്.

അങ്ങനെ ഒരു ദിവസം അദ്ദേഹത്തിനോട് ഞാൻ പ്രതിഫലത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു, അപ്പോൾ എന്നോട് ചോദിച്ചു, ഇതുവരെ എത്ര രൂപ എന്റെ അകൗണ്ടിൽ ഇട്ടിട്ടുണ്ട് എന്ന് അപ്പോൾ ഞാൻ പറഞ്ഞു മൂന്ന് ലക്ഷം രൂപ എന്ന്. അപ്പോൾ എന്നോട് പറഞ്ഞു ഇനി ഒരു രണ്ടു ലക്ഷം രൂപ കൂടെ ഇട്ടാൽ മതിയെന്ന്. അപ്പോൾ ഞാൻ പറഞ്ഞു പതിനഞ്ച് ദിവസം അഭിനയിച്ചിട്ടുണ്ടല്ലോ ചേട്ടാ എന്ന് പറഞ്ഞപ്പോള്‍ അതെനിക്കറിയാം, ഞാനല്ലേ അഭിനയിച്ചതെന്നാണ് നടന് പറഞ്ഞത്. അദ്ദേഹത്തിന് വേണമെങ്കിൽ പതിനഞ്ച് ലക്ഷം വരെ ചോദിക്കാവുന്ന ആളാണ് എന്നും പക്ഷെ അങ്ങനെ ചെയ്യില്ല എന്നും രാംസിംഗ് പറയുന്നു.
അതുപോലെ തന്നെ പണ്ടൊക്കെ ഇന്നത്തെ പോലെ ഗൂഗിൾ പേ ഒന്നും ആയിരുന്നില്ല, പഴയകാലത്തെ താരങ്ങള്‍ക്ക് ഒന്നും കൃത്യമായി പ്രതിഫലം കിട്ടിയിരുന്നില്ല. അന്ന് വണ്ടിച്ചെക്കുകള്‍ കൂടുതലുണ്ടായിരുന്നു. അങ്ങനെയാണ് പലരും കടക്കാരായി മാറിയത്. പട്ടണപ്രവേശം, നാടോടിക്കാറ്റ് തുടങ്ങിയ സിനിമകളില്‍ ശ്രീനിവാസന് ലഭിച്ചത് എഴുപതിനായിരം രൂപയോ മറ്റോ ആണ്. അദ്ദേഹത്തിന് അയ്യായിരം രൂപയും പതിനായിരം രൂപയും കിട്ടിയ സിനിമകള്‍ ഉണ്ട്. ശ്രീനിവാസന്, ജഗതിചേട്ടന് തുടങ്ങിയവര്‍ക്കൊന്നും കാശിനോട് ഭയങ്കര ഭ്രമമുള്ള ആള്‍ക്കാരല്ല. ഇവര്‍ക്ക് വേണമെങ്കില്‍ ചോദിച്ച് വാങ്ങാം. പക്ഷേ ഇന്നത്തെ തലമുറ അത് ചോദിച്ച് വാങ്ങുന്നുണ്ട്. അതുകൊണ്ട് അവര്‍ പെട്ടെന്ന് സെറ്റില്ഡാവുമെന്നും നിര്‍മാതാവ് പറയുന്നു.
Leave a Reply