കുട്ടികള്‍ ഇല്ലാത്ത എല്ലാവരും ദൈവം അനുഗ്രഹിക്കാതെ പോയവരോ സങ്കടപ്പെട്ട് ഇരിക്കുന്നവരോ അല്ല ! അതിന്റെ കാരണങ്ങള്‍ എന്തും ആകാം ! വിധുവും ദീപ്തിയും പറയുന്നു !

മലയാള സിനിമ സംഗീത ലോകത്തിന് ഏറെ മധുര ഗാനങ്ങൾ സമ്മാനിച്ച അനുഗ്രഹീത കലാകാരനാണ് വിധു പ്രതാപ്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ദീപ്തി ഒരു നടിയും നർത്തകിയുമാണ്, ഇരുവരും സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ്. 2008 ലാണ് വിധു പ്രതാപും ദീപ്തിയും വിവാഹിതരാകുന്നത്, 15 വർഷത്തിലേറെയായി വിവാഹ ജീവിതം നയിക്കുന്ന വിധു പ്രതാപും ദീപ്തിയും കുടുംബ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വേളയിൽ തങ്ങൾ ഇപ്പോൾ നേരിടുന്ന ചില പ്രശ്നങ്ങളെ കുറിച്ചും ഇവർ തുറന്ന് സംസാരിക്കുന്നുണ്ട്.

വിവാഹിതരായി 15 വർഷങ്ങൾ കഴിഞ്ഞിട്ടും തങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതിനെ തുടർന്ന് നേരിടുന്ന ചില ബുദ്ധിമുട്ടുകളാണ് ഇരുവരും പങ്കുവെക്കുന്നത്. കുട്ടികള്‍ ഇല്ലാത്തതില്‍ തങ്ങള്‍ക്ക് സമ്മർദ്ദം ഇല്ലെന്നും, പക്ഷെ കാണുന്നവർക്ക് അതുണ്ടെന്നും ഇവർ പറയുന്നു. കുട്ടികള്‍ ഇല്ല എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രഷർ അല്ല. ചില സമയത്ത് തോന്നാറുണ്ട് ഞങ്ങളെക്കാള്‍ പ്രഷർ തോന്നുന്നത് പുറത്ത് നില്‍ക്കുന്നവർക്കാണ്. ഒരു പരിചയവും ഇല്ലാത്തവർക്ക് വരെ ഭയങ്കര പ്രശ്നമായി തോന്നാറുണ്ട്.

ഞങ്ങൾ പുറത്ത് എവിടെയെങ്കിലും പോകുമ്പോൾ ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വരും. ഭാര്യ വന്നില്ലേന്ന് ആദ്യം ചോദിക്കും. അതിനുശേഷം മക്കളുടെ കാര്യം ചോദിക്കും. മക്കളില്ലെന്ന് പറയുമ്പോൾ കല്യാണം കഴിഞ്ഞിട്ട് എത്ര വർഷമായെന്ന് ചോദിക്കും. 15 വർഷമായെന്ന് പറയുമ്പോൾ അവര്‍ ഓരോന്നു ചിന്തിച്ചു കൂട്ടും. ഞങ്ങളുടെ പരിചയത്തില്‍ ഒരു ഡോക്ടർ ഉണ്ട് എന്നാകും അടുത്ത് പറയുന്നത്. നമ്മുടെ പ്രശ്നം എന്താണ്, കുട്ടികള്‍ വേണോ വേണ്ടേ ഇതൊന്നും മറ്റുള്ളവർ ചോദിക്കേണ്ട കാര്യം ഇല്ലാ എന്നതാണ്.

ഇതൊക്കെ തികച്ചും വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ്, അതിൽ മൂന്നാമതൊരാൾക്ക് ഒരു റോളും ഇല്ലന്നും ഇവർ പറയുന്നു. മക്കള്‍ വേണ്ട എന്ന് വച്ച്‌ വിവാഹം കഴിച്ച്‌ ജീവിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. അണ്ഢം ശീതീകരിച്ച്‌ വയ്ക്കുന്നവരുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടും കുട്ടികള്‍ ഉണ്ടാകാത്തവരുമുണ്ട്. എത്രയും വേഗം ഒരു കുഞ്ഞിനെ കിട്ടാൻ സാധിക്കട്ടെന്ന് പറഞ്ഞ് അനുഗ്രഹിക്കുന്നവരുണ്ട്. കുട്ടികള്‍ ഇല്ലെന്ന് അറിഞ്ഞിട്ടും ചിലർ മനപ്പൂർവം വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരും ഉണ്ട്.

ഞങ്ങൾ അല്ലങ്കിൽ സമാനമായ അവസ്ഥയിൽ കൂടി കടന്ന് പോകുന്നവരും എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്ന കാര്യമുണ്ട്. കുട്ടികള്‍ ഇല്ലാത്ത എല്ലാവരും ദൈവം അനുഗ്രഹിക്കാതെ പോയവരോ സങ്കടപ്പെട്ട് ഇരിക്കുന്നവരോ അല്ല. അതിന്റെ കാരണങ്ങള്‍ എന്തും ആകാം. അതങ്ങനെ തന്നെ ഇരിക്കട്ടെ. മറ്റുള്ളവർ അത് അറിയേണ്ട കാര്യമില്ല. ഇപ്പോഴത്തെ കാലത്തുള്ള ആരും തന്നെ ഇങ്ങനെ ചോദ്യം ചോദിക്കാറില്ല”, എന്നാണ് വിധുവും ദീപ്തിയും പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *