കുട്ടികൾ ഇല്ലന്ന് കരുതി വിഷമിച്ച് കഴിയുന്നവർ അല്ല ഞങ്ങൾ ! എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം നിന്റെ വരവാണ് ! വിധുവും ദീപ്തിയും പറയുന്നു !

മലയാള സിനിമയിലെ പിന്നണി ഗായകരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായകനാണ് വിധു പ്രതാപ്. നിരവധി മികച്ച ഗാനങ്ങൾ അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. ഭാര്യ ദീപ്തിയും മലയാളികൾക്ക് വളരെ പരിചയമുള്ള ആളാണ്, നടിയായും അവതാരകയായും, നർത്തകിയായും ദീപ്തിയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഇരുവരും തങ്ങളുടെ യുട്യൂബ് ചാനലിൽ വഴിയും ഏറെ സജീവമാണ്. ഇപ്പോഴിതാ ഭാര്യയ്ക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് വിധു.

ഭാര്യക്ക് ആശംസകൾ അറിയിച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ, എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നിന്റെ വരവാണ്. എന്റെ രാജ്യത്തെ റാണി നീയാണ്. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്. ദീപ്തിയോട് ചേര്‍ന്നു നിന്നുള്ള ചിത്രത്തിനൊപ്പമായാണ് വിധു ആശംസ അറിയിച്ചിട്ടുള്ളത്. സുഹൃത്തുക്കളും ആരാധകരുമെല്ലാം പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിരുന്നു. നിരവധിപേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് എത്തിയിട്ടുള്ളത്. ഇവർ ഇരുവരുടെയും ദാമ്പത്യ ജീവിതത്തിന്റെ വിജയത്തെ കുറിച്ചും ഇരുവരും പറഞ്ഞിരുന്നു.

വിധുവും ദീപ്തിയും പറയുന്നത് ഇങ്ങനെ, സന്തോഷിക്കാനുള്ള കാരണങ്ങള്‍ അലഞ്ഞ് പോവുന്ന ക്യാരക്ടറല്ല ഞങ്ങളുടേത്. പരസ്പരം മനസിലാക്കി, സ്‌പേസ് കൊടുത്ത് മുന്നേറുന്നവരാണ്. ഒരാള്‍ ഡാന്‍സും മറ്റേയാള്‍ പാട്ടും ആയതിനാല്‍ അങ്ങനെയധികം വഴക്കിനും സാധ്യതയില്ല. വീഡിയോ ചെയ്യാനായി സ്‌ക്രിപ്റ്റ് ഒരുക്കുന്നതിനിടയിലാണ് പൊതുവെ അടി ഉണ്ടാവുന്നത്. അതുപോലെ ദീപ്തിയെ വിവാഹം ചെയ്യാനായി തീരുമാനിച്ചത് താനെടുത്ത മികച്ച തീരുമാനങ്ങളിലൊന്നാണെന്ന് വിധു പറയുന്നത്.

അതുപോലെ എല്ലാ സന്തോഷങ്ങളും തന്നെങ്കിലും കുട്ടികൾ എന്ന ആ സൗഭാഗ്യം തങ്ങൾക്ക് ലഭിച്ചില്ല എന്ന് കരുതി അതിനെ ഓർത്ത് ദുഃഖിച്ച് കഹ്‌സീയുന്നവരല്ല ഞങ്ങൾ, സന്തോഷത്തോടെ ജീവിതം ആസ്വദിച്ച് മുന്നേറുന്നവരാണ്. കുത്താന്‍ വേണ്ടിയും അറിയാന്‍ വേണ്ടിയുമൊക്കെയായി പലരും ഞങ്ങളോട് കുഞ്ഞുങ്ങള്‍ ആയില്ലേ എന്ന് ചോദിക്കാറുണ്ട്. സ്‌നേഹത്തോടെ ചോദിക്കുന്നവരുമുണ്ട്. ഇപ്പോള്‍ ഇല്ലെന്നുമായിരുന്നു താൻ എല്ലാവർക്കും മറുപടി നൽകുന്നത് എന്നും വിധു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *