നിന്റെയൊന്നും ആശീര്‍വാദം കൊണ്ടല്ല ഞാനുണ്ടായത് എന്ന ബോധ്യത്തില്‍ത്തന്നെയാണ് നയൻ‌താര ആ വാക്കുകൾ എഴിതിയത് ! കുറിപ്പ് വൈറൽ !

ഇപ്പോഴിതാ കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങൾ മുഴുവൻ സംസാര വിഷയം നയൻതാരക്കും വിഘ്‌നേശ് ശിവനും ജനിച്ച കുഞ്ഞുങ്ങളെ കുറിച്ചായിരുന്നു. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് നാല് മാസം കഴിയവെയാണ് ഇപ്പോൾ തങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്നു എന്നുള്ള സന്തോഷ വാർത്ത വാർത്ത പുറത്ത് വിട്ടത്. വാടക ഗർഭപാത്രത്തിൽ കൂടിയാണ് കുഞ്ഞുങ്ങളുടെ ജനനം. ഇപ്പോഴിതാ ഇതിനെ സംബന്ധിച്ച് താരങ്ങളെ അനുകൂലിച്ചും അതുപോലെ തന്നെ വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്.

എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന മറ്റൊരു വാർത്ത ഇവർക്ക് എതിരെ ഇപ്പോൾ തമിഴ്നാട് ആരോഗ്യമത്രി അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുകയാണ് എന്നാണ്. 21 മുതല്‍ 35 വരെ പ്രായമുള്ള വിവാഹിതകള്‍ക്ക് മാത്രമേ അണ്ഡം ദാനം ചെയ്യാന്‍ സാധിക്കൂ. ഭര്‍ത്താവിന്റെയോ മാതാപിതാക്കളുടെയോ സമ്മതം ആവശ്യമാണ്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നയന്‍താര നിയമം ലംഘിച്ചുവോ എന്ന് പരിശോധിക്കുമെന്നും എം. സുബ്രഹ്മണ്യം പറഞ്ഞു.

ഇത്തരം വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ ഇപ്പോൾ ഇവർക്ക് കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും അതിനാൽ ഇതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവ് ഇട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ ഇവരെ അനുകൂലിച്ച് എത്തുന്നവരുടെ കുറിപ്പുകൾ ശ്രദ്ധ നേടുകയാണ്, അതിൽ ലിജീഷ് കുമാർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.എന്തിനാണ് നിങ്ങള്‍ സറോഗസിയെക്കുറിച്ച് പ്രബന്ധമെഴുതുന്നത് എന്ന തലക്കെട്ടോടെയാണ് കുറിപ്പ് തുടങ്ങുന്നത്. നയനും ഞാനും അമ്മയും അപ്പയുമായി. ഞങ്ങളുടെ ഇരട്ടക്കുട്ടികള്‍ക്ക്, ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ അനുഗ്രഹം വേണം. ജീവിതം കുറേക്കൂടെ തിളക്കമുളളതും ഭംഗിയുള്ളതുമായി തോന്നുന്നു.’ വിഘ്‌നേഷ് ശിവന്‍ എഴുതിയതാണ്. അയാളിപ്പോഴും പച്ചത്തമിഴനാണ്. നാമയാളെ സ്‌നേഹിക്കുന്നുവെന്നും, അവരുടെ കുഞ്ഞുങ്ങള്‍ നമ്മുടെ കാത്തിരിപ്പിലുണ്ടായിരുന്നുവെന്നും, നമ്മളവരെ ആശീര്‍വാദം കൊണ്ട് മൂടുമെന്നും കരുതുന്ന പാവം മനുഷ്യന്‍ ആണ്.

ഞങ്ങൾക്ക് രണ്ടു ആൺകുട്ടികൾ പിറന്നു, പ്രൗഡ് അമ്മ & അപ്പ.’ എന്നെഴുതിയാണ് വിഘ്‌നേശ് ആ കുറിപ്പ് അവസാനിപ്പിക്കുന്നത്, നിന്റെയൊന്നും ആശീര്‍വാദം കൊണ്ടല്ല ഞാനുണ്ടായത് എന്ന ബോധ്യത്തില്‍ത്തന്നെയാണ്. അവര്‍ ഇന്ത്യന്‍ സിനിമയുടെ നയന്‍താരയാണ്, നിങ്ങളുടെ പാവക്കുട്ടിയല്ലെന്ന് ലിജീഷ് കുറിപ്പിൽ പറയുന്നു. നെറ്റ്ഫ്‌ലിക്‌സ് എന്ന ആഗോള ആഘോഷ ഭീമന്‍ നയന്‍താരയുടെ വിവാഹത്തിന് ചെലവഴിച്ചത് 25 കോടിയാണ്. നയന്‍താര നമ്മളുടെ പാവക്കുട്ടിയല്ല സര്‍, അവര്‍ ഇന്ത്യന്‍ സിനിമയുടെ നയന്‍താരയാണ്. നയന്‍ താരയോ വിഘ്‌നേഷ് ശിവനോ തങ്ങളുടെ കുറിപ്പിലൊരിടത്തും ഉപയോഗിക്കാത്ത ഒരു പ്രയോഗം ഇന്നലെ മുതല്‍ എല്ലായിടത്തും ഒഴുകി നടക്കുന്നുണ്ട്, ‘സറോഗസി.’ എന്തിനാണ് നിങ്ങള്‍ സറോഗസിയെക്കുറിച്ച് പ്രബന്ധമെഴുതുന്നത് ? അവരുടെ പക്ഷം ചേര്‍ന്ന് നില്‍ക്കുകയാണെന്ന തോന്നലില്‍ നിങ്ങളെഴുതുന്ന കുറിപ്പുകളിലുമുണ്ട് ഒളിഞ്ഞ് നിന്ന് ചിരിക്കുന്ന ഒരു ഷെമ്മി എന്നും ആ കുറിപ്പിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *