ഇല്ല സാർ, ശെരിയാകില്ല ! ഞാൻ അഭിനയിക്കുന്നില്ല, ബന്ധുക്കൾക്ക് താല്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ തിരുവല്ല സ്വദേശി ഡയാനയെ നയൻതാര ആക്കിയത് ആ ഒരൊറ്റ വാക്ക്കൊണ്ട് ! അഭിമാനത്തോടെ സത്യൻ അന്തിക്കാട് പറയുന്നു !

മലയാള സിനിമയുടെ പ്രഗത്ഭരായ സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്, നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള അദ്ദേഹം ഒരുപിടി കഴിവുള്ള അഭിനേതാക്കളെ കൂടി സിനിമ ലോകത്തിന് സമ്മാനിച്ചിരുന്നു. സംയുക്ത വര്‍മ, അസിന്‍, നയന്‍താര തുടങ്ങിയ നടിമാര്‍ എല്ലാം വന്നത് സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലൂടെയാണ്. എന്നാൽ താനൊരു നിമിത്തം മാത്രമാണ് എന്നും അവരെല്ലാം നിനിന്നതും ഉയരങ്ങൾ കീഴടക്കിയത് അവരുടെ കഴിവുകൾ കൊണ്ടും ആണെന്ൻ സത്യൻ അന്തിക്കാട് പറയുന്നത്.

നയനത്താരയെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നയൻതാര എന്ന ഡയാനയെ ആദ്യം കാണുന്നത് ഒരു മാഗസിന്റെ കവർ ഫോട്ടോയിലാണ്, അത് കണ്ടപ്പോൾ വളരെ ആത്മവിശ്വാസമുള്ള പെൺകുട്ടിയെ പോലെ തോന്നി. അങ്ങനെ ആ മാസികയുടെ എഡിറ്ററെ വിളിച്ച് ആ കുട്ടി ആരാണ് എന്ന് അന്വേഷിച്ചു. അങ്ങനെയാണ് തിരുവല്ലയിലുള്ള ഡയാന എന്ന കുട്ടിയാണ് എന്ന് അറിയുന്നത്. ഡയാനയെ വിളിച്ചു, കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പം ആ കുട്ടി വന്നു. ആ വരവ് കണ്ടാല്‍ അറിയാം, സിനിമയില്‍ അഭിനയിക്കണം എന്ന മോഹം തലക്ക് പിടിച്ച് വരുന്ന കുട്ടി ഒന്നുമല്ല, എന്നാൽ അവർക്ക് അഭിനയിക്കാന്‍ ഇഷ്ടമാണ്. അന്ന് ലുക്ക് ടെസ്റ്റ് എല്ലാം നടത്തി നയന്‍താര തിരിച്ച് പോയി.

ശേഷം ഒരു വിവരവും ഇല്ലാതായതോടെ ഞാൻ അവരെ അങ്ങോട്ട് വിളിച്ചു, നിങ്ങളെ നായികയായി ഫിക്‌സ് ചെയ്തു എന്ന് പറഞ്ഞു. അപ്പോൾ അവർ എന്നെ ഞെട്ടിച്ചുകൊണ്ടു പറഞ്ഞു ‘ഇല്ല സര്‍ അഭിനയിക്കാന്‍ എനിക്ക് താത്പര്യമില്ല’ എന്ന്. കാരണം തിരക്കിയപ്പോൾ പറഞ്ഞു ബന്ധുക്കള്‍ക്കൊന്നും സിനിമയില്‍ അഭിനയിക്കുന്നതിനോട് യോജിപ്പ് ഇല്ലന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു, ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും താത്പര്യ കുറവുണ്ടോ, അപ്പോൾ ഇല്ല എന്ന് പറഞ്ഞു. എന്നാല്‍ ഇങ്ങോട്ട് പോരു എന്ന് പറഞ്ഞു. അങ്ങനെയാണ് മനസ്സിനക്കരെ എന്ന ചിത്രത്തില്‍ വന്നത്.

ആ സമയത്ത് എനിക്ക് ഈ ഡയാന എന്ന പേര് മാറ്റണം എന്ന് തോന്നി, അങ്ങനെ ഞാൻ തന്നെ കുറച്ച് പേരുകൾ എഴുതി നൽകി. അതിൽ നിന്നും അവർ തന്നെ തിരഞ്ഞെടുത്ത പേരായിരുന്നു നയൻ‌താര എന്നത്. പക്ഷെ ഞാന്‍ ഒരിക്കലും പറയില്ല, ഞാന്‍ അവസരം കൊടുത്തത് കൊണ്ടാണ് നയന്‍താര സിനിമയില്‍ വന്നത് എന്ന്. ഞാനല്ല, മറ്റാരെങ്കിലും അവസരം കൊടുത്തിരുന്നു എങ്കിലും അവര്‍ സിനിമയില്‍ എത്തുമായിരുന്നു. അതിനുള്ള ടാലന്റ് അവരുടെ ഉള്ളിലുണ്ട്. ഇടക്കൊക്കെ എന്നെ വിളിക്കാറുണ്ട്. നാട്ടിൽ ഷൂട്ടിന് വരുമ്പോൾ വല്ലപ്പോഴും കാണാറുണ്ട്. അതുപോലോ അസിൻ ആയാലും സംയുക്ത ആയാലും എല്ലാവരും അവരുടെ കഴിവും കലയോടുള്ള അർപ്പണ ബോധവും കൊണ്ട് ഉയർന്ന് വന്നവരാണ്, അസിന്‍ ബോളിവുഡില്‍ എല്ലാം എത്തും എന്നും ഞാന്‍ കരുതിയില്ല എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *