കടുത്ത മാനസീക സംഘര്‍ഷം ! നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ ആ,ത്മ,ഹ,ത്യ ചെയ്തു ! ഞെട്ടലോടെ സിനിമ ലോകം !

തമിഴ് നടൻ ആണെങ്കിൽ കൂടിയും മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് വിജയ് ആന്റണി. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു ഹിറ്റ് സംഗീത സംവിധായകൻ കൂടിയാണ്. ഇപ്പോഴിതാ  വിജയ് ആന്റണിയുടെ മകള്‍ ലാറ വിജയ് ആന്റണി (16) ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ആള്‍വാര്‍പേട്ടിലെ വീട്ടിലായിരുന്നു സംഭവം. 12 ാം ക്ലാസ്സുകാരിയായ പെണ്‍കുട്ടി കുറേനാളായി കടുത്ത മാനസീക സംഘര്‍ഷത്തില്‍ ആയിരുന്നെന്നും, ഇതാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിക്കാന്‍ കുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ കുട്ടിയെ ആള്‍വാര്‍പേട്ടയിലെ വീട്ടില്‍ ഇന്നലെ രാത്രി മൂന്നു മണിയോടെയാണ് മകളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ജീവനക്കാരുടെ സഹായത്തോടെയാണ് കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലൂം ഡോക്ടര്‍മാര്‍ അദ്ദേഹം ഇതിനകം മരിച്ചതായി സ്ഥിരീകരിച്ചു. ചെന്നൈ ഡിഡികെ റോഡിലെ വീട്ടിലാണ് വിജയ് ആന്റണി കുടുംബത്തോടൊപ്പം താമസിക്കുന്നത്. വിജയ് ആന്റണി തന്റെ ആരാധകയായ ഫാത്തിമയെയാണ് വിവാഹം കഴിച്ചത്. വഡ്ഡായിക്കാരന്‍, അങ്ങാടി തെരുവ്, ദിസുമേ, വേദികന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ അദ്ദേഹം പിന്നീട് കലി, നാന്‍, സൈത്താന്‍, പിച്ചൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *