
പണം വാങ്ങി വോട്ട് ചെയ്യരുത് ! അത് സ്വന്തം വിരല്‍ ഉപയോഗിച്ച് ക,ണ്ണി,ല്‍ കു,ത്തു,ന്ന,തിന് തുല്യമാണ് ! മാതൃകയാണ് വിജയ് ! കൈയ്യടിച്ച് ആരാധകർ !
തമിഴിലെ ഇളയ ദളപതി വിജയ് ഇന്ന് ഇന്ത്യൻ സിനിമ തന്നെ ആരാധിക്കുന്ന സൂപ്പർ സ്റ്റാറാണ്. മലയാളികൾക്കും അദ്ദേഹം എന്നും പ്രിയങ്കരനാണ്. ഒരു നടൻ എന്നതിലുപരി തന്നെ ജനങ്ങൾക്ക് തന്നെ സ്നേഹിക്കുന്നവർക്ക് നിരവധി കാര്യങ്ങൾ ചെയ്യുന്നവരാണ് പൊതുവെ തമിഴ് താരങ്ങൾ എല്ലാവരും, അതിൽ വിജയ് എപ്പോഴും ഒരുപടി മുന്നിൽ തന്നെയാണ്. ഇപ്പോഴിതാ തമിഴ്നാട്ടില്‍ എസ്എസ്സി, എച്ച്എസ്സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ച് നടന് വിജയ്. പരീക്ഷയില്‍ ഉന്നത വിജയം നേടിയ നന്ദിനി എന്ന കുട്ടിക്ക് ഡയമണ്ട് നെക്ലസാണ് താരം സമ്മാനിച്ചത്.
വിജയ് തന്നെ നേരിട്ട് എത്തിയത് പലരെയും അതിശയിപ്പിക്കുകയായിരുന്നു. തങ്ങളുടെ ഇഷ്ടതാരത്തെ നേരില്‍ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികളും രക്ഷിതാക്കളം. 100 കണക്കിന് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വിജയ് നേരിട്ട് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പഠനത്തിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ വിജയുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കമാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്. പരിപാടിയിലേക്ക് തമിഴ്നാട്ടിലെ 234 നിയോജക മണ്ഡലങ്ങളില്‍ നിന്നും ഉന്നത വിജയം നേടിയ കുട്ടികളെയാണ് ക്ഷണിച്ചിരുന്നത്. ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും ആറ് വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

അതുപോലെ തന്നെ തന്റെ പേരിൽ നടത്തുന്ന പരിപാടികളുടെ പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഒന്നും ഉണ്ടാകരുത് എന്നും അദ്ദേഹം പറയുന്നു, അതുപോലെ തന്നെ തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയും അദ്ദേഹം നൽകി. നാളത്തെ വോട്ടര്‍മാര്‍ നിങ്ങളാണെന്ന് വിജയ് കുട്ടികളോട് പറഞ്ഞു. പണം വാങ്ങി ആര്‍ക്കും വോട്ട് ചെയ്യരുതെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി. ആരുടെ കയ്യില്‍ നിന്ന് എങ്കിലും കാശുവാങ്ങി വോട്ട് ചെയ്യുമ്പോള്‍ സ്വന്തം വിരല്‍ ഉപയോഗിച്ച് കണ്ണില്‍ കുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുപോലെ ഇതിനുമുമ്പും വിജയുടെ ഈ ആരാധക സംഘം നിരവധി ലോക പട്ടിണി ദിനത്തില്‍ വിജയുടെ ആരാധകര്‍ തമിഴ്നാട്ടില്‍ എല്ലാ ഇടത്തും ഭക്ഷണം വിതരണം ചെയ്തിരുന്നു. വിജയ്യുടെ ഈ പ്രവർത്തിക്കു നിറഞ്ഞ കൈയ്യടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. അതേസമയം മലയാളകൾ ഇവിടെയും ഉണ്ട് കുറെ താരങ്ങൾ, അവർ പുതിയ കാറുകൾ വാങ്ങി കൂട്ടുന്ന തിരക്കിലാണ് എന്ന പരിഹാസ കമന്റുകളും കാണാം.
Leave a Reply