വിവാഹ ശേഷം രാജകീയ ജീവിതമായിരുന്നു കെ ആര്‍ വിജയയുടേത് ! സ്വന്തമായി വിമാനമുള്ള നടിയുടെ ഇപ്പോഴത്തെ ജീവിതം !

ഒരു സമയത്ത് സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു കെ ആർ വിജയ.  1960-ൽ തുടങ്ങിയ അവരുടെ സിനിമാ ജീവിതം കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി തുടർന്ന് കൊണ്ടിരിക്കുന്നു.  മലയാളം, തമിഴ്,തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഏകാദശം 400 ഓളം സിനിമകൾ ഇതുവരെ ചെയ്തിട്ടുണ്ട്. ഇന്നും അഭിനയ രംഗത്ത് നിറ സാന്നിധ്യമാണ് കെ ആർ വിജയ. ഇപ്പോഴിതാ നടിയെ കുറിച്ച് ശ്രീകുമാരൻ തമ്പി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. വിജയ അവരുടെ പത്താമത്തെ വയസ് മുതലാണ് നാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങുന്നത്.

കലാപരമായി ഏറെ കഴിവുള്ള ഒരു കുടുംബത്തിൽ നിന്നാണ് വിജയ വരുന്നത്.  ശാസ്ത്രീയമായി നൃത്തം പഠിക്കാതെ തന്നെ തനിക്കാവുന്നത് പോലെ നൃത്തം ചെയ്തും വിജയ ശ്രദ്ധ പിടിച്ച് പറ്റി. ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണം തുടങ്ങിയിട്ടില്ലാത്ത കാലത്ത് ഭാവിയില്‍ വരാന്‍ പോകുന്ന ടെലിവിഷന്‍ പരിപാടി എങ്ങനെയായിരിക്കും എന്ന് സാധാരണ ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുന്ന ഒരു പരിപാടി ചിലര്‍ ചേര്‍ന്ന് സഘടിപ്പിച്ചിരുന്നു.

അങ്ങനെ കഴിവുള്ള സുന്ദരിയായ ഒരു കുട്ടിയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ച് അന്നത്തെ ഒരു മൂവി ക്യാമറയില്‍ ഷൂട്ട് ചെയ്യുന്നു. പിന്നീട് അത് ഒരു മോണിറ്ററില്‍ കാണിക്കുന്നു. ഈ പരിപാടി തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും നടക്കുകയുണ്ടായിരുന്നു. ഈ പരിപാടിയില്‍ നൃത്തം ചെയ്ത പെണ്‍കുട്ടി വിജയ ആയിരുന്നു. അന്നത്തെ ഈ സംഭവത്തെ കുറിച്ച് വിജയ തന്നെ പറഞ്ഞത് ഇങ്ങനെ ആയിരുന്നു… ‘ അങ്ങനെ നമ്മുടെ നാട്ടില്‍ ടിവി വരുന്നതിന് മുമ്പ് തന്നെ ഞാന്‍ ടെലിവിഷന്‍ താരമായി മാറി എന്ന്…

അങ്ങനെ ഈ വീഡിയോ കണ്ട ജെമിനി ഗണേശൻ കുട്ടി വളരെ സുന്ദരി ആണെന്നും, സിനിമയിൽ അഭിനയിക്കണം എന്നും പറഞ്ഞത്. അങ്ങനെയാണ് കര്‍പ്പകം എന്ന ചിത്രത്തിലെ പുതുമുഖ നായികക്കുള്ള മേക്കപ്പ് ടെസ്റ്റ് നടക്കുന്നതും വിജയ തിരഞ്ഞെടുക്കപ്പെടുന്നതും. അങ്ങനെ പതിനഞ്ചാമത്തെ വയസ്സില്‍ കെ ആര്‍ വിജയ തമിഴ് സിനിമയിലെ  നായികയായി അരങ്ങേറ്റം കുറിച്ചു. വിജയ പുതുമുഖ നായികയായത് കൊണ്ട് തന്നെ വാണിജ്യ മൂല്യത്തിന് വേണ്ടി പ്രശസ്ത നടി സാവിത്രിയെയും ഈ ചിത്രത്തില്‍ അഭിനയിപ്പിച്ചിരുന്നു. നായകൻ  ജെമിനി ഗണേശന്‍ തന്നെ ആയിരുന്നു.

ആ ചിത്രം സൂപ്പർ ഹിറ്റായി മാറുകയും അതോടെ അവരുടെ സമയം തെളിയുകയുമായിരുന്നു. തെന്നിന്ത്യയിലെ 4 ഭാഷകളിലും അംഗീകാരമുള്ള നായിക നടിയായി അവര്‍ പെട്ടെന്ന് തന്നെ വളര്‍ന്നു. അതിനിടയ്ക്കാണ് 1966 ലാണ് സുദര്‍ശന്‍ ചിട്ടി ഫണ്ടിന്റെ ഉടമസ്ഥനായ സുദര്‍ശന്‍ വേലായുധനുമായി വിജയിയുടെ വിവാഹം നാടകകുനത്. ഒരു വലിയ വ്യവസായിയുടെ ഭാര്യയായി വളരെ രാജകീയ ദാമ്പത്യ ജീവിതത്തോടൊപ്പം അവർ തന്റെ സിനിമ ജീവിതവും തുടർന്നു. അതുപോലെ തന്നെ സ്വന്തമായി വിമാനമുള്ള സിനിമാ നടി എന്ന പദവിയും കെ ആര്‍ വിജയ നേടിയെടുത്തു.

നടിയുടെ ആ ജീവിതം അന്ന് പല നടിമാരെയും അസൂയപെടുത്തിയിരുന്നു. നേരത്തെയും വിവാഹിതൻ ആയിരുന്ന സുദര്‍ശന്‍ വേലായുധന്റെ സമ്പാദ്യം മുഴുവൻ  വിജയ്ക്ക് ആയിരുന്നു നൽകിയിരുന്നത്. ഇന്നും രാജകീയ ജീവിതം നയിക്കുന്ന വിജയ അഭിനയ രംഗത്തും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *