വിജയശാന്തി എന്ന ലേഡി സൂപ്പർ സ്റ്റാർ ! ഗ്ലാമർ വേഷങ്ങളിൽ നിന്നും ആക്ഷൻ നായികയിലേക്കുള്ള യാത്ര ! 57 വയസിലും ആ ഉറച്ച തീരുമാനം ! വിജയശാന്തിയുടെ ജീവിതം !

മലയാളികൾക്ക് ഒരു ആമുഖവും വേണ്ടാത്ത ഒരു അഭിനേത്രിയാണ് ശാന്തി കൃഷ്‌ണ. മലയാള സിനിമയിലെ ആകെ ചെയ്തത് രണ്ടു ചിത്രങ്ങൾ മാത്രം. എന്നാൽ ഇന്നും വിജയശാന്തിയെ മറക്കാൻ മലയാളി പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. സുരേഷ് ഗോപി നായകനായ യുവതുർക്കി എന്ന ചിത്രത്തിൽ സിബിഐ ഓഫീസർ ആയി എത്തിയത് വിജയ ശാന്തി ആയിരുന്നു. ശേഷം സുരേഷ് ഗോപിയുടെ നായിക ആയിത്തന്നെ കല്ല് കൊണ്ടൊരു പെണ്ണ് എന്ന സിനിമയിലും നായികയായി എത്തി. മലയത്തിൽ എത്തിയ സമയത്ത് തന്നെ അവർ തെന്നിന്ത്യ അടക്കിവാഴുന്ന താര റാണി ആയിരുന്നു. മലയാളം, തമിഴ്, തെലുഗു, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി 185 -ലധികം സിനിമകളിൽ തിളങ്ങിയ വിജയ ശാന്തി ഇന്നും അഭിനയ രംഗത്തും അതുപോലെ രാഷ്ട്രീയ മേഖലയിലും സജീവമാണ്.

അവരുടെ യഥാർഥ പേര് ശാന്തി എന്നായിരുന്നു. എന്നാൽ തന്റെ ബന്ധുവും തമിഴ് , തെലുഗു ഭാഷകളിലെ പ്രശസ്ത നടിയുമായ വിജയ ലളിതയുടെ പേരിന്റെ ആദ്യ വാക്കും കൂട്ടി ച്ചേർത്താണ് വിജയശാന്തി എന്ന പേരിട്ടത്. 1979 ലാണ് വിജയശാന്തി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 15 വയസ്സിൽ കള്ളൂക്കൾ ഏരം എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് തുടക്കം കുറിച്ചു. ഈ ചിത്രം സംവിധാനം ചെയ്തത് മികച്ച സംവിധായകനായ ഭാരതി രാജ ആയിരുന്നു. ആ വർഷം തന്നെ തെലുഗു ചിത്രത്തിൽ സൂപ്പർസ്റ്റാർ കൃഷ്ണ യുമൊന്നിച്ച് കിലാഡി കൃഷ്ണുഡു എന്ന ചിത്രത്തിൽ അഭിനയിച്ചു. ആദ്യ കാലങ്ങളിൽ അവർ അധികവും ഗ്ലാമർ വേഷങ്ങളാണ് തിളങ്ങിയത്.

ശേഷം 1990 ൽ ഇറങ്ങിയ ‘കർത്തവ്യം’ എന്ന ചിത്രത്തിലെ പോലീസ് വേഷം വിജയശാന്തി എന്ന നടിയെ ദേശീയ ചലച്ചിത്രപുരസ്കാരത്തിന് അർഹയാക്കി. ആന്ധ്ര സംസ്ഥാന മികച്ച ചലച്ചിത്രനടി പുരസ്കാരവും ഈ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. ആ ഒരൊറ്റ ചിത്രം കൊണ്ട് താനെ ഗ്ലാമർ നടി എന്ന പേര് മാറി ആക്ഷൻ നായിക എന്ന ലേബലിൽ ശ്രദ്ധ നേടി. ശേഷം 1997 ൽ ഭാരതീയ ജനത പാർട്ടിയോടൊത്ത് വിജയശാന്തി തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങി. ഇന്നും ആ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നു.

ഇടക്ക് വെച്ച് സിനിമയിൽ നിന്നും ഇടവേള എടുത്ത് മാറിനിന്ന ശാന്തി കൃഷ്‌ണ 13 വര്‍ഷത്തെ ഇടവേളക്ക് ശേഷം അടുത്തിടെ സിനിമയിൽ തിരിച്ചെത്തിയിരുന്നു. ശ്രീനിവാസ് പ്രസാദ് ആണ് നടിയുടെ ഭർത്താവ്. വയസ് 57 ആയിട്ടും യവർക്ക് ഇതുവരെ കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ കാരണം അടുത്തിടെ വിജയശാന്തി പറഞ്ഞിരുന്നു. താനും ഭര്‍ത്താവും കൂടിയാണ് കുട്ടികള്‍ വേണ്ടെന്ന തീരുമാനമെടുത്തത്. ജനങ്ങളെ സഹായിക്കുന്നതിനും പൊതുപ്രവര്‍ത്തനത്തിനുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനെന്നും ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഈ തീരുമാനത്തെ അദ്ദേഹവും പിന്തുണയ്ക്കുകയായിരുന്നു.

ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് താൻ എത്താൻ പ്രചോദനമായത് തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിത ആണെന്നും താരം പറയുന്നു. അവര്‍ക്കും കുട്ടികളില്ലായിരുന്നു. ജീവിതം തന്നെ പൊതുസേവനത്തിനായി ഉഴിഞ്ഞുവെക്കുകയായിരുന്നു അവര്‍. അതുപോലെ ജീവിക്കാനാണ് താനും ആഗ്രഹിക്കുന്നത് എന്നാണ് വിജയ ശാന്തി പറയുന്നത്. അതുപോലെ തന്നെ മമ്മൂട്ടിയെയും വിജയശാന്തിയേയും നായിക നായകന്മാരാക്കി ഒരു മാസ്സ് ആക്ഷൻ ചിത്രം താൻ പ്ലാൻ ചെയ്തിരുന്നു എന്നും, ഒരു ഐഎഎസ്‌, ഐപിഎസ് ക്ലാഷ് ഇതിവൃത്തമാക്കി ചിത്രം പ്ലാൻ ചെയ്തിരുന്നു എന്നും പക്ഷെ ചില കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോകുക ആയിരുന്നു എന്നും തിരക്കഥാകൃത്ത് കലൂർ ടെന്നീസ് പറഞ്ഞിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *