വിക്രത്തിന് ഇന്ന് 58 മത് ജന്മദിനം ! കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന വിക്രം ! 23 ശസ്ത്രക്രിയകൾ ചെയ്ത വിക്രം !

ഇന്ത്യൻ സിനിമ ആരാധിക്കുന്ന അതുല്യ കലാകാരനാണ് വിക്രം.  ഇന്ന് ഈ കാണുന്ന നിലയിൽ അദ്ദേഹം എത്തിയത് സ്വന്തം കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രം. സിനിമ മോഹവുമായി ഒരുപാട് അലഞ്ഞു, ഒടുവിൽ  ഒരുപാട് അലച്ചിലുകൾക്ക് ശേഷം 1999 ൽ  ‘മീര’ എന്ന ചിത്രത്തിൽ ഒരു വേഷം കിട്ടി.  പക്ഷെ അത് ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വന്ന ഉല്ലാസത്തിൽ അജിത് ശ്രദ്ധ നേടിയപ്പോഴും വിക്രം പരാജിതനായി. ശേഷം കാത്തിരിപ്പുകൾക്ക് ശേഷം സേതുവിലെത്തി, പക്ഷെ അവിടെയും വിധി അദ്ദേഹത്തെ പരീക്ഷിച്ചു. പ്രിവ്യൂ കണ്ടവർ അത്തുഗ്ര്യം എന്ന് പറഞ്ഞെങ്കിലും ചിത്രം വിതരക്കാർ ഏറ്റെടുത്തില്ല.

ശേഷം നിർമ്മാതാവ് തന്നെ വിതരണം ഏറ്റെടുത്തു. അപ്പോഴും ചിത്രം പ്രദർശിപ്പിക്കാൻ തിയറ്ററുകൾ വിസമ്മതിച്ചു. ഒടുവിൽ ഇരു തിയറ്റർ നൂൺ ഷോ മാത്രം പ്രദര്ശിപ്പിക്കാമെന്ന് സമ്മതിച്ചു. അങ്ങനെ അവിടെ ചിത്രം പുറത്തിറങ്ങി. ആകെ ദുഖിതനായ വിക്രം ജനങ്ങളുടെ പ്രതികരണം അറിയാൻ എല്ലാദിവസവും തിയറ്ററിൽ എത്തി, അങ്ങനെ അങ്ങനെ ആ തിയറ്റർ ഉടമ ഈ ചിത്രം എല്ലാ ഷോയിക്കും സേതു കാണിക്കാൻ തീരുമാനിച്ചു. അങ്ങനെ അത് ഒൻപത് തിയറ്ററുകൾ കൂടി സേതു പ്രദർശിപ്പിക്കാൻ തുടങ്ങി. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു.

ശേഷം  എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ചെന്നൈയിലെ ഒൻപതു തിയറ്ററുകളിൽ 75 ദിവസം തുടർച്ചയായി ഓടി വമ്പൻ റിക്കോർഡ് തന്നെ സിനിമ സൃഷ്‌ടിച്ചു. സേതു എന്ന സിനിമയിലെ കഥാപാത്രത്തിന്റെ വിളിപ്പേര് ആ നടന്റെ പേരിെനാപ്പം ചേർന്നു ചിയാൻ….. ചിയാൻ വിക്രം…. ജീവിതത്തിൽ ഉണ്ടായ തിരിച്ചടികളിൽ ഒരിക്കൽ പോലും പതറി വീണിട്ടില്ല വിക്രം. കോളജ് പഠന കാലത്തു ബൈക്കും ട്രെക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട വിക്രം മൂന്നു വർഷത്തോളം കിടപ്പിലായി. കാലു മുറിച്ചു മാറ്റണം എന്ന ചിന്തയിലേക്ക് വരെ അന്ന് കാര്യങ്ങൾ എത്തി.

അത് ഒഴിവാക്കാൻ വേണ്ടി  അദ്ദേഹത്തിന് ചെയ്യേണ്ടി വന്നത് 23 ശസ്ത്രക്രിയകൾ ആയിരുന്നു. ഏറെക്കാലം ക്രച്ചസിലായിരുന്നു നടപ്പ്. പിൽക്കാലങ്ങളിൽ ആ കാല് വച്ച് സിനിമയിൽ കാണിക്കാത്ത ആക്ഷനില്ല, ഡാൻസില്ല. നടന്നുകയറാത്ത വഴികളില്ല. ആത്മവിശ്വാസത്തിന്റെ പര്യായമായി വിക്രം നിറഞ്ഞ പതിറ്റാണ്ടുകൾ. ഇന്നും ഏതൊരു ചെറുപ്പക്കാരന്റെ ആവേശത്തോടെ സിനിമയെ നോക്കി കാണുകയും കഥാപാത്രത്തിന് വേണ്ടി അദ്ദേഹം യെടുക്കുന്ന തയ്യാറെടുപ്പുകളും അതിശയകരമാണ്.

തമിഴ് സിനിമയിലെ നടനും സംവിധായകനും കൂടിയായ ത്യാഗരാജൻ വിക്രത്തിന്റെ സ്വന്തം അമ്മാവൻ  കൂടിയാണ്, പക്ഷെ വിക്രം സിനിമയിൽ ഉയർന്ന് വരാതിരിക്കാൻ അദ്ദേഹം ഒരുപട് ശ്രമിച്ചിരുന്നു. പക്ഷെ കാലം വിക്രത്തിനായി ഒരുക്കിയത് മികച്ച ചിത്രങ്ങളുടെ ഭാഗമാകാനായിരുന്നു. ഇന്ന് 58 മത് ജന്മദിനം ആഘോഷിക്കുന്ന വിക്രത്തിന് ആശംസകൾ അറിയിക്കുകയാണ് ആരാധകർ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *