ശരീരം നോക്കണം എന്ന് ഞാൻ പറഞ്ഞതാണ്..! ‘ആ സിനിമക്ക് വേണ്ടി വിക്രം അയാളുടെ കിഡ്‌നി നശിപ്പിച്ചു’ ! മോഹൻലാലിൻറെ ആ കഥാപാത്രം ഇന്ന് ആയിരുന്നെകിൽ അങ്ങനെ ആയിരിക്കില്ല ചെയ്യുന്നത് !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി എന്ന വ്യക്തിയെ സ്നേഹിക്കുന്നവരാനാണ് മലയാളികളിൽ കൂടുതലും. ഇന്ന് അദ്ദേഹം താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ഏറെ വിമർശനങ്ങളും പരിഹാസങ്ങളും നേരിടാറുണ്ട് എങ്കിലും സുരേഷ് ഗോപി ചെയ്യുന്ന കാര്യണ്യ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നവയല്ല.  അദ്ദേഹം വീണ്ടും മലയാളത്തിൽ സജീവമാകും എന്ന് കരുതിയിരുന്നു എങ്കിലും പക്ഷെ രാഷ്ട്രീയത്തിൽ ശോഭിക്കാനാണ് അദ്ദേഹത്തിന് കൂടുതൽ തലപര്യം.

ഇപ്പോഴിതാ സിനിമയെ കുറിച്ചും ചില താരങ്ങളെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘ഐ’ എന്ന സിനിമയിൽ വിക്രത്തിനൊപ്പം അഭിനയിച്ചിരുന്നു. ആ സമയത്ത് വിക്രമിനോട് ശരീരം ശ്രദ്ധിക്കാന്‍ പറഞ്ഞിരുന്ന കാര്യത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഐ സിനിമയില്‍ കൂനനായി അഭിനയിക്കാന്‍ വേണ്ടി വിക്രം അയാളുടെ കിഡ്‌നി നശിപ്പിച്ചുവെന്നും ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിനോട് ശരീരം നോക്കാന്‍ പറഞ്ഞിരുന്നുവെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

ഏറ്റെടുക്കുന്ന കഥാപാത്രങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ മടി കാണിക്കാത്ത ആളാണ് വിക്രമെന്നും സുരേഷ് ഗോപി പറയുന്നു. ആ സിനിമയിൽ കൂനനായി അഭിനയിക്കാന്‍ വേണ്ടി വിക്രം അയാളുടെ കിഡ്‌നി നശിപ്പിച്ചു. ഞാന്‍ ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിനോട് ശരീരം നോക്കാന്‍ പറഞ്ഞിരുന്നു. ഫോളോ യുവര്‍ കിഡ്‌നി എന്ന് പറഞ്ഞിരുന്നു. ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ പിന്നീട് അത് ആരോഗ്യത്തെ ബാധിക്കും എന്നും സുരേഷ് ഗോപി പറയുന്നു.

ഇപ്പോഴത്തെ യുവ താരങ്ങളിലും ഉണ്ട് ഇങ്ങനെയുള്ള നടന്മാർ, മോഹൻലാൽ പണ്ട് ചെയ്ത സിനിമയായ അങ്കിൾ ബണ്‍ എന്ന സിനിമയിൽ താടിയുള്ള ആളായി മോഹൻലാൽ വെച്ചുകെട്ടി ചെയ്യുകയായിരുന്നു. ഒരുപക്ഷെ ഇന്നാണ് ആ സിനിമ  എടുക്കുന്നതെങ്കില്‍ ആ കഥാപത്രത്തിന് വേണ്ടി ടോവിനോയോ വിക്രമോ ഒക്കെ അത്രയും തടിച്ചേനെ. പിന്നെ ഒരു ആറുമാസം പടം ചെയ്യാതിരുന്നിട്ട് വീണ്ടും മെലിഞ്ഞേനെ. കാലഘട്ടം അനുസരിച്ച് ആളുകളുടെ മനോഭാവവും, സിനിമയിടുള്ള അപ്പ്രോച്ചും മാറിഎന്നും സുരേഷ് ഗോപി അഭിപ്രായപ്പെടുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *