പാവങ്ങളോട് കരുണയുള്ള സുരേഷ് ഗോപിക്ക് സർവേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ! ഇത്തവണ വിജയം ഉറപ്പാണ് ! അസൂയപ്പെട്ടിട്ട് കാര്യമില്ല ! ബാബു നമ്പൂതിരി !

തൃശൂരുനിന്ന് വീണ്ടുമൊരു ജനവിധി തേടുന്ന സുരേഷ് ഗോപിയെ പിന്തുണച്ച് സിനിമ രംഗത്തുനിന്നും നിരവധി പേര് വരുന്നുണ്ട്, അത്തരത്തിൽ ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് നടൻ ബാബു നമ്പൂതിരി പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപിയുടെ വളർച്ച കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് നടൻ ബാബു നമ്പൂതിരി പറയുന്നത്. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സുരേഷ് ​ഗോപിയെ പ്രശംസിച്ചത്.

അദ്ദേഹം ഇന്നുവരെ ആരോടും മോശമായി പെരുമാറിയിട്ടില്ല, സുരേഷ് ​ഗോപി എക്സ്ട്രീമിലി ഡീസന്റാണ്. ബഹുമുഖ പ്രതിഭയുമാണ്. പാവങ്ങളോട് കരുണയുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനു സർവേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. എത്ര കിട്ടിയാലും മതിയാവാത്തതും ഒന്നും മറ്റുള്ളവർക്ക് ചെയ്ത് കൊടുക്കാത്തതുമായ ഒട്ടനവധി പേർ സിനിമയിലുണ്ട്. ആ കൂട്ടത്തിൽ സുരേഷ് ​ഗോപി പെടില്ല. നല്ല ക്യാരക്ടറാണ. സുരേഷ് ​ഗോപിയുടെ വളർച്ച കണ്ട് മറ്റുള്ളവർ അസൂയപ്പെട്ടിട്ട് കാര്യമില്ല. ഇപ്പോൾ സുരേഷ് ​ഗോപിയെ കുറിച്ചുള്ള വിവാദം അനാവശ്യം. തൃശൂർ അദ്ദേഹം ഇലക്ഷന് നിൽക്കാൻ പോവുകയാണല്ലോ. ആ സാഹചര്യത്തിൽ വോട്ട് കുറയ്‌ക്കാൻ ആരെങ്കിലും ചെയ്താണോയെന്ന് തോന്നിപ്പോയി.’ ബാബു നമ്പൂതിരി പറയുന്നു.

അതേസമയം അദ്ദേഹം മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു, ബാബു നമ്പൂതിരിയുടെ ആ വാക്കുകൾ ഇങ്ങനെ, മോഹൻലാലിന് നല്ല ആകാരസൗഭാവമുണ്ട്. നീളം, തടി, അയാളുടെ അഭിനയ മികവ്, നാലാൾ‌ വന്നാലും മോഹൻലാലിന് അടിച്ച് വീഴ്ത്താനാകും എന്ന തോന്നൽ ജനത്തിനുണ്ട്. മോഹൻലാലിന്റെ ഇടിപടങ്ങൾ അല്ല ആളുകൾക്ക് ഇഷ്ടം. അദ്ദേഹത്തിന്റെ ഇടിപടങ്ങൾ ഓടിയത് അദ്ദേഹത്തിന്റെ മികവ് കൊണ്ടുമല്ല, മറിച്ച് ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവരുടെയും മികവ് കൊണ്ടാണ്.

എന്റെ അഭിപ്രായത്തിൽ ലാലും മമ്മൂട്ടിയും ഇത്രയും നാളത്തെ സിനിമ ജീവിതം കൊണ്ട് എല്ലാ റോളും ചെയ്ത് കഴിഞ്ഞു. തമിഴിലൊക്കെ രജിനികാന്തൊക്കെ അദ്ദേഹത്തിന് പറ്റിയ വേഷമെ ഏറ്റെടുക്കൂ. ഓടി നടന്ന് അഭിനയിക്കുന്നില്ലല്ലോ. സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ല. എന്റെ തലയും താടിയും രൂപവും ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം ധൈര്യത്തോടെ കാണിക്കും. അതാണ് ആളുകൾ ഇഷ്ടപ്പെടുന്നത് എന്നും ബാബു നമ്പൂതിരി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *