എന്റെ ഹൃദയം വേണമെന്ന് സുരേഷ് ഗോപി പറഞ്ഞാലും ഞാനത് കൊടുക്കും ! അത്രയേറെ നന്മയുള്ള ഒരു മനുഷ്യനാണ് അദ്ദേഹം !ജോയ് മാത്യു പറയുന്നു !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ഇന്ന് രാഷ്ട്രീയ രംഗത്ത് ഏറെ ശ്രദ്ധ നേടുകയാണ്, ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരുനിന്ന് വീണ്ടും ജനവിധി തേടുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് നടൻ ജോയ് മാത്യു പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, ഹൃദയം വേണമെന്ന് പറഞ്ഞാലും സുരേഷ് ഗോപിയ്‌ക്ക് കൊടുക്കുമെന്ന് നടൻ ജോയ് മാത്യു പറഞ്ഞു. നിങ്ങളുടെ ഹൃദയം എനിക്ക് വേണമെന്ന് സുരേഷ് ഗോപി പറഞ്ഞാലും ഞാന്‍ കൊടുക്കും. അതാണ് ആ മനുഷ്യന്റെ കരുതൽ.
വ്യക്തിപരമായി ഞാനേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ്, എന്ന് കരുതി സുരേഷ് ഗോപിക്ക് വേണ്ടി ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല. പക്ഷെ അദ്ദേഹം എനിക്ക് എന്ത് പ്രശ്നം വന്നാലും ഫോണില്‍ വിളിച്ച് ചോദിക്കുന്ന ആളാണ്. പിന്നീട് അതിന് എന്ത് വേണമെന്ന് നോക്കി ഒരു പരിഹാരം കാണും. സുരേഷ് ഗോപി ഒരു ബെസ്റ്റ് ഹ്യൂമന്‍ ബിയിങ്ങാണ്. തൃശൂരില്‍ പൊരിഞ്ഞ പോരാട്ടമാണ്. ആരാണ് ജയിക്കുക എന്ന് പറയാന്‍ കഴിയില്ലെന്നും ജോയ് മാത്യു പറഞ്ഞു.
അടുത്തിടെ നടൻ ബാലയും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു, സാധാരണ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ അവകാശമുണ്ട്, എന്നിരുന്നാലും സുരേഷേട്ടന് ഒരവസരമെങ്കിലും നൽകണമെന്ന് തൃശൂര്കാരോട് ഞാൻ അഭ്യർത്ഥിക്കുകയാണ്, ഒരവസരം നൽകിയാൽ മാത്രമേ നിങ്ങൾക്ക് അദ്ദേഹത്തെ മനസിലാക്കാൻ സാധിക്കുകയുള്ളു, അതിനു ശേഷം അദ്ദേഹം ഒരു നല്ല നേതാവല്ല എന്ന് മനസിലാക്കിയാൽ മാറ്റിനിർത്താനും നിങ്ങൾക്ക് കഴിയും, പാവപ്പെട്ടവർ പണക്കാരായാൽ രാഷ്ട്രീയം ഇല്ലാതാകും, ഉണ്ടാവില്ല. അതുകൊണ്ട് തന്നെ വലിയൊരു വിഭാഗം ആളുകൾ ദരിദ്രരായി തുടരണമെന്നാണ് നേതാക്കൾ എല്ലായിപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ സുരേഷേട്ടൻ അങ്ങനെയല്ല, അദ്ദേഹം എല്ലാവരെയും വളരാൻ അനുവദിക്കുമെന്നും ബാല പറയുന്നു.
തൃശൂരിൽ വലിയ മത്സരമാണ് നടക്കുന്നത്, അതുപോലെ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ് തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. ഇത്തവണ തൃശൂർ ഇങ്ങെടുക്കും എന്ന വാശിയിലാണ് പാർട്ടി പ്രവർത്തകരും. കുടുംബയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സുരേഷ് ഗോപിയുടെ പ്രവർത്തനം. വിജയത്തിൽ കുറഞ്ഞ ഒരു ലക്ഷ്യവുമില്ലെന്ന് ആത്മവിശ്വാസത്തോടെ ആവർത്തിക്കുകയാണ് സുരേഷ് ഗോപി.
Leave a Reply