വെറും 1 ലക്ഷം രൂപ വിക്രം എന്നോട് കെഞ്ചി ചോദിച്ചു, പക്ഷെ ഇല്ലന്ന് പറഞ്ഞ് ഞാൻ തിരിച്ചയച്ചു ! വർഷങ്ങൾക്ക് ശേഷം വിക്രം എന്നോട് പ്രതികാരം ചെയ്തു ! ദിനേശ് പണിക്കർ !

മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധേയനായ നടനും നിർമ്മാതാവുമാണ് ദിനേശ് പണിക്കർ. അദ്ദേഹം നിർമ്മിച്ചതിൽ കിരീടമാണ് കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രം. കരിയറിൽ ചെറിയ വേഷങ്ങളിൽ തുടങ്ങി തമിഴിലെ സൂപ്പർ സ്റ്റാറായ ആളാണ് വിക്രം. ദിനേശ് പണിക്കർ നിർമ്മിച്ച സുരേഷ് ഗോപി ചിത്രമായ രജപുത്രയിൽ വിക്രം അഭിനയിച്ചിരുന്നു. ഇതിന് മുമ്പ് അദ്ദേഹം വിക്രത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്.

ദിനേശ് പണിക്കരുടെ ആ വാക്കുകൾ ഇങ്ങനെ, വിക്രം അന്ന് ആരുമല്ല. വളർന്ന് വരുന്ന താരമാണ്. നല്ല കഴിവുണ്ട്, ഡാൻസ് ചെയ്യും, കാണാനും നല്ല ലുക്കാണ്. മലയാളത്തിൽ അന്ന് കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട്, പക്ഷെ അത്രയും വലിയ നടനായിരുന്നില്ല. രജപുത്ര സിനിമയിൽ നല്ല വേഷം ആണ്. പത്ത് നാൽപത് ദിവസം എന്റെ കൂടെ ഉണ്ടായിരുന്നു, ഞങ്ങൾ വളരെ അടുപ്പമുള്ളവരായി മാറി, അദ്ദേഹത്തിന്റെ വായിൽ ഒരു ചേട്ടാ എന്നല്ല, നാല് തവണ ചേട്ടാ എന്ന് വിളിക്കും.. അങ്ങനെ വളരെ അടുത്ത ബന്ധത്തിലായിരുന്ന ഞങ്ങളുടെ ആ അടുപ്പം പക്ഷെ ഇടയ്ക്ക് തിരക്കുകൾ മൂലം റിലേഷൻ ഒന്ന് ബ്രേക്ക് ആയി.

വർഷങ്ങൾക്ക് ശേഷം ഞങ്ങൾ പിന്നെ കാണുന്നത് 2000 ത്തിലാണ്, അന്ന് കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും അത്ര സ്റ്റാർ വാല്യൂ ഇല്ലായിരുന്നു. ഞാൻ ഉദയപുരം സുൽത്താൻ എന്ന സിനിമയുടെ പാട്ട് ഷൂട്ട് ചെയ്യാൻ ചെന്നെെയിൽ നിൽക്കുകയാണ്. സ്റ്റുഡിയോയ്ക്ക് പുറത്ത് എന്നെ കാണാൻ ഒരാൾ കാത്തിരിക്കുന്നെന്ന് പറഞ്ഞു. ഞാൻ നോക്കിയപ്പോൾ‌ പുറത്ത് വിക്രം കാത്തിരിക്കുന്നു. ആഗ്രഹിച്ചത് പോലെ ഒരു വലിയ നടനാകാൻ കഴിയാത്തതിന്റെ വിഷമം ആ മുഖത്ത് കാണാമായിരുന്നു.

എന്നെ കണ്ട ഉടൻ വിക്രം വലിയ സന്തോഷത്തോടെ ഓ,ടിവന്നു. ചേട്ടാ ‘ചേട്ടാ ഞാൻ ഒരു പുതിയ പടത്തിൽ അഭിനയിച്ചു,ആ പടത്തിന്റെ ഡിസ്ട്രിബ്യൂഷൻ ചേട്ടൻ എടുക്കണം എന്ന് പറഞ്ഞു. എന്റെ സിനിമയുടെ ബഡ്ജറ്റ് കടന്ന് നിൽക്കുകയാണ്. അതിനാൽ എന്റെ കൈയിൽ പണം ഇല്ലെടാ എന്ന് ഞാൻ വളരെ സ്നേഹത്തിൽ അവനെ കെട്ടിപ്പിടിച്ച് പറഞ്ഞു, ചേട്ടാ ഒരു ലക്ഷം മാത്രം എന്ന് അവൻ പറഞ്ഞു. സേതു ആയിരുന്നു ആ പടം. പക്ഷെ അന്ന് അവന് കൈ കൊടുത്ത് തിരിച്ച് വിട്ടതല്ലാതെ ആ പടം ഞാനെടുത്തില്ല. അതിന് ശേഷം വിക്രമിനെ ഞാൻ കണ്ടിട്ടില്ല.

ചരിത്രമാണ് പിന്നീട് നടന്നത്, വിക്രം തമി,ഴിലെ സൂപ്പർ സ്റ്റാറായി മാറി. അതെല്ലാം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ സീരിയൽ ഷൂട്ടിങ്ങിന് വേണ്ടി ഞാൻ തിരുവനന്തപുരത്ത് ലൊക്കേഷനിൽ നിൽക്കുമ്പോൾ, അവിടെ മനോരമയുടെ ക്രൂ വന്ന് നിർത്തി. സാറിന്റെ ബൈറ്റ് വേണമെന്ന് പറഞ്ഞു. ഞാൻ ചോദിച്ചു എന്തിനെ പറ്റി ആണെന്ന്. വിക്രമിന് ഇഷ്ടപ്പെട്ട പ്രൊഡ്യൂസർ ആരാണെന്ന് അവർ ചോദിച്ചിരുന്നു. മനസ്സിൽ തങ്ങി നിൽക്കുന്ന പ്രൊഡ്യൂസർ ആയി അദ്ദേഹം ചേട്ടന്റെ പേരാണ് പറഞ്ഞതെന്നാണ് അവർ പറഞ്ഞത്.

സത്യത്തിൽ ആ വാക്കുകൾ എന്നെ ഞെട്ടിച്ചു, 15 വർഷം കഴിഞ്ഞും അയാൾ എന്നെ ഓർമിച്ചു. ശേഷം എനിക്കൊരു കോൾ വന്നു എന്ത് പറയുന്നു ചേട്ടാ എന്ന് ചോദിച്ച് ദിവസവും സംസാരിക്കുന്ന രീതിയിലാണ് അന്ന് വിക്രം എന്നോട് സംസാരിച്ചത്. അര മണിക്കൂറോളം സംസാരിച്ചു. 1996 ൽ കണ്ട അതേ വിക്രമായിരുന്നു. പതിനഞ്ച് വർഷത്തിന് ശേഷം എന്നെ പരിഗണിച്ചുകൊണ്ട് മധുരപ്രതികരമാണ് അദ്ദേഹം എന്നോട് ചെയ്തത് എന്നും ദിനേശ് പണിക്കർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *