സൂര്യയുടെ റോളക്സ് കഥാപാത്രമാകാന്‍ ആദ്യം വിളിച്ചത് വിക്രത്തെ ! ആ കഥാപാത്രം വേണ്ടെന്ന് വെച്ചത് ആ ഒരു കാരണം കൊണ്ട് !
കഴിഞ്ഞ വർഷം സൗത്തിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടി വിജയിച്ച ചിത്രമായിരുന്നു ‘വിക്രം’. ഉലക നായകന്‍ കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തമിഴ് ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഒരു നെഗറ്റീവ് റിപ്പോർട്ടും വരാതെ എല്ലാ ആരാധകരും ഒരുപോലെ ഒരു ചിത്രം സ്വീകരിച്ചിരിക്കുന്നത്, ആ റെക്കോർഡും വിക്രമിന് സ്വന്തമായിരുന്നു.
അതുമാത്രമല്ല ആ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നത് നടൻ സൂര്യയുടെ സാന്നിധ്യമായിരുന്നു. റോളക്സ് എന്ന കഥാപാത്രമായി സൂര്യ എത്തിയതോടെ ചിത്രം മറ്റൊരു തലത്തിലേക്ക് എത്തുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒരു വാർത്ത എന്നത്, സൂര്യ അവതരിപ്പിച്ച റോളക്‌സ് എന്ന കഥാപാത്രത്തിനായി സംവിധായകന്‍ ലോകേഷ് കനകരാജ് ആദ്യം സമീപിച്ചത് നടൻ വിക്രത്തെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ വിക്രം ആ കഥാപാത്രം നിരസിക്കാൻ കാരണമായത്, അത് വളരെ ചെറിയ ഒരു കഥാപാത്രമായതിനാലാണ് വിക്രം റോളക്‌സിനെ ഒഴിവാക്കിയതെന്നും, പകരം ‘വിക്രം 2’ വില്‍ ഒരു മാസ് കഥാപാത്രം ലോകേഷ് വിക്രത്തിനു കരുതി വച്ചിട്ടുണ്ടെന്നും തമിഴ് മാധ്യമങ്ങള്‍ പറയുന്നു.
ഏതായാലും ഈ വാർത്ത ആരാധകരുടെ ഭാഗത്തുനിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ ചിത്രത്തിൽ റോളക്‌സ് എന്ന കഥാപാത്രത്തിനായി സൂര്യയുടെ പ്രതിഫലം എത്രയാകുമെന്ന് അറിയാൻ ആരാധകർക്ക് വലിയ ആവേശമായിരുന്നു, എന്നാൽ ആ കഥാപാത്രത്തിന് വേണ്ടി സൂര്യ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അത് ചെയ്തത് എന്നും അണിയറ പ്രവർത്തകർ തുറന്ന് പറഞ്ഞിരുന്നു. വിക്രം 2 വിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.
എന്നാൽ ലോകേഷ് കനകരാജ് ഇപ്പോൾ ദളപതി 67 ന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ്. ലോകേഷ് കനകരാജ്. ഇതിലേക്കും ചിയാനെ ലോകേഷ് വിളിച്ചിരുന്നെങ്കിലും വിക്രം വേണ്ടെന്നുവച്ചു. മാസ്റ്ററിനു ശേഷം വിജയ്യെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 67. ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ആഴ്ച അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്യും. മലയാളത്തില്‍ നിന്നും നിവിന്‍ പോളി, നസ്ലിന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട് .
Leave a Reply