എന്റെ ഒന്നുമില്ലായിമയിൽ എനിക്ക് ഒപ്പം കൂടിയവൾക്ക് അന്ന് കൊടുത്ത ആ വാക്ക് ! അച്ഛന് കഴിയാതെ പോയത് മകൻ നേടിയെടുത്തു ! വിക്രത്തിന്റെ വാക്കുകൾ !

വിക്രം എന്ന നടൻ സിനിമ പാരമ്പര്യം ഉണ്ടായിരുന്നിട്ടും തന്റെ കഠിന അധ്വാനം ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന ഈ സൂപ്പർ താരപദവിയിൽ എത്തിയത്. അദ്ദേഹത്തിന്റെ അച്ഛനും ഒരു നടൻ ആയിരുന്നു. വിനോദ് രാജ് ഒരുപിടി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്തിരുന്നു. പക്ഷെ അദ്ദേഹം അങ്ങനെ അറിപ്പെടുന്ന ഒരു നടനൊന്നും ആയിരുന്നില്ല, ഒരുപാട് അവസരങ്ങൾക്ക് വേണ്ടി ശ്രമിച്ചിരുന്നു എങ്കിലും അതിന് കഴിഞ്ഞിരുന്നില്ല, കുറച്ച് കന്നഡ സിനിമകളിലും അഭിനച്ചിരുന്നു. ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആ അച്ഛന്റെ ഏറ്റവും വലിയ ആഹ്രഹമായിരുന്നു തനിക്ക് ആകാൻ പറ്റാത്തത് മകനിലൂടെ നിറവേറ്റണം എന്ന്.

അതുകൂടാതെ വിക്രത്തിന്റെ അമ്മയുടെ സ്വന്തം സഹോദരനാണ് നടൻ ത്യാഗരാജൻ. പക്ഷെ ഇവർ കുടുബപരമായി ശത്രുക്കളാണ്. തന്റെ അച്ഛന്റെ ആഗ്രഹത്തിന് ഒപ്പം തന്റെ ഒരുവാശി ആയിരുന്നു സ്റ്റാർ ആകുക എന്നത്. ലൊയോള കോളേജിൽ നിന്നാണ് വിക്രം ഇംഗ്ലീഷിൽ ബിരുദം നേടിയ ആളാണ് വിക്രം. പാ പഠന കാലത്താണ് അദ്ദേഹം തന്റെ പ്രണയിനിയെ കാണുന്നത്. ഡിഗ്രി കഴിഞ്ഞ് എംബിഎ ചെയ്യുന്ന സമയത്താണ് ഒരു വലിയ റോഡ് ആക്സിഡന്റ് നടന് ഉണ്ടാകുന്നത്. മൂന്നുവര്ഷക്കാലം ആണ് അദ്ദേഹം കിടന്നുപോയത്. ആ സമയത്താണ് ശൈലജയെ വിക്രം കണ്ടുമുട്ടുന്നതും പ്രണയത്തിൽ ആകുന്നതും. ഷൈലജ ഒരു മലയാളിയാണ്.

വിക്രം ഒന്നുമല്ലാതിരുന്ന സമയത്താണ് ഷൈലജയും വിക്രവും കണ്ടുമുട്ടിയത്. നടൻ ആകാൻ ആഗ്രഹിച്ച ഒരാൾ. എന്നാൽ ഒരിക്കൽ താൻ എല്ലാവരും അറിയപ്പെടുന്ന ഒരു നടൻ ആകുമെന്നും അന്ന് നിന്നെ ഈ ലോകം മുഴുവൻ കൊണ്ടുപോയി കാണിക്കുമെന്നും വിക്രം ശൈലജയ്ക്ക് വാക്ക് നൽകിയിരുന്നതായും താൻ അത്പാലിച്ചു എന്നും അദ്ദേഹം തുറന്ന് പറയുന്നു. ഇന്ന് അദ്ദേഹത്തിന്റെ മകൻ ദ്രുവ് വിക്രവും സിനിമയിൽ ശ്രദ്ധ നേടി കഴിഞ്ഞു.

മകളുടെ വിവാഹം കഴിഞ്ഞ് കുട്ടിയുമായി.   വിക്രത്തിന്റെ ജീവിതം തന്നെ ഒരു സിനിമ കഥപോലെയാണ്. 1998ൽ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സേതു എന്ന ചിത്രമാണ് വിക്രത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചത്. താൻ ഏറ്റെടുക്കുന്ന കഥാപത്രത്തിന്റെ പൂർണ്ണതക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ അദ്ദേഹം തയ്യാറാണ്. സ്വാനാഥം ആരോഗ്യം പോലും നോക്കാതെ വിക്രം നടത്തിയ പല മേക്കോവറുകൾ പോലും ഏറെ ശ്രദ്ധ നേടിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *