കട വരാന്തയിലും ബൈക്കിലുമായി ജീവിക്കുന്ന ഒരമ്മയും മകനും ! മൂന്ന് ഏക്കർ വസ്തുവും വീടും ഉണ്ടായിരുന്ന ഇവർ ഇന്ന് കടത്തിണ്ണയിൽ !!

നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ ദുരിതമനുഭവിക്കുന്ന ഒരുപാട്പേരുണ്ട്. അത്തരത്തിൽ ഒരമ്മയുടെയും മകന്റെയും ജീവിതമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പെരുമ്പാവൂരാണ് ഇവരുടെ സ്ഥലം. ഈ അമ്മയും മകനും പകൽ മുഴുവൻ ബൈക്കിൽ ചുറ്റിത്തിരിയും രാത്രിയാകുമ്പോൾ ഏതെങ്കിലും കടത്തിണ്ണയിലോ ഒഴിഞ്ഞ മുറികളിലോ കിടന്നുറങ്ങും.

ഈ അമ്മയുടെ പേര് തങ്കമണി, വയസ് 51. ഒപ്പമുള്ളത് ഇളയ മകൻ വിനീത് 26, ഭൂസ്വത്തിനുടമയായിരുന്ന ഇരിങ്ങോൾ കുഴിപ്പള്ളി പരേതനായ കെ ജി നീലകണ്‌ഠ പിള്ളയുടെ മകളാണ് തങ്കമണി. വിമുക്തഭടനും, വിഷവൈദ്യനും, നിലത്തെഴുത്ത് ആശാനുമായിരുന്നു നീലകണ്‌ഠ പിള്ള. ഇദ്ദേഹത്തിന് നഗരസഭ പരിധിയിലുള്ള ഇരിങ്ങോലിൽ 3 .5 ഏക്കർ ഭൂമി ഉണ്ടായിരുന്നു.

ഈ ഭൂമിയിൽ നെൽകൃഷിയും, മറ്റ് പലതരം കൃഷികളും ഉണ്ടയിരുന്നു, കൂടാതെ അതിൽ ഒരു വലിയ വീടും, തൊഴുത്തും ഉണ്ടായിരുന്നു. അദ്ദേത്തിന്റെ മൂന്ന് പെൺമക്കളിൽ ഏറ്റവും ഇളയ മകൾ ആയിരുന്നു തങ്കമണി.  മൂത്ത സഹോദരിമാർ അകാലത്തിൽ വിട്ടുപോയി, തങ്കമണിയുടെ ഭർത്താവ് സോമ ശേഖരൻ നായർ ഒരു അപകടത്തിൽ നഷ്ടമായി, തങ്കമണിയുടെ രണ്ട് മക്കളിൽ മൂത്ത മകൻ വിബീഷ് രോഗ ബാധിതനായി അകാലത്തിൽ പൊലിഞ്ഞു പോയി.

ഇവർക്ക് ആകെ ഉണ്ടായിരുന്ന ആ കണ്ണായ വസ്തു വെറും തുശ്ചമായ ഏതോ ജൂവലറി ഉടമസ്ഥർ വാങ്ങി എന്ന് ഇവർ പറയുന്നു. ആ കിട്ടിയ തുകകൊണ്ട് ഒരു കൊച്ച് വീടും വസ്തുവും വാങ്ങിയിരുന്നു, പക്ഷെ പിന്നീട് അത് വിൽക്കേണ്ടി വന്നു എന്നും ഇവർ പറയുന്നു. പിന്നീട് താമസം വാടക വീട്ടിലായി, വാടക കൊടുക്കാൻ നിവർത്തി ഇല്ലാതായപ്പോൾ അവർ ഇറക്കിവിട്ടു.. പിന്നെ തെരുവിലാണ് ജീവിതം.

ആരാധനാലയങ്ങളിൽ നിന്നും ലഭിക്കുന്ന ആഹാരമാണ് ഇവരുടെ ജീവൻ പിടിച്ചു നിർത്തുന്നത്, സൗജന്യ ഭക്ഷണം ലഭിക്കുന്ന സ്ഥലത്തേക്കാണ് ഇവർ ബൈക്കിൽ പോകാറുള്ളത്, വണ്ടിക്കുള്ള ഇന്ധനം ആരെങ്കിലും സഹായിക്കും, ലോക്ക്ഡൗൺ സമയത്ത് സമൂഹ അടുക്കളയിൽ നിന്നും ഭക്ഷണം ലഭിച്ചിരുന്നു, അതുകൊണ്ട് അന്നൊക്കെ അലച്ചിൽ ഇല്ലായിരുന്നു എന്നും ഇവർ പറയുന്നു.

പരിചയമുള്ളവർ വസ്ത്രങ്ങളും മറ്റും വാങ്ങി നൽകി സഹായിക്കും, പ്രായമായ അമ്മയെ സുരക്ഷിതമായി എവിടെയെങ്കിലും താമസിപ്പിച്ചിട്ട് വേണം വിനീതിന് എവിടെയെങ്കിലും ജോലിക്ക് പോകാൻ, കടത്തിണ്ണയിൽ ഇരുത്തി എങ്ങനെയാണ് ഞാൻ സമാധാനത്തോടെ ജോലിക്ക് പോകുന്നത് എന്നാണ് വിനീത് ചോദിക്കുന്നത്, പത്താം ക്ലാസ്സ് വരെ പഠിച്ച വിനീതിന് 427 മാർക്ക് വാങ്ങിയാണ് എസ് എസ് എൽ സി പാസായത്. പെരുമ്പാവൂർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര പരിസരത്താണ് ഇവരുടെ വാസം.

പക്ഷെ ദുരിത ജീവിതം കാരണം പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല, അമ്മയുമായി ഹോട്ടലിൽ താമസിച്ചപ്പോൾ കാശ് കൊടുക്കാൻ വഴിയില്ലാതായപ്പോൾ അവർ തന്റെ സർട്ടിഫിക്കറ്റ് വാങ്ങി വെച്ചിരിക്കുകയാണ്, പണം തന്നാൽ മാത്രമേ അത് തിരികെ നൽകുകയുള്ളൂ എന്ന് അവർ പറഞ്ഞെന്നും വിനീത് പറയുന്നു, തങ്ങൾക്ക് താമസിക്കാൻ ഒരിടം വേണമെന്നാണ് ഇവരുടെ അപേക്ഷ….

 

 

 

Leave a Reply

Your email address will not be published. Required fields are marked *