
ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ് ! ഒന്നും രണ്ടുമല്ല 28 ലക്ഷം രൂപയാണ് ! ചതിയായിരുന്നു ! ഹരിശ്രീ യൂസഫ് പറയുന്നു !
മിമിക്രി കാലാരംഗത്തുനിന്നും പ്രശസ്തനായ കാലാക്രനാണ് ഹരിശ്രീ യൂസഫ്. നടൻ, സംവിധായകൻ എന്നീ നിലകളിൽ പ്രശതനായ യൂസഫ് മിനിസ്ക്രീനിലെ കോമഡി രംഗത്തുനിന്നുമാണ് സിനിമയിൽ എത്തുന്നത്, ഹാസ്യ താരമായി ഇതിനോടകം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കസിന്‍സ്, നമസ്തേ ബാലി, എടിഎം, രാഗ് ലീല, കട്ടപ്പനയിലെ ഋത്വിക് റോഷന്, ഹലോ ദുബായ്ക്കാരന്, പ്രശ്ന പരിഹാര ശാല എന്നി ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോൾ തനറെ ജീവിതത്തിൽ സംഭവിച്ച ഒരു വലിയ നഷ്ടത്തെ കുറിച്ച് തുറന്ന് പറയുകയാണ് യൂസഫ്. കഴിഞ്ഞ ദിവസം എംജി ശ്രീകുമാറിന്റെ പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി യെത്തിയപ്പോഴാണ് യൂസഫ് ഈ കര്യം തുറന്ന് പറയുന്നത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് ഒരു ചിതി പറ്റിയെന്നാണ് യൂസഫ് പറയുന്നത്. കലാകാരണംർക്ക് ജീവിത മാർഗം വഴിമുട്ടിയ സമയംയിരുന്നു ഈ കഴിഞ്ഞ രണ്ടു വർഷം.
സമ്പാദ്യം ഉള്ളവരും, ചാനൽ പരിപാടികൾ ചെയ്യുന്നവർക്കും മറ്റു കുഴപ്പമില്ല, പക്ഷെ സ്റ്റേജ് ഷോകൾ കൊണ്ട് ജീവിച്ചിരുന്ന എല്ലാവരുടെയും വരുമാന മാർഗമാണ് നിലച്ചതെന്നും യൂസഫ് പറയുന്നു. അങ്ങനെ താൻ ഇനി മിമിക്രിയുമായിട്ട് നടന്നിട്ട് യാതൊരു കാര്യവുമില്ലന്ന മനസിലാക്കിയ ഞാൻ ഉണ്ടായിരുന്ന സമ്പാദ്യം വെച്ച് ഒരു കട ഇടാൻ പ്ലാൻ ചെയ്തു. മിമിക്രി മാത്രം അറിയാവുന്ന ഞാനാണ് ബിസ്നെസ്സിൽ കൈവെച്ചത് എന്ന് ഓർക്കണം. ബേക്കറിയും ലേഡി സ്റ്റോറുമായിരുന്നു തുടങ്ങിയത്.

സത്യം പറഞ്ഞാൽ അത് വലിയ പരാജയമായിരുന്നു.ബേക്കറിയിൽ ആലുവ ഉൾപ്പടെയുള്ള മധുര പലഹാരങ്ങൾ എടുത്ത് വെച്ചിരുന്നു, ഇത് ഉറുമ്പ് അരിക്കാൻ തുടങ്ങിയതിയോടെ കട അടച്ചു, പിന്നീട് അതീ കട ഒരു സ്റ്റേഷനറിയാക്കി മാറ്റി, കുറച്ച് ബാഗുകൾ അവിടെ തൂക്കിയിരുന്നു. കടയിൽ തൂക്കിയിട്ടിരുന്ന ബാഗിൽ എലി കയറി അതിനെ നശിപ്പിച്ചു. അതോടെ സ്റ്റേഷനറി കടയും പൂട്ടിയെന്ന് തരം പറയുന്നു.
അങ്ങനെ ഈ കടകൾ പൂട്ടിയിരുന്ന സമയത്താണ് ഒരു പരസ്യ ചിത്രത്തിനായി നമ്മുടെ ഒരു സുഹൃത്ത് വിളിക്കുന്നത്, ഞാന്‍ ചെന്ന് പരിചയപ്പെട്ടു തമ്മിൽ നല്ല ബന്ധമായി. എന്റെ കാര്യങ്ങള്‍ ഒക്കെയും അയാൾ മനസിലാക്കി. അങ്ങനെ ഒരു ദിവസം അവന് എന്നെ വിളിച്ചു പറഞ്ഞു നമുക്ക് ഒരു ഹോം അപ്ലയന്‍സ് തുടങ്ങാം എന്ന്. അങ്ങനെ അയാളെ വിശ്വസിച്ചുകൊണ്ട് ഉള്ള കാശ് മുഴുവനും ഞാന്‍ അതില്‍ കൊണ്ടു പോയി നിക്ഷേപിച്ചു. കടമായിട്ടാണ് കൊടുത്തത്. ഒരു വര്‍ഷത്തോളം കൊണ്ട് 28 ലക്ഷത്തോളം കൊടുത്തു. ആ സമയത്ത് എന്റെ ഭാര്യവരെ പറഞ്ഞതാണ് കൊടുക്കരുത് എന്ന്. പക്ഷെ ഞാനത് കേട്ടില്ല..
പിന്നീട് കുറേക്കാലം കഴിഞ്ഞപ്പോൾ അയാൾ ഞാൻ വിളിച്ചിട്ട് ഫോൺ യെടുക്കുണ്ടായിരുന്നില്ല, അങ്ങനെ അയാളെ അന്വേഷിച്ച് ചെന്നപ്പോഴാണ് തട്ടിപ്പ് കാരനാണെന്ന് മനസ്സിലാവുന്നത്. നിലമ്പൂരിലുള്ള നിരവധി ആളുകളെ ഇയാള്‍ ഇതുപോലെ പറ്റിച്ചിട്ടുണ്ട്. കോടതിയില്‍ കേസ് നടക്കുകയാണ്. തെളിവുകളും കാര്യങ്ങളുമൊക്കെ എന്റെ കയ്യിലുണ്ട് . ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണ്. തിരികെ കിട്ടുമെന്നാണ് പ്രതീക്ഷ’ എന്നും യൂസഫ് പറയുന്നു.
Leave a Reply