
ഇപ്പോഴും എന്റെ മനസ്സിൽ സോമൻ ജീവിക്കുന്നു ! ആ ആത്മബന്ധത്തിന്റെ ആഴം വാക്കുകൾക്ക് അധീതം ! അവസാന നിമിഷം വരെയും ആ കരുതൽ ഉണ്ടായിരുന്നു എന്ന് സജി സോമൻ !
ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടൻ. കമൽ ഹാസൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രം വിക്രം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രമോഷൻ പരിപാടിയിലാണ്. ചിത്രം ജൂൺ 3 നാണ് തിയറ്ററിൽ എത്തുന്നത്. മലയാളത്തിൽ നിന്നും വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, ഹരീഷ് പേരാടി, ഗായത്രി ശങ്കര്‍, അര്ജുന് ദാസ്, കാളിദാസ് ജയറാം എന്നിങ്ങനെ നിരവധി താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിൽ സൂര്യ ഒരു അതിഥി വേഷത്തിൽ എത്തുന്നു എന്നാ വാർത്തയും സജീവമാണ്.
ഇപ്പോഴിതാ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്ന നടൻ സോമനെ കുറിച്ച് കമൽ ഹസൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സോമൻ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു. നിരവധി തവണ ഞാൻ സോമന്റെ വീട്ടിൽ പോയിട്ടുണ്ട്. സോമനുമായി എടാ പോടാ ബന്ധമായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രായം അറിഞ്ഞപ്പോള്‍ ബഹുമാനം നല്കാതിരുന്നതില് വിഷമം തോന്നിയെന്നും കമല ഹാസന് പറയുന്നു.
സോമന് വളരെ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു. ആദ്യകാലത്ത് ഷൂട്ടിംഗ് സെറ്റുകളിൽ സ്ത്രീ സഹപ്രവര്‍ത്തകര്‍ത്ത് വസ്ത്രം മാറാന്‍ വേണ്ടി മുണ്ടും പിടിച്ച് നിന്നിട്ടുണ്ടെന്നും, ഒപ്പം തന്നെ സുഹൃത്തിന്റെ മകനെ കണ്ടതിലുള്ള സന്തോഷവും കമല്‍ ഹാസന് പ്രകടിപ്പിച്ചു. സോമന്റെ മകൻ സജി സോമൻ വേദിയിൽ എത്തിയിരുന്നു, ആ നിമിഷത്തിൽ സജിയുടെ വാക്കുകൾ ഇങ്ങനെ, അച്ഛന് സുഖമില്ലാതിരുന്ന സമയത്ത് കമല്‍ ഹാസന് സഹായിച്ചതിനെ കുറിച്ചും മകന് സജി ഈ അവസരത്തില്‍ പറഞ്ഞു. സഹായിക്കുക മാത്രമല്ല ഹോസ്പിറ്റലിലേയ്ക്ക് നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തുവെന്നും സജി പറയുന്നു.

അതുപോലെ ഇപ്പോഴും കമല്‍ ഹാസന്റെ മനസ്സില്‍ സോമന് ജീവിക്കുന്നുണ്ട്. നടനോടുള്ള ആത്മബന്ധത്തിന്റെ ഭാഗമായിട്ടാണ് കമല്‍ ചിത്രങ്ങളില്‍ സോമന് എന്ന കഥാപാത്രങ്ങള്‍ ഉണ്ടാവുന്നത്. എന്നും കമൽ ഹാസൻ തുറന്ന് പറഞ്ഞു. കൂടാതെ നടി അംബികയും അതേ വേദിയിൽ കമൽ ഹാസനും ഒത്തുള്ള തന്റെ അനുഭവങ്ങളും പങ്കുവെച്ചിരുന്നു. അംബികയുടെ വാക്കുകൾ ഇങ്ങനെ, തന്റെ സിനിമ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരാളാണ് കമൽ സാർ.
അതുപോലെ എന്റെ കരിയറിൽ ഞാൻ ആദ്യമായിട്ട് ഒരു ഗ്ലാമർ വേഷം ചെയ്തതും അദ്ദേഹത്തിനൊപ്പമാണ്. അന്ന് ഞാൻ കമൽ ചേട്ടന്റെ കോട്ട് മാത്രമായിരുന്നു ഇട്ടിരുന്നത്. കാല് കാണാതിരിക്കാന്‍ കോട്ട് താഴേയ്ക്ക് വലിക്കുമ്പോള്‍ അത് പാവാടയല്ല കോട്ടാണെന്ന് പറഞ്ഞ് അദ്ദേഹം കളിയാക്കി’ എന്നും അംബിക ഓർത്ത് പറയുന്നു. വളരെ മികച്ച അഭിനേത്രിയാണ് അംബിക എന്നും ഈ വേളയില്‍ കമല്‍ ഹാസന് പറഞ്ഞു. എന്ത് വേഷവും ചെയ്യാന്‍ അംബിക തയ്യാറാണെന്നും കമൽ ഹാസനും പ്രതികരിച്ചു.
Leave a Reply