
അന്ന് ആദ്യമായി ആ മുറിയിൽ വെച്ച് മോഹൻലാൽ എന്നോട് പറഞ്ഞു, ‘ഐ ലവ് യു’ എന്ന് ! ജീവിതത്തിൽ മറക്കാൻ കഴിയാത്ത നിമിഷത്തെ കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നു !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ഒരു കാലഘട്ടത്തിലെ എല്ലാ ഹിറ്റ് സിനിമകൾക്ക് പിന്നിലും ഭാഗ്യലക്ഷ്മിയുടെ സാനിധ്യം ഉറപ്പായിരുന്നു, മണിച്ചിത്രത്താഴിലെ ശോഭനയുടെ കഥാപാത്രമൊക്കെ ഭാഗ്യലക്ഷ്മിയുടെ കരിയറിലെ തന്നെ മികച്ചതാണ്. ഇന്നും ഡബ്ബിങ് മേഖലയിൽ വളരെ സജീവമായ ഭാഗ്യലക്ഷ്മി വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്തിട്ടുള്ള ആളാണ്, ബിഗ് ബോസിലും മത്സരാർത്ഥി ആയിരുന്ന ഭാഗ്യലക്ഷ്മി നിരവധി വിവാദ തുറന്ന് പറച്ചിലുകൾ നടത്തുകയും, യൂട്യൂബിൽ അശ്ലീല പരാമർശങ്ങൾ നടത്തിയ ഒരു യൂട്യൂബറെ വീട്ടിൽ കയറി ത,ല്ലു,കയും കരി,ഓയിൽ ഒഴിക്കുയും തെ,റിപറയുകയും ചെയ്തു എന്ന കുറ്റത്തിന് താരത്തിന് എതിരെ കേ,സ് നടന്നുകൊണ്ടിരിക്കുകയുമാണ്.
ഇപ്പോഴിതാ തന്റെ ഡബ്ബിങ് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി. ഒരു ക്യാബിനുള്ളിൽ മോഹൻലാലിനൊപ്പം വന്ദനം സിനിമയ്ക്ക് വേണ്ടി ഡബ് ചെയ്ത അനുഭവമാണ് താരം സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, അന്ന് ആദ്യമായിട്ടാണ് ഞങ്ങൾ ഒരുമിച്ചിരുന്ന് ഡബ്ബ് ചെയ്യുന്നത്.

ഒരു ക്യാബിനുള്ളിൽ വന്ദനം സിനിമക്ക് വേണ്ടിയുള്ള ടബ്ബിങ്ങാണ്. ഐ ലവ് യു എന്ന് പറയുന്ന ഒരു രംഗം ഡബ്ബ് ചെയ്യുമ്പോൾ. ഞാനും ലാലും ഒരു ക്യാബിനിൽ നിൽക്കുന്നു. ലാൽ എന്നെ നോക്കി പറയുന്നു, ‘ഐ ലവ് യു എന്ന് പറയൂ.’ ‘ഉം, ഞാൻ ഐ ലവ് യു എന്ന്.’ ഞാൻ മറുപടി പറഞ്ഞു. ഇങ്ങനെയാണ് അത് അന്ന് ഡബ്ബ് ചെയ്തത്. നമ്മൾ ഇത് ചെയ്യുമ്പോൾ പ്രിയപ്പെട്ടവർക്ക് ഭയങ്കര സന്തോഷമാണ്. ഞങ്ങൾ ഇത് ചെയ്യുമ്പോൾ അന്ന് അവിടെ നരേന്ദ്രപ്രസാദ് സാർ ഉണ്ടായിരുന്നു. സാർ ആദ്യമായിട്ടാണ് ഡബ് ചെയ്യാൻ വരുന്നത്. ഡബ്ബിംഗ് എന്താണെന്ന് പോലും അന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു . അങ്ങനെ കുറച്ചു നേരം ഞങ്ങളുടെ ഡബ്ബിംഗ് കാണാൻ പ്രിയൻ അദ്ദേഹത്തിനോട് പറയുകയായിരുന്നു.
അങ്ങനെ അദ്ദേഹം ഞങ്ങളെ തന്നെ നോക്കി ഇങ്ങനെ നിൽക്കുകയാണ്. ഞങ്ങൾ മുഖത്തോട് മുഖം നോക്കി ഇരുന്നുകൊണ്ടാണ് ഞാനും ലാലും ഡയലോഗ് പറയുന്നത്. അത് ഒരു ടേക്ക് ആണെന്ന് പോലും ഓർക്കാതെ ഞങ്ങളുടെ ഡബ്ബിങ് കണ്ടു സാർ അവിടെ നിന്ന് ഉറക്കെ ചിരിക്കുക ആയിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു, ഒരു മൈക്കിനു മുന്നിൽ നിന്നുകൊണ്ട് നിങ്ങൾ എന്ത് ഭംഗിയായാണ് ഇങ്ങാനെ ഒക്കെ പറയുന്നത് എന്ന്… അദ്ദേഹം അത് വളരെ അത്ഭുതത്തോടെ പറയുക ആയിരുന്നു. അഭിനയിക്കുമ്പോൾ നമുക്ക് മുന്നിൽ നിന്ന് ഒരുപാട് പേരുടെ പിന്തുണയുണ്ട്. എന്നാൽ ഇത് അങ്ങനെയല്ല എന്ന് അദ്ദേഹം പറഞ്ഞു. തനിക്കു ഇത് കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.. പക്ഷെ പിന്നീട് ഞങ്ങൾ എല്ലാവരും കൂടി സപ്പോട്ട ചെയ്ത് അദ്ദേഹത്തെക്കൊണ്ട് ചെയ്യിച്ചു എന്നും ഭാഗ്യലക്ഷ്മി ഓർക്കുന്നു…
Leave a Reply