
ഇനി എന്ത് ചെയ്യും എന്ന് വിഷമിച്ച് നിന്ന ആ സമയത്ത് എനിക്ക് ലാലേട്ടൻ പറഞ്ഞു തന്ന രഹസ്യം അതെന്റെ ജീവിതം തന്നെ മാറ്റിമറിച്ചു ! ലെന പറയുന്നു !
പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് ലെന. തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുന്ന ലെന ഇപ്പോൾ തന്നെ ഏറ്റവും പുതിയ ചിത്രമായ എന്നാലും എന്റെഅളിയാ എന്ന സിനിമയുടെ വിജയത്തിന്റെ തിളക്കത്തിലാണ്. ജയരാജ് ചിത്രമായ സ്നേഹത്തിലൂടെയായി അഭിനയ ജീവിതം തുടങ്ങിയ താരമാണ് ലെന. സിനിമയിലും സീരിയലുകളിലും ആല്‍ബങ്ങളിലുമൊക്കെയായി തിളങ്ങിയ ലെന ഇന്ന് മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ്.
ഇപ്പോഴതാ മോഹൻലാൽ തനിക്ക് നൽകിയ ഒരു ഉപദേശം തന്റെ ജീവിതം തന്നെ മാറ്റിമറിച്ചു എന്ന് പറയുകയാണ് ലെന. റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തില്‍ തനിക്ക് മോഹന്‍ലാല്‍ പറഞ്ഞു തന്നൊരു സീക്രട്ട് ടിപ്പിനെക്കുറിച്ച് ലെന മനസ് തുറന്നത്. പതറാതെ ഡയലോഗ് പറയാന്‍ പഠിപ്പിച്ചത് ആരാണ്? എന്ന ചോദ്യത്തിനാണ് ലെന മറുപടി നല്‍കുന്നത്, ലെനയുടെ വാക്കുകൾ ഇങ്ങനെ, ആ ചോദ്യത്തിനുള്ള എന്റെ മറുപടി ലാൽ സാർ എന്നായിരിക്കും.
അത് സംഭവിക്കുന്നത് ‘സ്പിരിറ്റ്’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ്. രഞ്ജിത്തേട്ടാണ് സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും. അതുകൊണ്ട് തന്നെ സ്പോട്ടില്‍ സീനൊക്കെ തിരുത്തും. ചിത്രത്തിലെ പോലീസ് സ്റ്റേഷന് സീനില്‍ എനിക്കൊരു നീളന്‍ ഡയലോഗാണ്. പറയുന്നത് ലാലേട്ടനോടും. അദ്ദേഹം എന്റെ മുന്നില്‍ കൈ കെട്ടി നില്ക്കുന്ന ഒരു സീൻ. ഞാന്‍ ഒരൊറ്റ സീനിൽ ഒന്നര പേജ് ഡയലോഗ് പറയണം. സ്ക്രിപ്റ്റ് കൈയിൽ കിട്ടിയതും എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി.

അത് അത്രയും പഠിക്കാൻ അര മണിക്കൂർ പോലും എന്റെ മുന്നിലില്ല. ലാലേട്ടനെ പോലൊരു സൂപ്പര്‍ സ്റ്റാറോട് വെല്ലുവിളിക്കുന്നത് പോലെ ഇത്ര നീളന്‍ ഡയലോഗ് പറയുക എന്നാല്‍ ഒരു അഭിനേതാവിനെ സംബന്ധിച്ച് ഉള്ളില്‍ ചങ്കു പിടയ്ക്കും. 2013 ലാണ് അതിനാല്‍ എനിക്കത്ര എക്സ്പീരിയന്‍സുമായിട്ടില്ല. ഞാനാകെ ടെന്‍ഷനടിച്ച് നടക്കുകയാണ്. ഞാൻ നിന്നും ഇരുന്നും കിടന്നും എല്ലാം ഇത് എങ്ങനെ പഠിക്കണമെന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ലാലേട്ടന് അവിടെ ഇരിക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം എന്നെ നോക്കിയ ശേഷം ഹലോ എന്താണ് ഈ കാണിക്കുന്നത്, എന്താണ് പ്രശ്നം എന്ന് ലാൽ സാർ ചോദിച്ചു. ഒന്നര പേജ് ഡയലോഗുണ്ട്, ഞാനോര്‍ത്ത് ലാലേട്ടനായിരിക്കും ഡയലോഗ് ഇത് ഫുള്‍ എനിക്കാണല്ലോ എന്ന് ഞാന്‍ പറഞ്ഞു.
ടെൻഷൻ അടിക്കേണ്ട ഇത് ഇങ്ങനെ എസ് എ പടിക്കുന്നപോലെ മനഃപാഠം പഠിക്കേണ്ട കാര്യമില്ല. ഇത് ഇങ്ങനെയല്ല പഠിക്കേണ്ടത് എന്ന് പറഞ്ഞ ശേഷം ഡയലോഗ് പഠിക്കേണ്ട രീതി എങ്ങനെയാണെന്ന് പറഞ്ഞു തന്നു. ആ ടെക്നിക്ക് ഞാന്‍ പറഞ്ഞു തരില്ല. അത് ട്രേഡ് സീക്രട്ടാണ്. അതന്റെ ജീവിതവും കരിയറും മാറ്റിമറിച്ചു. ഇന്ന് നീളന്‍ ഡയലോഗ് കണ്ടാല്‍ സന്തോഷമാണ്. നമ്മുടെ കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരം എന്നുമാണ് ലെന പറയുന്നത്.
Leave a Reply