
‘ചില രാത്രികളിൽ എന്റെ വിരലുകൾ ഇങ്ങനെ സഞ്ചരിക്കുന്നു’ ! നിമിഷയുടെ പുതിയ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും ആരാധകർ !
വളരെക്കുറഞ്ഞ സിനിമകൾ കൊണ്ട് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് നിമിഷ സഞ്ജയൻ. നിമിഷ ചെയ്ത ചിത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടിയവ ആയിരുന്നു. പക്ഷെ സീരിയസായ വേഷങ്ങൾ മാത്രം ചെയ്യുന്നതിന്റെ പേരിൽ ഏറെ വിമര്ശിക്ക പെട്ട ആളുകൂടിയാണ് നിമിഷ സഞ്ജയൻ. തുറമുഖമാണ് നദിയുടേതായി ഏറ്റവും ഒടുവിൽ തിയറ്ററിൽ എത്തിയത്. വളരെ ബോൾഡായ നിരവധി പോസ്റ്റുകൾ നിമിഷ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഒരു ചിത്രകാരികൂടിയായ നിമിഷ താൻ വരക്കുന്ന ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ നിമിഷ പങ്കുവെച്ച ഒരു ചിത്രവും അതിലെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഗ്നയായ ഒരു സ്ത്രീ തിരിഞ്ഞിരിക്കുന്ന ചിത്രമാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു. കണ്ണ് അടയുന്നു, അപ്പോൾ ഞാൻ കാണുന്നത് നിന്നെയാണ്’ എന്നാണ് നടി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.’- നടിയുടെ ഈ വാക്കുകളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിമിഷയുടെ ബോൾഡ്നെസിനെ അഭിനന്ദിക്കുന്നവരും വിമർശിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ഏതായാലും പോസ്റ്റ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയും ചർച്ചയാകുകയുമാണ്. നിമിഷ വളരെ കഴിവുള്ള ഒരു അഭിനേത്രി എന്നതിലുപരി പ്രൊഫെഷണൽ മാർഷൽ ആർട്സ്, തായിക്കൊണ്ട തുടങ്ങിയവയിൽ ബ്ലാക്ക് ബെൽറ്റും നേടിയ ആളാണ്. എന്നാൽ സൗന്ദര്യത്തിന്റെ പേരിൽ താൻ ഒറ്റപെട്ടു എന്നാണ് നിമിഷ പറയുന്നത്. അഭിനയം മാത്രം പോരാ സിനിമയിൽ പിടിച്ച് നില്ക്കാൻ സൗന്ദര്യവും വേണമെന്ന ഒരുകൂട്ടം ആളുകൾ നിമിഷയെ പരിഹസിച്ചിരുന്നു എന്നും ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു.
കുഞ്ചാക്കോ ബോബൻ നായകന്റെ നായികയായി ‘മാഗല്യം തന്തുനാനേന’ എന്ന ചിത്രത്തിൽ എത്തിയതോടെ നിമിഷയെ നിരവധിപേര് പരിഹസിച്ചിരുന്നു എന്ന് അതിന്റെ സംവിധായക സൗമ്യ പറഞ്ഞിരുന്നു. അവരുടെ അന്നത്തെ ആ വാക്കുകൾ ഇങ്ങനെ, ചാക്കോച്ചന്റെ നായികയാകാനുള്ള സൗന്ദര്യം നിമിഷക്കില്ല എന്ന രീതിയിൽ ചില ഫാൻസ് ഗ്രൂപ്പുകളും രംഗത്ത് വന്നിരുന്നു, ഇത് കൂടി വന്നപ്പോൾ സങ്കടം സഹിക്കവയ്യാതെ നിമിഷ മാനസികമായി ഒരുപാട് തളർന്ന് പോയിരുന്നു. മറ്റു നായികമാരെ പോലെ മേക്ക്പിന്റെ പിൻ ബലത്തിലല്ല നിമിഷ എന്ന അഭിനേത്രി നിലകൊള്ളുന്നത്.
ഇത്തരം പരിഹാസങ്ങൾക്ക് അവൾ മറുപടി പറഞ്ഞത് പകരം വെക്കാനില്ലാത്ത അവളുടെ പെർഫോമെൻസ് ഒന്നുകൊണ്ട് മാത്രമാണ്. എല്ലാ പരിഹാസങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് നിമിഷ എന്ന അഭിനേത്രി ഇന്ന് ലോകമറിയുന്ന അഭിനേത്രിയാണ്, ഇന്റർനാഷണൽ പുരസ്കാരങ്ങൾ കൂടാതെ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് അവാർഡും നടി സ്വന്തമാക്കിയിരുന്നു.
Leave a Reply