
എന്റെ ചേച്ചിയെ സ്വീകരിക്കാൻ നല്ല മനസുള്ള ഒരാൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ ! അതൊരു പാവമാണ് ! സൂരജ് പറയുന്നു !
സിനിമ മിമിക്രി രംഗത്ത് ഏറെ സജീവമായ ആളാണ് നടൻ സൂരജ് തേലക്കാട്. ബിഗ് ബോസ് മത്സരാർത്ഥി കൂടിയായിരുന്ന സൂരജ് ഇപ്പോൾ ഏവകർക്കും വളരെ പ്രിയങ്കരനാണ്.ചെറുപ്പം മുതൽ ടെലിവിഷൻ പരിപാടികളിൽ നിറ സാന്നിധ്യയിരുന്ന താരം ചാർളി എന്ന ദുൽഖർ ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. പിന്നീട് ഉദാഹരണം സുജാത, വിമാനം, അമ്പിളി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു, കൂടാതെ അതിനോടൊപ്പം നിരവധി സ്റ്റേജ് ഷോകളും ചെയ്യാറേണ്ടതായിരുന്ന സൂരജ് കലയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്, സിനിമ ജീവിതത്തിൽ ഒരു വഴിത്തിരിവായത് സുരാജ് വെഞ്ഞാറമൂട് നായകനായ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിയിലൂടെയാണ്.
ഇതിനുമുമ്പ് തന്റെ കുടുംബത്തെ കുറിച്ച് സൂരജ് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഒരു സാധാരണ വീട്ടിൽ ജനിച്ച സൂരജ് ഒരുപാട് കഷ്ടപാടുകളും ബുദ്ധിമുട്ടലുകളും ചെറുപ്പത്തിൽ താന്നെ അനുഭവിച്ചിരുന്നു, അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ടു മക്കളാണ് മൂത്തത് ചേച്ചി ഇളയത് താനും, അന്ന് തന്നെ ഏറെ വിഷമിപ്പിച്ചു ഒരു കാര്യം എനിക്കും ചേച്ചിക്കും പൊക്കം വെയ്ക്കാനുള്ള മരുന്നുകൾ വാങ്ങിച്ച് അച്ഛന്റെ പോക്കറ്റിലെ ഒരുപാട് കാശ് പോയിട്ടുടെന്നും കുപ്പികള്‍ കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാന്‍ നാലിഞ്ചില്‍ നിന്നും ചേച്ചി മൂന്നിഞ്ചില്‍ നിന്നും ഒരു സെന്റീമീറ്റര്‍ പോലും വളര്‍ന്നില്ല.

ശരീരം വളർന്നില്ല എങ്കിലും ഞങ്ങളുടെ മനസ് വളർന്നു, കലാപരമായി എന്നെക്കാൾ കഴിവുള്ളത് ചേച്ചിക്കാണ് എന്നും, പക്ഷെ മുന്നോട്ട് വരാതെ എപ്പോഴും പിന്നിൽ തന്നെ നിൽക്കാനാണ് ചേച്ചി ആഗ്രഹിച്ചത്, ഞാൻ എപ്പോഴും പറയാറുണ്ട്, മറ്റുള്ളവരെ നോക്കി നമുക്ക് ജീവിക്കാൻ പറ്റുമോ, പലരും പലതും പറയും അതിലൊന്നും ടെൻഷൻ അടിക്കരുത് എന്നതാണ് എന്റെ രീതി. ചേച്ചിക്ക് ചുറ്റുമുള്ളവർ സഹതാപത്തോടെ ആ പാവത്തെ കാണുമ്പോൾ അത് ഉൾവലിയുകയാണ് എന്നും സൂരജ് പറയുന്നു.
ഇത്രയും നാളത്തെ തന്റെ സമ്പാദ്യം കൊണ്ട് ഒരു വീട് പണിതു, പിന്നെ ഒരു കാറും വാങ്ങി. ഇനി എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ചേച്ചിയുടെ വിവാഹമാണ്, അവളെ സ്വീകരിക്കാൻ കഴിയുന്ന വലിയ മനസുള്ള ഒരാളെ വേണം. ഈ സുന്ദരിക്കുട്ടിയെ എനിക്ക് ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം, നടക്കും നടക്കാതെ എവിടെ പോകാൻ എന്നും സൂരജ് പറയുന്നു. നിരവധി പേരാണ് സൂരജിന് കൈയ്യടിക്കുന്നത്. എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ നടത്തിത്തരുമെന്നും പലരും ആശംസിക്കുകയും ചെയ്യുന്നുണ്ട്.
Leave a Reply