എന്റെ ചേച്ചിയെ സ്വീകരിക്കാൻ കഴിയുന്ന വലിയ മനസുള്ള ഒരാൾ വേണം ! തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് സൂരജ് പറയുന്നു !

നമ്മൾക്കവർക്കും വളരെ പരിചിതനായ ആളാണ് സൂരജ് തേലക്കാട്. ഇപ്പോൾ 26 വയസുള്ള ഒരു സുന്ദരനായ ചെറുപ്പക്കാരനാണ് സൂരജ്. പൊക്കമില്ലയിമ ആണെന്റെ പൊക്കം എന്ന് പറഞ്ഞ ഗിന്നസ് പക്രുവിന്  ശേഷം നമ്മൾ കണ്ട മികച്ച കലാകാരൻ, ചെറുപ്പം മുതൽ ടെലിവിഷൻ പരിപാടികളിൽ നിറ സാന്നിധ്യയിരുന്ന  താരം ‘ചാർളി’ എന്ന ദുൽഖർ ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് ഉദാഹരണം സുജാത, വിമാനം,    അമ്പിളി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു, കൂടാതെ അതിനോടൊപ്പം നിരവധി സ്റ്റേജ് ഷോകളും ചെയ്യാറേണ്ടതായിരുന്ന സൂരജ് കലയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്, സിനിമ ജീവിതത്തിൽ ഒരു വഴിത്തിരിവായത് സുരാജ് വെഞ്ഞാറമൂട് നായകനായ ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന സിനിയിലൂടെയാണ്.

ആ സിനിമയിൽ നമ്മൾ സൂരജിന്റെ മുഖം കണ്ടിട്ടില്ല, പക്ഷെ ആ സിനിമയുടെ ആത്മാവായ ആ റോബോർട്ട് ആയി എത്തിയത് സൂരജ് ആയിരുന്നു. ഒരിക്കൽ പോലും തന്റെ മുഖം കാണിക്കാത്ത ആ ചിത്രത്തിന് വേണ്ടി ഈ കലാകാരൻ എടുത്ത ശ്രമങ്ങൾ വളരെ വലുതായിരുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സൂരജ് ഒരുപാട് കഷ്ടപാടുകളും  ബുദ്ധിമുട്ടലുകളും ചെറുപ്പത്തിൽ താന്നെ അനുഭവിച്ചിരുന്നു, അച്ഛനും അമ്മയ്ക്കും ഞങ്ങൾ  രണ്ടു മക്കളാണ് മൂത്തത് ചേച്ചി ഇളയത് താനും, അന്ന് തന്നെ ഏറെ വിഷമിപ്പിച്ചു ഒരു കാര്യം എനിക്കും ചേച്ചിക്കും പൊക്കം വെയ്ക്കാനുള്ള മരുന്നുകൾ വാങ്ങിച്ച് അച്ഛന്റെ പോക്കറ്റിലെ ഒരുപാട് കാശ് പോയിട്ടുണ്ട്, കുപ്പികള്‍ കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാന്‍ നാലിഞ്ചില്‍ നിന്നും ചേച്ചി മൂന്നിഞ്ചില്‍ നിന്നും ഒരു സെന്റീമീറ്റര്‍ പോലും വളര്‍ന്നില്ല.

പക്ഷെ വളരാത്തത് ഞങ്ങളുടെ ശരീരം മാത്രമാണ്. മനസുകൊണ്ട് ഞങ്ങൾ രണ്ടുപേരും ഒരുപാട് ഉയരത്തിലാണ്. സ്വാതി എന്നാണ് ചേച്ചിയുടെ പേര്. സ്വാതിയുടെ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ ഈ കുറവിൽ ഞങ്ങളെക്കാളും കൂടുതൽ വിഷമിച്ചത് അച്ഛനും അമ്മയുമാണ്, ചുറ്റുമുള്ളവരുടെ സഹതാപം കൂടിയാകുമ്പോൾ.. പിന്നെ സൂരജ് പ്രശസ്തനായതോടെയാണ് എല്ലാവരും ചിരിച്ചു തുടങ്ങിയത്. എങ്കിലും എനിക്ക് ഇടക്കൊക്കെ ചെറിയ വിഷമം വരാറുണ്ട്. അപ്പോൾ സൂരജ് പറഞ്ഞു, ചെറുതല്ല നല്ലരീതിയിൽ വിഷമം വരാറുണ്ട്.

സത്യത്തിൽ എന്നെക്കാൾ കലാരംഗത്ത് ശോഭിക്കേണ്ട ആൾ ചേച്ചിയാണ് കാരണം. സ്‌കൂൾ കലോത്സവ വേദികളിൽ ചേച്ചിയും സമ്മാനങ്ങൾ വാരിക്കൂട്ടിയ ആളാണ്. പക്ഷെ ചേച്ചിക്ക് മടിയാണ്, ചുറ്റുമുള്ളവരെ നോക്കി ഇവിടെ തന്നെ ഒതുങ്ങി ഉൾവലിയുന്ന ഒരു പ്രകൃതമായി ഇപ്പോൾ ചേച്ചി മാറിയിരിക്കുകയാണ്. മറ്റുള്ളവരെ നോക്കി നമുക്ക് ജീവിക്കാൻ പറ്റുമോ, പലരും പലതും പറയും അതിലൊന്നും ടെൻഷൻ അടിക്കരുത് എന്നതാണ് എന്റെ രീതി. ചേച്ചിക്ക് ചുറ്റുമുള്ളവർ സഹതാപത്തോടെ ആ പാവത്തെ കാണുമ്പോൾ അത് ഉൾവലിയുകയാണ് എന്നും സൂരജ് പറയുന്നു.

ആദ്യം ഒരു കൊച്ചു കാർ വാങ്ങി, പിന്നെ ഞങ്ങളുടെ നീളത്തിന് അനുയോജ്യമായ രീതിയിൽ ഒരു വീടും പണിതു, സ്വിച്ച് ഒക്കെ ഞങ്ങളുടെ പൊക്കത്തിന് അനുസരിച്ചാണ് ചെയ്തിരിക്കുന്നത്. ഇനി എന്റെ ഏറ്റവും വലിയ ആഗ്രഹം ചേച്ചിയുടെ വിവാഹമാണ്, അവളെ സ്വീകരിക്കാൻ കഴിയുന്ന വലിയ മനസുള്ള ഒരാളെ വേണം. ഈ സുന്ദരിക്കുട്ടിയെ എനിക്ക് ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം, നടക്കും നടക്കാതെ എവിടെ പോകാൻ എന്നും സൂരജ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *