മറ്റുള്ളവരെ നോക്കി നമുക്ക് ജീവിക്കാൻ പറ്റുമോ, എല്ലാവരും സഹതാപത്തോടെ ആ പാവത്തെ നോക്കുമ്പോൾ ചേച്ചി ജീവിതത്തിൽ നിന്നും ഉൾവലിയുകയാണ് ! സൂരജ് പറയുന്നു !

മലയാളി  പ്രിയങ്കരനായ ആളാണ് നടൻ സൂരജ് തേലക്കാട്. മിമിക്രി വേദികളിലും, ടെലിവിഷൻ പരിപാടികളിലും തിളങ്ങി നിന്ന സൂരജ് ഇപ്പോൾ ബിഗ് ബോസ് സീസൺ 4 ലും താരമാകാൻ ഒരുങ്ങുകയാണ്. മത്സരാർത്ഥി ആയി എത്തിയ സൂരജിനെ നിറഞ്ഞ കൈയ്യടിയോടെയാണ് ഏവരും സ്വീകരിച്ചത്. ഇപ്പോഴിതാ സൂരജ് തന്റെ കുടുംബത്തെ കുറിച്ചും മറ്റും പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ദേയമാകുന്നത്. ചാർളി’ എന്ന ദുൽഖർ ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് ഉദാഹരണം സുജാത, വിമാനം,    അമ്പിളി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു, കൂടാതെ അതിനോടൊപ്പം നിരവധി സ്റ്റേജ് ഷോകളും ചെയ്യാറേണ്ടതായിരുന്ന സൂരജ് കലയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്, സിനിമ ജീവിതത്തിൽ ഒരു വഴിത്തിരിവായത് സുരാജ് വെഞ്ഞാറമൂട് നായകനായ ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന സിനിയിലൂടെയാണ്.

അതിൽ തനറെ മുഖം ഇല്ലാതെ റോബോട്ട് ആയി തിളങ്ങിയത് സൂരജ് ആയിരുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സൂരജ് ഒരുപാട് കഷ്ടപാടുകളും  ബുദ്ധിമുട്ടലുകളും ചെറുപ്പത്തിൽ താന്നെ അനുഭവിച്ചിരുന്നു, അച്ഛനും അമ്മയ്ക്കും ഞങ്ങൾ  രണ്ടു മക്കളാണ് മൂത്തത് ചേച്ചി ഇളയത് താനും, അന്ന് തന്നെ ഏറെ വിഷമിപ്പിച്ചു ഒരു കാര്യം എനിക്കും ചേച്ചിക്കും പൊക്കം വെയ്ക്കാനുള്ള മരുന്നുകൾ വാങ്ങിച്ച് അച്ഛന്റെ പോക്കറ്റിലെ ഒരുപാട് കാശ് പോയിട്ടുണ്ട്, കുപ്പികള്‍ കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാന്‍ നാലിഞ്ചില്‍ നിന്നും ചേച്ചി മൂന്നിഞ്ചില്‍ നിന്നും ഒരു സെന്റീമീറ്റര്‍ പോലും വളര്‍ന്നില്ല.

പക്ഷെ വളർച്ച ഇല്ലാത്തത് ഞങ്ങളുടെ ശരീരത്തിന് മാത്രമാണ്,  മനസുകൊണ്ട് ഞങ്ങൾ രണ്ടുപേരും ഒരുപാട് ഉയരത്തിലാണ്. സ്വാതി എന്നാണ് ചേച്ചിയുടെ പേര്. സ്വാതിയുടെ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ ഈ കുറവിൽ ഞങ്ങളെക്കാളും കൂടുതൽ വിഷമിച്ചത് അച്ഛനും അമ്മയുമാണ്, ചുറ്റുമുള്ളവരുടെ സഹതാപം കൂടിയാകുമ്പോൾ.. പിന്നെ സൂരജ് പ്രശസ്തനായതോടെയാണ് എല്ലാവരും ചിരിച്ചു തുടങ്ങിയത്. എങ്കിലും എനിക്ക് ഇടക്കൊക്കെ ചെറിയ വിഷമം വരാറുണ്ട്. അപ്പോൾ സൂരജ് പറഞ്ഞു, ചെറുതല്ല നല്ലരീതിയിൽ വിഷമം വരാറുണ്ട്.

കലാരംഗത്ത് എന്നെക്കാൾ കഴിവ് ചേച്ചിക്ക് ആയിരുന്നു. കലോത്സവ വേദികളിൽ ചേച്ചി ഒരുപാട്  സമ്മാനങ്ങൾ വാരിക്കൂട്ടിയ ആളാണ്. പക്ഷെ ഇപ്പോൾ  ചേച്ചിക്ക് മടിയാണ്, ചുറ്റുമുള്ളവരെ നോക്കി ഇവിടെ തന്നെ ഒതുങ്ങി ഉൾവലിയുന്ന ഒരു പ്രകൃതമായി  മാറിയിരിക്കുകയാണ്. മറ്റുള്ളവരെ നോക്കി നമുക്ക് ജീവിക്കാൻ പറ്റുമോ, പലരും പലതും പറയും അതിലൊന്നും ടെൻഷൻ അടിക്കരുത് എന്നതാണ് എന്റെ രീതി. ചേച്ചിക്ക് ചുറ്റുമുള്ളവർ സഹതാപത്തോടെ ആ പാവത്തെ കാണുമ്പോൾ അത് ഉൾവലിയുകയാണ് എന്നും സൂരജ് പറയുന്നു.

സ്വപ്‌നമായിരുന്ന ഒരു കൊച്ചു കാർ വാങ്ങി, പിന്നെ ഞങ്ങളുടെ നീളത്തിന് അനുയോജ്യമായ രീതിയിൽ ഒരു വീടും പണിതു, സ്വിച്ച് ഒക്കെ ഞങ്ങളുടെ പൊക്കത്തിന് അനുസരിച്ചാണ് ചെയ്തിരിക്കുന്നത്. ഇനി എന്റെ ഏറ്റവും വലിയ ആഗ്രഹം ചേച്ചിയുടെ വിവാഹമാണ്, അവളെ സ്വീകരിക്കാൻ കഴിയുന്ന വലിയ മനസുള്ള ഒരാളെ വേണം. ഈ സുന്ദരിക്കുട്ടിയെ എനിക്ക് ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം, നടക്കും നടക്കാതെ എവിടെ പോകാൻ എന്നും സൂരജ് പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *