
സുരേഷ് ഗോപി വിചാരിക്കുന്ന വഴികളിലാണ് തൃശൂരില്‍ കാര്യങ്ങള്‍ നീങ്ങുന്നത് ! വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു ! കെ സുരേന്ദ്രൻ!
സുരേഷ് ഗോപി വീണ്ടും തൃശൂരിൽ മത്സരിക്കും എന്നതിന് തീരുമാനം ആയിക്കഴിഞ്ഞു, പാർട്ടി തന്നെ ഈ കാര്യം പലപ്പോഴായി വ്യക്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നവർക്കുള്ള മറുപടി നൽകാനും സുരേന്ദ്രൻ മുന്നിൽ തന്നെയുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. തൃശ്ശൂരിൽ പ്രതാപന്റെ വിജയം ഉറപ്പുവരുത്താൻ ഈ സംഘം ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങൾ.
അതിനു വേണ്ടി എല്ലാവരും ഏതറ്റം വേറെയും പോകുമെന്നും ഞങ്ങൾക്ക് അറിയാം. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ലെന്നും സുരേന്ദ്രൻ പറയുന്നു. അതുപോലെ കഴിഞ്ഞ ദിവസം മുൻ മന്ത്രിയും എംഎൽഎയുമായ എ സി മൊയ്തീൻ സുരേഷ് ഗോപിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി നാടകം കളിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ ഇതിനു മറുപടി നൽകികൊണ്ട് സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. അദ്ദേഹം പറയുന്നത് ഇങ്ങനെ, സുരേഷ് ഗോപിയ്ക്കുവേണ്ടി എന്തിനാണ് ഇ ഡി കളമൊരുക്കുന്നത്.. സുരേഷ് ഗോപി 2019 ല്‍ മത്സരിച്ചത് ഇ ഡി കളമൊരുക്കിയിട്ടാണോ? സുരേഷ് ഗോപി രാജ്യസഭാംഗമായത് ഇഡി കളമൊരുക്കിയിട്ടാണോ.. സുരേഷ് ഗോപിയ്ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നത് ആരെങ്കിലും കളമൊരുക്കിയിട്ടാണോ? തെറ്റുകള്‍ മറച്ചുവെയ്ക്കാന്‍ മറ്റുചിലയാളുകളെ മുന്നില്‍ നിര്‍ത്തി രക്ഷപ്പെടാമെന്നാണ് മൊയ്തീന് വിചാരിക്കുന്നത്. പക്ഷെ മൊയ്തീന് ഇതില്‍ രക്ഷപ്പെടാന്‍ പോകുന്നില്ല.

ഈ കള്ളത്തരങ്ങൾക്ക് എല്ലാം കൂട്ടുനിന്ന ആളാണ് മൊയ്തീൻ. മൊയ്തീനും മൊയ്തീന്റെ ബിനാമികളും മൊയ്തീന്റെ ബന്ധുക്കളും ചേര്‍ന്നാണ് കരുവന്നൂരില്‍ വലിയ കൊള്ള നടത്തിയത്. സതീശന് നടത്തിയ കൊള്ളയിലും അരവിന്ദാക്ഷന് നടത്തിയ കൊള്ളയിലും മൊയ്തീന്റെ പങ്ക് വളരെ വ്യക്തമാണ്. കറുത്ത കൈകളാണ് മൊയ്തീന്റേത്. അത് സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് വെളുപ്പിക്കാന്‍ നോക്കണ്ട എന്നും സുരേന്ദ്രൻ പറയുന്നു.
ആരെല്ലാം എങ്ങനെയെല്ലാം തലകുത്തി നിന്നാലും സുരേഷ് ഗോപി ഇത്തവണ ജയിച്ചിരിക്കും. ഇഡി യെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന് പറയുന്നത് ഒരു വല്ലാത്ത കണ്ടുപിടിത്തമായിപ്പോയി. സുരേഷ് ഗോപി ജയിക്കുമെന്ന കാര്യം ഇപ്പോള്‍ ഏതാണ്ടെല്ലാവര്‍ക്കും ഉറപ്പാണ്. അതുകൊണ്ട് ഇ ഡി വന്നതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത് എന്നുവരുത്തിത്തീര്‍ക്കാന്‍ മുന്‍കൂട്ടി പറയുന്നതാണിത്. ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ക്ക് എ സി മൊയ്തീനേയും അറിയാം സുരേഷ് ഗോപിയോയും അറിയാം. സുരേഷ് ഗോപി വിചാരിക്കുന്ന വഴികളിലാണ് തൃശൂരില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. അതിലുള്ള വെപ്രാളമാണ് ഇപ്പോള്‍ അവര്‍ പഞ്ഞുകൊണ്ടിരിക്കുന്നത് എന്നും സുരേന്ദ്രൻ വ്യതമാക്കി.
Leave a Reply