‘മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണം’ ! കേരളം ഒരു മതത്തിന്റെത് മാത്രമല്ലെന്ന് റിയാസും പിണറായി വിജയനും മനസിലാക്കണം ! കെ സുരേന്ദ്രൻ പറയുന്നു !

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇസ്ലാം മതത്തിന്റെ പ്രചരണം ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നതിലൂടെ പച്ചയായ മുസ്ലിം പ്രീണനമാണ് മന്ത്രി മുഹമ്മദ് റിയാസ് എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ, കേരളം ഒരു മതത്തിന്റെത് മാത്രമല്ലെന്ന് റിയാസും മുഖ്യമന്ത്രി പിണറായി വിജയനും മനസിലാക്കണം. ഒരു മതത്തിന്റെ സവിശേഷത മാത്രം പൊതുഖജനാവിലെ പണം ഉപയോഗിച്ച് പഠിപ്പിക്കുന്നത് മതേതര സമൂഹത്തിന് അത്ര നല്ലതല്ല. എല്ലാ മതങ്ങളുടേയും ചരിത്രം അടയാളപ്പെടുത്തണം. എന്നാൽ സംസ്ഥാന സർക്കാർ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ് എന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്.

കേരത്തിൽ ടൂറിസം പ്രചരിപ്പിക്കാൻ ഒരു മ,ത,ത്തെ മാത്രമാണോ പ്രചരിപ്പിക്കേണ്ടതെന്ന് മ,തേ,ത,രത്വത്തിന്റെ അപ്പോസ്തലനായി നടിക്കുന്ന സീതാറാം യെച്ചൂരി വ്യക്തമാക്കണം. ഹിന്ദുക്കളും ക്രൈസ്തവരും കേരളം രൂപപ്പെടുത്തുന്നതിന് ഒരു സംഭാവനയും നൽകാത്തത് കൊണ്ടാണോ സർക്കാർ അവരെ അവഗണിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഇങ്ങനെ ഒരു മതത്തിന്റെ മാത്രം ചരിത്രം പഠിപ്പിക്കാൻ ഇറങ്ങി തിരിക്കുമ്പോൾ ഹൈദരാലിയുടേയും ടിപ്പുവിന്റെയും പടയോട്ടത്തിൽ നടന്ന വംശഹത്യകളെയും ക്ഷേത്രധ്വംസനങ്ങളെയും കുറിച്ചുള്ള അദ്ധ്യായങ്ങൾ അതിൽ  ഉണ്ടാകുമോ.. ലോകം കണ്ട ഏറ്റവും വലിയ വംശഹത്യകളിൽ ഒന്നായ മാപ്പിള ലഹളയെ ഈ സൈറ്റിൽ ഉൾപ്പെടുത്തുമോ എന്നും അദ്ദേഹം ചോദിക്കുന്നു..

ഇത് അതൊന്നുമല്ല മരുമകൻ റിയാസിനെ മുന്നിൽ നിർത്തി 30 ശതമാനം വരുന്ന മുസ്ലിം വോട്ട് പെട്ടിയിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. റിയാസിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാണിച്ച് ഭരണം നിലനിർത്തുകയാണ് അവരുടെ ലക്ഷ്യം, സുരേന്ദ്രൻ ആരോപിക്കുന്നു. ഇവർ പറയുന്നതും ചെയ്യുന്നതും എല്ലാം കള്ളമാണ്, തന്റെ ഭാര്യയുടെ പേരിലുള്ള 2.97 കോടിയുടെ വരുമാനം മറച്ചുവെച്ചാണ് റിയാസ് 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ സത്യവാങ്മൂലം നൽകിയതെന്ന് വ്യക്തമായിരിക്കുകയാണ്.

അന്നും ഇന്നും  റിയാസും വീണയും ഒരു കമ്പനിയുമായും കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് ഇവർ പറയുന്നത്. പക്ഷെ  വീണയും അവരുടെ കമ്പനിയും സിഎംആർഎൽ അടക്കമുള്ള കമ്പനികളുമായി കരാറിലേർപ്പെടുകയും പ്രതിഫലം കൈപ്പറ്റുകയും ചെയ്തുവെന്ന് അവർ തന്നെ സമ്മതിക്കുകയും രേഖകൾ സമർപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കള്ള സത്യവാങ്മൂലം സമർപ്പിച്ച മുഹമ്മദ് റിയാസ് രാജിവെക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെടുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *