
രണ്ടുപേർക്കു പറക്കാൻ ഒരു ചിറക് മതിയെന്നറിഞ്ഞിട്ട് ഇന്നേക്ക് 24 വർഷങ്ങൾ ! മിമിക്രി കാരന് പെണ്ണ് തരില്ലെന്ന് പറഞ്ഞു ! വിളിച്ചിറക്കി കൊണ്ടുവന്നു ! ഷൈജുവിനും ചാന്ദിനിക്കും ആശംസകൾ അറിയിച്ച് ആരാധകർ !
മലയാളത്തിൽ ആരാധകരുള്ള താര ജോഡികളിൽ ഒരുവനാണ് നടൻ ഷാജുവും ഭാര്യ ചാന്ദിനിയും. ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന മുൻ നിര അഭിനേത്രി ആയിരുന്നു ചാന്ദിനി. മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തിയ ആളാണ് ഷാജു. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷം ആഘോഷമാക്കുന്നതിന്റെ തിരക്കിലാണ് ഇരുവരും. ഇവരുടെ 24 മത് വിവാഹ വാർഷികമാണ് ഇന്ന്. സമൂഹ മാധ്യമങ്ങളിൽ ഇരുവരും ഒന്നിച്ചുള്ള മനോഹര ചിത്രം പങ്കുവെച്ചുകൊണ്ട് ഷാജു കുറിച്ചത് ഇങ്ങനെ, ‘രണ്ടുപേർക്കു പറക്കാൻ ഒരു ചിറക് മതിയെന്നറിഞ്ഞിട്ട് ഇന്നേക്ക് 24 വർഷങ്ങൾ’ എന്നായിരുന്നു..
തങ്ങളുടെ ഇഷ്ട തങ്ങൾക്ക് ആശംസകൾ അറിയിക്കുകയാണ് ആരാധകരും, ഈ അവസരത്തെ ഇതിനുമുമ്പ് തങ്ങളുടെ പ്രണയകഥ ഷാജു പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങന, ഞങ്ങളുടെ പ്രണയം തുടങ്ങുന്നത് സിനിമ സെറ്റിൽ നിന്നുതന്നെയാണ്, കോട്ടപ്പുറത്തെ കൂട്ടുകുടുംബം എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ഷാജുവിനെ ആദ്യമായി കാണുന്നത് എന്നും. ശേഷം ഒന്ന് രണ്ടു സിനിമകൾ കൂടി ഒന്നിച്ച് ചെയ്തപ്പോൾ അത് സൗഹൃദമായി, അത് പിന്നീട് പ്രണയമായി മാറുകയായിരുന്നു. പ്രണയിക്കുന്ന സമയത്ത് തങ്ങൾ ഒരുപാട് സംസാരിക്കുവായിരുന്നു എന്നാണ് ഇരുവരും പറയുന്നത്.

ആ സമയത്ത് ലാൻഡ് ഫോൺ വഴിയാണ് ഏറ്റവും കൂടുതല്‍ സംസാരിച്ചത്. അത് ഒരിക്കല്‍ ചാന്ദ്നിയുടെ വീട്ടുകാര്‍ കണ്ടുപിടിച്ചു. ഇനി ഈ ബന്ധം തുടരരുത് എന്ന് പറഞ്ഞു. പക്ഷേ അതൊന്നും ഞങ്ങൾ കാര്യമാക്കിയില്ല, വീണ്ടും ശക്തമായി പ്രണയിച്ചു. അതുകൊണ്ട് കാര്യം വീട്ടിൽ പറയാൻ തീരുമാനിച്ചു, അവളുടെ വീട്ടില്‍ പോയി ഞാൻ നേരിട്ട് പെണ്ണ് ചോദിച്ചപ്പോള്‍ ഒരു മിമിക്രിക്കാരന് കെട്ടിച്ച് കൊടുക്കാന്‍ താല്പര്യമില്ലെന്നാണ് അവളുടെ വീട്ടുകാര്‍ പറഞ്ഞത് പിന്നെ ഒന്നും നോക്കിയില്ല.ഒടുവില്‍ ഞങ്ങള്‍ ഒളിച്ചോടി വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. പാലക്കാട്ടെ ഒരു രജിസ്ട്രോഫീസില് വെച്ച് വിവാഹം നടന്നത്’.
പക്ഷെ സത്യത്തിൽ ഞങ്ങൾ വീട്ടുകാരെ ഭയന്നാണ് രഹസ്യമായി ഒളിച്ചോടി വിവാഹം കഴിച്ചത്. പക്ഷെ ഞങ്ങളെ രണ്ടുപേരെയും ഞെട്ടിച്ചുകൊണ്ട് പിറ്റേ ദിവസം തന്നെ രണ്ടു വീട്ടുകാരും ഒന്നായി. ഞങ്ങൾക്ക് പാർട്ടി വരെ നടത്തിയെന്നും ഷാജു പറയുന്നു. വിവാഹ ശേഷം ചാന്ദിനി സിനിമ രംഗത്തുനിന്ന് പൂർണമായും വിട്ടുനിൽകുകയായിരുന്നു. മക്കൾ രണ്ടും വളർന്ന ശേഷം ചാന്ദിനി ഇപ്പോൾ ഡാൻസ് സ്കൂളിന്റെ തിരക്കിലാണ്. മൂത്തമകള്‍ നന്ദന സിനിമാപ്രവേശത്തിന്റെ തിരക്കിലാണ്. വളരെ സന്തുഷ്ടമായ ഒരു കൊച്ചു കുടുംബം.
Leave a Reply